For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖം വീട്ടില്‍ തന്നെ ബ്ലീച്ച് ചെയ്യാം

|

വെളുത്ത ചര്‍മം ആഗ്രഹിയ്ക്കാത്തവരില്ല. ഇതിനായി പലരും സ്വീകരിയ്ക്കുന്ന ഒരു വഴിയാണ് ബ്ലീച്ചിംഗ്.

ബ്ലീച്ചിംഗിനായി പലരും ബ്യൂട്ടി പാര്‍ലറുകളെ ആശ്രയിക്കുകയാണ് ചെയ്യാറ്. എന്നാല്‍ വീട്ടില്‍ തന്നെ ബ്ലീച്ചിംഗ് ചെയ്യാവുന്നതേയുള്ളൂ. നല്ലൊരു ബ്ലീച്ചിംഗ് ക്രീം വാങ്ങുകയാണ് ഇതിനായി ആദ്യം ചെയ്യേണ്ടത്.

ബ്ലീച്ചിംഗ് വീട്ടില്‍ തന്നെ ചെയ്യാനുള്ള വിവിധ സ്റ്റെപ്പുകളെക്കുറിച്ചറിയൂ,

Bleaching

മുടി മുഖത്തേയ്ക്കു വീഴാത്ത വിധത്തില്‍ ഉയര്‍ത്തിക്കെട്ടുക. മുടിയില്‍ ബ്ലീച്ച് വീണാല്‍ നിറം മാറാന്‍ സാധ്യതയുണ്ട്.

ഒരു പഞ്ഞിയെടുത്ത് ക്ലെന്‍സിംഗ് മില്‍ക്കില്‍ മുക്കി മുഖം വൃത്തിയാക്കുക. ഇത് മുഖത്തെ അഴുക്കും പൊടിയും അകറ്റാന്‍ പ്രധാനമാണ്.

ഒരു സ്പൂണ്‍ ബ്ലീച്ച് പൗഡറും കാല്‍ ഭാഗം ആക്ടിവേറ്ററും കൂട്ടിക്കലര്‍ത്തുക. ആക്ടിവേറ്റര്‍ പായ്ക്കറ്റില്‍ ഇല്ലെങ്കില്‍ ഇത് ബ്ലീച്ചില്‍ തന്നെയുണ്ടായിരിക്കും.

ഇത് ബ്രഷ് ഉപയോഗിച്ച് നല്ലപോലെ കൂട്ടിക്കലര്‍ത്തി മുഖത്തും കഴുത്തിലും പുരട്ടണം. കണ്‍തടങ്ങളും പുരികവും ഒഴിവാക്കുക.

പനീനീരില്‍ കോട്ടന്‍ മുക്കി കണ്ണിനു മുകളില്‍ വയ്ക്കുക.

മുഖത്തെ ബ്ലീച്ച് ഉണങ്ങിക്കഴിഞ്ഞാല്‍ കോട്ടന്‍ വൈള്ളത്തില്‍ മുക്കി ബ്ലീച്ച് നീക്കം ചെയ്യണം. മുഖം നല്ലപോലെ തുടച്ചു വെള്ളം നീക്കം ചെയ്യണം.

മുഖത്ത് ഏതെങ്കിലും ഫ്രൂട്ട് ഫേ്‌സപായ്ക്ക ഇടുക. ഇത് ഉണങ്ങിക്കഴിഞ്ഞാല്‍ കോട്ടന്‍ വെള്ളത്തില്‍ മുക്കി തുടച്ച ശേഷം കഴുകിക്കളയാം.

ബ്ലീച്ച് ഇട്ട ശേഷം വെയിലില്‍ പോകരുത്. അടുത്ത എ്ട്ടു പത്തു മണിക്കൂറെങ്കിലും ഫേസ് വാഷ് ഉപയോഗിക്കുകയുമരുത്.

English summary

Steps Do Bleach At Home

Getting a bleach is one of the best solutions for instant glow. It removes dead skin cells, lightens scars and also colours the facial hair,
Story first published: Friday, November 29, 2013, 15:43 [IST]
X
Desktop Bottom Promotion