For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മ്മകാന്തി കൂട്ടാന്‍ ചില മാര്‍ഗ്ഗങ്ങള്‍

By Super
|

പെണ്‍കുട്ടികള്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്നത് ഡയമണ്ടാണ് എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? എന്നാല്‍ അതിനേക്കാള്‍ അവര്‍ വിലവെയ്ക്കുന്നത് നിറവും, മിനുപ്പുമുള്ള ചര്‍മ്മത്തിനാവും. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ചര്‍മ്മത്തിന് നിറഭേദം വരുകയും പാടുകള്‍ വീഴുകയും ചെയ്യാം. ഇത് പരിഹരിക്കാന്‍ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്.

രാസവസ്തുക്കളുപയോഗിച്ചുള്ള ചികിത്സക്ക് പകരം വീട്ടില്‍ തന്നെ പ്രകൃതിദത്തമായ ചില മാര്‍ഗ്ഗങ്ങളുപയോഗിച്ച് പരിഹാരം കാണാം.

ചര്‍മ്മത്തിന് നിറവ്യത്യാസം വരുന്നതിന്

ചര്‍മ്മത്തിന് നിറവ്യത്യാസം വരുന്നതിന്

ചര്‍മ്മത്തിന് നിറവ്യത്യാസം വരുന്നതിന് പല കാരണങ്ങളുണ്ടാവാം. അത് ജനിതകമായ കാരണങ്ങളാലും സംഭവിക്കാം. സൂര്യപ്രകാശമേല്‍ക്കുക, മാനസികസമ്മര്‍ദ്ധം, മുഖക്കുരുവിന്‍റെ കലകള്‍, ഹോര്‍ണോണ്‍ വ്യതിയാനം, പരിസരമലിനീകരണം പോലുള്ള പാരിസ്ഥിക പ്രശ്നങ്ങള്‍ എന്നിവയൊക്കെ ചര്‍മ്മത്തിന്‍റെ നിറം മാറാന്‍ കാരണമാകും.

എന്ത് ചെയ്യാം?

എന്ത് ചെയ്യാം?

അധികം സൂര്യപ്രകാശമേല്‍ക്കുന്നത് ഒഴിവാക്കുക.

സണ്‍സ്ക്രീന്‍

സണ്‍സ്ക്രീന്‍

എസ്.പി.എഫ് കുറഞ്ഞത് 30 എങ്കിലുമുള്ള സണ്‍സ്ക്രീന്‍ എല്ലാ ദിവസവും ഉപയോഗിക്കുക.

നിങ്ങള്‍ തുറന്ന അന്തരീക്ഷത്തിലാണെങ്കില്‍ മൂന്ന് മണിക്കൂര്‍ കൂടുമ്പോള്‍ സണ്‍സ്ക്രീന്‍ ഉപയോഗിക്കുക.

ചര്‍മ്മ പരിചരണം

ചര്‍മ്മ പരിചരണം

രാത്രിയില്‍ പതിവായി ചര്‍മ്മ പരിചരണം നടത്തുകയും, ട്രെറ്റിനിയോണ്‍ അല്ലെങ്കില്‍ കോജിക് തുടങ്ങിയ ആസിഡുകള്‍ അടങ്ങിയ ക്രീമുകള്‍ ഉപയോഗിക്കുകയും ചെയ്യുക.

ക്യാരറ്റ്‌

ക്യാരറ്റ്‌

അല്പം ക്യാരറ്റ്‌ മുള്‍ട്ടാണി മിട്ടിയുമായി ചേര്‍ത്ത് കുഴമ്പ് പരുവത്തില്‍ അരച്ച് അതിലേക്ക് ഒരു വിറ്റാമിന്‍ സി ടാബ്‍ലറ്റ് പൊടിച്ച് ചേര്‍ക്കുക. ഇത് മുഖത്ത് തേച്ച് ഇരുപത് മിനുട്ടിന് ശേഷം കഴുകിക്കളയാം. എല്ലാ ആഴ്ചയും ഇത് ആവര്‍ത്തിക്കുക.

പാല്‍പൊടി

പാല്‍പൊടി

നാല് സ്പൂണ്‍ പാല്‍പൊടി എടുത്ത് ഹൈഡ്രജന്‍ പെറോക്സൈഡുമായി ചേര്‍ത്ത് പേസ്റ്റ് രൂപത്തില്‍ കുഴച്ച് നിറവ്യത്യാസമുള്ള ഭാഗങ്ങളില്‍ തേക്കുക. 15-20 മിനുട്ടിന് ശേഷം ഇത് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ഹൈഡ്രജന്‍ പെറോക്സൈഡ്, ഗ്ലിസറിന്‍ തുടങ്ങിയവ മരുന്നുകടകളില്‍ സുലഭമായി ലഭിക്കുന്നവയാണ്.

ഒരുളക്കിഴങ്ങ്

ഒരുളക്കിഴങ്ങ്

ഒരു ഒരുളക്കിഴങ്ങ് തൊലികളഞ്ഞ് അതില്‍ ഏതാനും തുള്ളി വെള്ളം വീഴ്ത്തുക. ഇത് മുഖത്ത് നിറവ്യത്യാസമുള്ള ഭാഗങ്ങളില്‍ ഉരയ്ക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി നിറവ്യത്യാസത്തിന്‍റെ തീവ്രത കുറയ്ക്കാനാവും.

ഓട്ട്സും, തൈരും

ഓട്ട്സും, തൈരും

പൊടിച്ച ഓട്ട്സും, തൈരും ഏതാനും തുള്ളി നാരങ്ങ നീരും, തക്കാളി നീരും ചേര്‍ത്ത് ഇളക്കുക. ഇത് നിറവ്യത്യാസമുള്ള ഭാഗങ്ങളില്‍ തേക്കാവുന്നതാണ്.

നാരങ്ങനീരും, വെളുത്തുള്ളി ഇലയും

നാരങ്ങനീരും, വെളുത്തുള്ളി ഇലയും

നാരങ്ങനീരും, വെളുത്തുള്ളി ഇലയും കുട്ടിക്കലര്‍ത്തി നിറവ്യത്യാസമുള്ള ഭാഗങ്ങളില്‍ തേക്കുക.

പഞ്ചസാര

പഞ്ചസാര

പഞ്ചസാര ചേര്‍ത്ത ഒലിവ് ഓയില്‍ ചര്‍മ്മത്തില്‍ തേക്കുക. പഞ്ചസാര പൂര്‍ണ്ണമായും അലിയുന്നത് വരെ തേക്കണം. ഇത് കയ്യിലോ, കാലിലോ, കഴുത്തിലോ മറ്റ് ശരീരഭാഗങ്ങളിലോ തേക്കാം.

തേന്‍

തേന്‍

ഒരു ടേബിള്‍സ്പൂണ്‍ നാരങ്ങനീര്, തേന്‍, ബദാം ഓയില്‍ എന്നിവ കൂട്ടിക്കലര്‍ത്തി പതിനഞ്ച് മിനുട്ട് മുഖം മസാജ് ചെയ്യുക.

വെള്ളം

വെള്ളം

ആവശ്യമായ അളവില്‍ വെള്ളം ശരീരത്തില്‍ ചെന്നാല്‍ ടോക്സിനുകള്‍ നീക്കം ചെയ്യപ്പെട്ട് ചര്‍മ്മകാന്തി വര്‍ദ്ധിക്കും. അതിനാല്‍ നിത്യവും ധാരാളം വെള്ളം കുടിക്കുക.

പപ്പായ

പപ്പായ

പപ്പായ തിളപ്പിക്കാത്ത പാലുമായി ചേര്‍ത്ത് പത്തുമിനുട്ട് നേരം മുഖം മസാജ് ചെയ്യുക. ഇത് മുഖത്തെ പാടുകള്‍ നീക്കാന്‍ സഹായിക്കും.

മോര്‌

മോര്‌

മോരുപയോഗിച്ച് മുഖം കഴുകുന്നത് മുഖത്തെ പാടുകള്‍ മാറാന്‍ സഹായിക്കും.

സൗന്ദര്യസംബന്ധമായ കൂടുതല്‍ വാര്‍ത്തകള്‍ക്ക് സൗന്ദര്യം പേജിലേക്ക്‌

English summary

Tackle Skin Pigmentation With Home Remedies

If you think diamonds are a girl's best friend, think again! Nothing is more cherished than a clear complexion and fresh skin. But sometimes problems such as pigmentation disorders can leave you with uneven and patchy skin.
X
Desktop Bottom Promotion