For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേനല്‍ക്കാലത്ത് ആണിനും ചര്‍മം സംരക്ഷിക്കേണ്ടേ??

By Super
|

ചര്‍മ്മസംരക്ഷണവും കാലാവസ്ഥയ്‌ക്ക്‌ അനുസരിച്ച്‌ ചര്‍മ്മസംരക്ഷണ വസ്‌തുക്കള്‍ മാറ്റുന്നതും സ്‌ത്രീകളുടെ മാത്രം കാര്യമാണെന്നാണ്‌ ഭൂരിപക്ഷം പുരുഷന്മാരും കരുതുന്നത്‌. ഈ ചിന്ത മാറേണ്ട കാലം കഴിഞ്ഞിരിക്കുകയാണ്‌.

പുരുഷന്മാരുടെ ചര്‍മ്മത്തിലെ സുഷിരങ്ങള്‍ താരതമ്യേന വലുതാണ്‌. അതുകൊണ്ട്‌ തന്നെ ചര്‍മ്മത്തില്‍ കുരുക്കളും പാടുകളും ഉണ്ടാകാനുള്ള സാധ്യത പുരുഷന്മാരില്‍ കൂടും.

ചര്‍മ്മത്തില്‍ അധികമുള്ള എണ്ണമയം പിടിച്ചെടുക്കുന്നതിന്‌ സ്‌ത്രീകള്‍ പൗഡര്‍ ഉപയോഗിക്കാറുണ്ട്‌. പുരുഷന്മാര്‍ സാധാരണയായി ഇത്തരം പൗഡറുകളും ഉപയോഗിക്കാറില്ല. മാത്രമല്ല പുരുഷന്മാര്‍ കൂടുതല്‍ സമയവും വീടിന്‌ പുറത്ത്‌ ചെലവഴിക്കുന്നവരാണ്‌. വെയിലും മഴയുമൊക്കെ ഏറ്റ്‌ അവര്‍ക്ക്‌ പലപ്പോഴും ജോലി ചെയ്യേണ്ടി വരും. അതുകൊണ്ട്‌ തന്നെ പുരുഷന്മാര്‍ക്ക്‌ ത്വക്ക്‌ രോഗങ്ങള്‍ പിടിപെടുന്നത്‌ സാധാരണയാണ്‌.

പുരുഷന്മാര്‍ ചര്‍മ്മസംരക്ഷണത്തില്‍ ശ്രദ്ധ വയ്‌ക്കേണ്ടതിന്റെ ആവശ്യകത നിങ്ങള്‍ക്ക്‌ മനസ്സിലായി കാണുമല്ലോ? ഇതിനായി നിങ്ങള്‍ വളരെയധികം സമയം കണ്ണാടിക്ക്‌ മുന്നില്‍ ചെലവഴിക്കേണ്ട ആവശ്യമില്ല. പതിവായി ഏതാനും നിമിഷം ചെലവഴിച്ച്‌ വേനല്‍ക്കാലത്ത്‌ നിങ്ങള്‍ക്ക്‌ ചര്‍മ്മത്തെ ആരോഗ്യത്തോടെ സംരക്ഷിക്കാം.

വേനല്‍ക്കാലത്ത് ആണിനും ചര്‍മം സംരക്ഷിക്കേണ്ടേ

വേനല്‍ക്കാലത്ത് ആണിനും ചര്‍മം സംരക്ഷിക്കേണ്ടേ

പുരുഷന്മാരുടെ ചര്‍മ്മത്തിന്‌ എണ്ണമയം കൂടുതലായിരിക്കും. അതുകൊണ്ട്‌ ഗുണനിലവാരമുള്ള ക്‌ളെന്‍സറോ ഫെയ്‌സ്‌ വാഷോ ഉപയോഗിച്ച്‌ ദിവസവും രണ്ടുനേരം മുഖം ക്‌ളെന്‍സ്‌ ചെയ്യുക.

ഇതിനായി സോപ്പ്‌ ഉപയോഗിക്കാതിരിക്കുന്നതാണ്‌ നല്ലത്‌.

വേനല്‍ക്കാലത്ത് ആണിനും ചര്‍മം സംരക്ഷിക്കേണ്ടേ

വേനല്‍ക്കാലത്ത് ആണിനും ചര്‍മം സംരക്ഷിക്കേണ്ടേ

പുരുഷന്മാരുടെ ചര്‍മ്മം സ്‌ത്രീകളുടെ ചര്‍മ്മത്തേക്കാള്‍ കട്ടിയുള്ളതും പരുപരുത്തതും ആയിരിക്കും. അതുകൊണ്ട്‌ തന്നെ പുരുഷന്മാരുടെ ചര്‍മ്മത്തിന്‌ ടോണറുകളില്‍ അടങ്ങിയിരിക്കുന്ന ആസ്‌ട്രിഞ്ചന്റ്‌ അല്ലെങ്കില്‍ ഗ്‌ളൈക്കോളിക്‌ ആസിഡ്‌ (ജിഎ) പോലുള്ളവ ഒരു വിധത്തിലുള്ള ദോഷവും വരുത്തില്ല.

വേനല്‍ക്കാലത്ത് ആണിനും ചര്‍മം സംരക്ഷിക്കേണ്ടേ

വേനല്‍ക്കാലത്ത് ആണിനും ചര്‍മം സംരക്ഷിക്കേണ്ടേ

നിര്‍ജ്ജീവമായ ചര്‍മ്മ കോശങ്ങള്‍ നീക്കം ചെയ്യുന്നത്‌ വളരെ പ്രധാനമാണ്‌, പ്രത്യേകിച്ച്‌ വേനല്‍ക്കാലത്ത്‌.

എല്ലാ പുരുഷന്മാരും മൂന്നു ദിവസത്തില്‍ ഒരിക്കലെങ്കിലും ഇത്‌ ചെയ്‌തിരിക്കണം. വീട്ടില്‍ വച്ചോ സലൂണില്‍ പോയോ നിര്‍ജ്ജീവ കോശങ്ങള്‍ നീക്കാവുന്നതാണ്‌. ഇതിലൂടെ നിങ്ങളുടെ ചര്‍മ്മത്തിന്റെയും യുവത്വവും തിളക്കവും നിലനിര്‍ത്താന്‍ കഴിയും.

വേനല്‍ക്കാലത്ത് ആണിനും ചര്‍മം സംരക്ഷിക്കേണ്ടേ

വേനല്‍ക്കാലത്ത് ആണിനും ചര്‍മം സംരക്ഷിക്കേണ്ടേ

ചര്‍മ്മം ഈര്‍പ്പമുള്ളതാക്കാനായി എസ്‌പിഎഫ്‌ 15ല്‍ കൂടുതലുള്ള ഒരു മോയിസ്‌ചുറൈസര്‍ ഉപയോഗിക്കുക. ചര്‍മ്മം എല്ലായ്‌പ്പോഴും ഈര്‍പ്പമുള്ളതായിരിക്കാനും, ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴാതിരിക്കാനും ഇത്‌ സഹായിക്കും.

വേനല്‍ക്കാലത്ത് ആണിനും ചര്‍മം സംരക്ഷിക്കേണ്ടേ

വേനല്‍ക്കാലത്ത് ആണിനും ചര്‍മം സംരക്ഷിക്കേണ്ടേ

ഷേവിംഗിന്‌ ശേഷം ചര്‍മ്മത്തിലെ ഈര്‍പ്പവും എണ്ണമയവും നഷ്ടപ്പെടാറുണ്ട്‌. ഇത്‌ വീണ്ടെടുക്കാന്‍ ആഫ്‌റ്റര്‍ഷേവ്‌ സഹായിക്കും. ആഫ്‌റ്റര്‍ഷേവ്‌ ചര്‍മ്മത്തെ സംരക്ഷിക്കുകയും സൂര്യപ്രകാശത്തിന്റെ പ്രഭാവം കുറയ്‌ക്കുകയും ചെയ്യും. നല്ല നിറമുള്ള ചര്‍മ്മത്തിന്‌ പ്രകൃതിദത്തമായ ആഫ്‌റ്റര്‍ഷേവും നറിഷിംഗ്‌ ഓയിലുമാണ്‌ അഭികാമ്യം.

വേനല്‍ക്കാലത്ത് ആണിനും ചര്‍മം സംരക്ഷിക്കേണ്ടേ

വേനല്‍ക്കാലത്ത് ആണിനും ചര്‍മം സംരക്ഷിക്കേണ്ടേ

ശരിയായ രീതിയില്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നത്‌ കൊണ്ട്‌ നിരവധി പ്രയോജനങ്ങളുണ്ട്‌. ശരീരത്തില്‍ എല്ലാഭാഗത്തും ഇത്‌ പുരട്ടുക. ചെവികള്‍, കൈകള്‍, കാലുകള്‍ എന്നിവിടങ്ങളില്‍ പുരട്ടാന്‍ മറക്കരുത്‌. സൂര്യപ്രകാശത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന ഒരു ലിപ്‌ ബാം ചുണ്ടുകളുടെ സംരക്ഷണത്തിന്‌ ഉപയോഗിക്കുക.

വേനല്‍ക്കാലത്ത് ആണിനും ചര്‍മം സംരക്ഷിക്കേണ്ടേ

വേനല്‍ക്കാലത്ത് ആണിനും ചര്‍മം സംരക്ഷിക്കേണ്ടേ

ശരീരത്തിന്റെ ദുര്‍ഗന്ധം അകറ്റാനുള്ള ഒരേയൊരു മാര്‍ഗ്ഗം ഡിയോഡ്രന്റുകള്‍ അല്ല. ബാക്ടീരിയ വിയര്‍പ്പുമായി പ്രവര്‍ത്തിക്കുമ്പോഴാണ്‌ ദുര്‍ഗന്ധം ഉണ്ടാകുന്നത്‌. അതിനാല്‍ കുളിക്കുന്ന സമയത്ത്‌ ഒരു ആന്റീബാക്ടീരിയല്‍ ക്‌ളെന്‍സറോ ബോഡി വാഷോ ഉപയോഗിക്കുക. ഇതിനുശേഷം ഹെര്‍ബല്‍ പൗഡര്‍ ഇടുക. വസ്‌ത്രങ്ങള്‍ ധരിച്ചതിന്‌ ശേഷം മാത്രം ഡിയോഡ്രന്റ്‌ ഉപയോഗിക്കുക.

വേനല്‍ക്കാലത്ത് ആണിനും ചര്‍മം സംരക്ഷിക്കേണ്ടേ

വേനല്‍ക്കാലത്ത് ആണിനും ചര്‍മം സംരക്ഷിക്കേണ്ടേ

ചര്‍മ്മത്തിന്റെ ആരോഗ്യം നമ്മുടെ ആഹാരരീതികളും ജീവിത ശൈലിയുമായി ബന്ധപ്പെട്ടിരിക്കുന്നു. യുവത്വം നിലനിര്‍ത്താനുള്ള കഴിവുള്ളതിനാല്‍ തക്കാളി, അവോക്കാഡോ, ബെറികള്‍, ബദാം, ആപ്രിക്കോട്ട്‌ മുതലായവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.

എണ്ണമയമുള്ള ആഹാരസാധനങ്ങളും വറുത്ത ഭക്ഷണപദാര്‍ത്ഥങ്ങളും ഒഴിവാക്കുക. കാരണം വേനല്‍ക്കാലത്ത്‌ ദഹനം സാവധാനത്തിലാകും. എണ്ണമയമുള്ളതും വറുത്തതുമായ ആഹാരസാധനങ്ങള്‍ എളുപ്പം ദഹിക്കില്ല.

വേനല്‍ക്കാലത്ത് ആണിനും ചര്‍മം സംരക്ഷിക്കേണ്ടേ

വേനല്‍ക്കാലത്ത് ആണിനും ചര്‍മം സംരക്ഷിക്കേണ്ടേ

മുഖക്കുരു മാറ്റാനുള്ള ഉത്‌പന്നങ്ങളില്‍ അടങ്ങിയിരിക്കുന്ന സാലിസിലിക്‌ ആസിഡ്‌ ചര്‍മ്മത്തെ വരണ്ടതാക്കും. ഇത്‌ സൂര്യതാപം ഏല്‍ക്കുന്നതിന്‌ കാരണമാകാം. ഇത്തരം ഉത്‌പന്നങ്ങള്‍ ചര്‍മ്മത്തിന്റെ ഉപരിതല പാളി നീക്കം ചെയ്യും. ഇത്‌ അള്‍ട്രാവയലറ്റ്‌ രശ്‌മികളുടെ പ്രഭാവം വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മത്തിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. അതിനാല്‍ മിഖക്കുരുവിന്‌ എതിരായ ക്രീമുകള്‍ ഉള്‍പ്പെടെയുള്ള ഉത്‌പന്നങ്ങള്‍ രാത്രി കാലങ്ങളില്‍ മാത്രം ഉപയോഗിക്കുക.

English summary

Skin Skincare, Pimple, Scrub, Shaving, ചര്‍മം, ചര്‍മസംരക്ഷണം, പുരുഷന്‍, മുഖക്കുരു, സ്‌ക്രബര്‍, ഷേവ്

Men typically have larger pores on their skin so they are more prone to break-outs and clogged pores. They do not use any type of translucent powder like women do to absorb excess oil. They also spend more time out in the humid temperatures of summer, and hence are likely to have a problematic skin. So how will you take care of your skin to maintain a healthy glow? Don’t sweat it - just a few changes are all it takes to have an effective summer skin care routine.
Story first published: Monday, May 20, 2013, 13:37 [IST]
X
Desktop Bottom Promotion