For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സണ്‍സ്‌ക്രീനെപ്പറ്റി കൂടുതലറിയൂ

|

വെയിലില്‍ നിന്നും ചര്‍മത്തെ സംരക്ഷിക്കാന്‍ എല്ലാവരും ഉപയോഗിക്കുന്നൊരു വഴിയാണ് സണ്‍സ്‌ക്രീന്‍ ക്രീം, ലോഷന്‍ എന്നിവ. വെയിലു കൊണ്ട് ചര്‍മത്തിനുണ്ടാകുന്ന കരുവാളിപ്പ് തടയാനുള്ള ഒരു പ്രധാന മാര്‍ഗം. സണ്‍സ്‌ക്രീനെപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍ അറിയണ്ടേ,

സണ്‍സ്‌ക്രീന്‍ ഇരുപത്തിനാലു മണിക്കൂറും ചര്‍മത്തിന് സംരക്ഷണം നല്‍കില്ല. പുരട്ടി കുറച്ചു മണിക്കൂറുകളിലേക്കേ ഇത് ചര്‍മസംരക്ഷണം നല്‍കൂ. വീണ്ടും പുരട്ടുകയെന്നതാണ് ഒരു വഴി.

Sunscreen

പുറത്തു പോകുന്നതിന് അരമണിക്കൂര്‍ മുന്‍പെങ്കിലും സണ്‍സ്‌ക്രീന്‍ പുരട്ടണം. എങ്കിലേ ഇതിന്റെ പ്രയോജനം പൂര്‍ണമായും ലഭിയ്ക്കൂ.

സണ്‍സ്‌ക്രീന്‍ കുറച്ചു ന്ാള്‍ ഉപയോഗിക്കാതെ വച്ചാല്‍ എടുത്തു കളയണമെന്നില്ല. ഇതിന്റെ പ്രയോജനം രണ്ടു വര്‍ഷം വരെ നീണ്ടുനില്‍ക്കും.

സണ്‍സ്‌ക്രീന്‍ പ്രൊട്ടക്ഷന്‍ (എസ്പിഎഫ്) 30ല്‍ കൂടുതലുള്ള, വാട്ടര്‍ റെസിസ്റ്റന്റായ ഒരെണ്ണം തിരഞ്ഞെടുക്കുക. ഇതാണ് ചൂടുകാലത്ത് കൂടുതല്‍ നല്ലത്. ചൂടില്‍ ക്രീമും ലോഷനും ഉരുകിയൊലിക്കില്ല.

സണ്‍ടാന്‍ ക്രീമും സണ്‍സ്‌ക്രീനമുണ്ട്. രണ്ടിന്റെയും ഉപയോഗം വ്യത്യസ്തവുമാണ്. സണ്‍ടാന്‍ ക്രീം ചര്‍മത്തെ കേടു വരുത്തുന്ന അള്‍ട്രാവയലറ്റ് രശ്മികളെ തടയുന്നു. സണ്‍സ്‌ക്രീനാകട്ടെ, ചര്‍മം കരുവാളിക്കാതെ തടയുന്നു.

ഓരോരുത്തരുടേയും ചര്‍മത്തിന് ചേരുന്ന സണ്‍സ്‌ക്രീനുകളും വ്യത്യസ്തമായിരിക്കും. ഇതുനോക്കി വാങ്ങാന്‍ സാധിക്കണം.

സണ്‍സ്‌ക്രീന്‍ ജെല്‍ രൂപത്തിലും ലഭിയ്ക്കും. ഇത് മുടിയ്ക്ക് സൂര്യനില്‍ നിന്നും സംരക്ഷണം നല്‍കാനാണ്. സണ്‍സ്‌ക്രീന്‍ ക്രീം, ലോഷന്‍ എ്ന്നിവയാണ് ചര്‍മത്തിന് ഉപകാരപ്രദം.

English summary

Skin, Skincare, Suntan, Sunscreem, ചര്‍മം, ചര്‍മസംരക്ഷണം, സണ്‍ടാന്‍, സണ്‍സ്‌ക്രീന്‍, വെയില്‍, സ്ൂര്യന്‍

Summer is here and it is time to protect your skin from the harmful sun rays. We all stuff our bags with sunscreens to fight the harmful UV rays of the sun. We coat our skin with sunscreen 20-30 minutes before stepping out to prevent sun damage like sun tan or sunburn.
Story first published: Wednesday, March 13, 2013, 11:50 [IST]
X
Desktop Bottom Promotion