For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മ്മസൗന്ദര്യം കൂട്ടാന്‍ ചില വഴികള്‍

By Super
|

സൂര്യപ്രകാശം ചര്‍മ്മത്തിലേല്‍ക്കുന്നതും, വരള്‍ച്ചയുള്ള കാറ്റേല്‍ക്കുന്നതും, മലിനീകരണവുമൊക്കെയാണ് ചര്‍മ്മത്തിന് ദോഷമുണ്ടാക്കുന്ന പ്രധാന കാരണങ്ങളെന്നാണ് എല്ലാവരും കരുതുന്നത്. ഐ.എ.എന്‍.എസിന്‍റെ റിപ്പോര്‍ട്ടനുസരിച്ച് ഇവ മാത്രമല്ല ചര്‍മ്മത്തിന് ഭിഷണിയാകുന്ന ഘടകങ്ങള്‍. നോഷ് ഡെറ്റോക്സ് ഡെലിവറി എന്ന ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് കമ്പനിയുടെ സി.ഇ.ഒ ആയ ഗീത സിദ്ദു റോബിന്‍ ഇത്തരം കാര്യങ്ങളുടെ ഒരു ലിസ്റ്റ് ഫിമെയില്‍ലിസ്റ്റ് എന്ന വെബ്സൈറ്റില്‍ പങ്കവെയ്ക്കുന്നു.

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്ന ഒരു ഘടകമാണ് ഹോര്‍മോണ്‍ വ്യതിയാനം. ആര്‍ത്തവിരാമത്തോടനുബന്ധിച്ചുണ്ടാകുന്ന ഈസ്ട്രജന്‍റെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ചര്‍മ്മത്തില്‍ പല മാറ്റങ്ങളും വരുത്തും. ഈസ്ട്രജന്‍റെ അളവ് കുറയുമ്പോള്‍ ചര്‍മ്മത്തില്‍ പുതിയ കോശങ്ങള്‍ രൂപപ്പെടുന്നത് സാവധാനമാകും. ചര്‍മ്മത്തിന് കട്ടി കൂടാന്‍ ഇത് ഇടയാക്കും. ഇത് മൂലം ചര്‍മ്മത്തിലെ ജലാംശവും, കരുത്തും, സംവേദനത്വവും നഷ്ടമാകും. ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനുതകുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

1. ആന്‍റി ഓക്സിഡന്‍റുകള്‍

1. ആന്‍റി ഓക്സിഡന്‍റുകള്‍

ശരീരത്തിലുണ്ടാകുന്ന ദോഷകരമായ മൂലകങ്ങളെ ചെറുക്കാന്‍ സഹായിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ ആഹാരത്തിലുള്‍പ്പെടുത്തുക. നിറപ്പകിട്ടുള്ള ഓറഞ്ച്, കാരറ്റ്, ഉരുളക്കിഴങ്ങ്, ചീര, ബ്ലാക്ക്ബെറി, ബ്ലൂബെറി തുടങ്ങിയവയിലെ ആന്തോസ്യാനിന്‍ എന്ന ശക്തിയേറിയ ആന്‍റി ഓക്സിഡന്‍റുകള്‍ ചര്‍മ്മത്തിനെ ഏറെ സഹായിക്കും.

2. പഴങ്ങള്‍

2. പഴങ്ങള്‍

പഴങ്ങള്‍ ചര്‍മ്മത്തില്‍ നേരിട്ടുപയോഗിക്കുന്നത് ഏറെ ഫലപ്രദമാണ്. ബട്ടര്‍ ഫ്രൂട്ട് ഉപയോഗിച്ച് ഫേസ്മാസ്കുണ്ടാക്കി മുഖത്ത് തേക്കാം. 15-20 മിനുട്ടിന് ശേഷം ഇത് കഴുകിക്കളയുക. പ്രകൃതിദത്തമായ എണ്ണകളും വിറ്റാമിന്‍ ഇയും അടങ്ങിയ ഈ പഴം ചര്‍മ്മത്തിന് മൃദുത്വവും, നനവും നല്കും.

3. സണ്‍സ്ക്രീന്‍

3. സണ്‍സ്ക്രീന്‍

എസ്.പി.എഫ് 15 എങ്കിലുമുള്ള ഒരു സണ്‍ സ്ക്രീന്‍ ഉപയോഗിക്കുക. ചര്‍മ്മസംരക്ഷണത്തില്‍ പ്രധാനമായ കാര്യമാണ് നേരിട്ട് സൂര്യപ്രകാശം പതിക്കുന്നത് ഒഴിവാക്കുകയെന്നത്. സൂര്യപ്രകാശത്തിലേക്കിറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും സണ്‍സ്ക്രീന്‍ പുരട്ടുക. കൂടാതെ പുറത്തിറങ്ങിയാല്‍ രണ്ട് മണിക്കൂര്‍ കഴിയുമ്പോള്‍ വീണ്ടും സണ്‍സ്ക്രീന്‍ പുരട്ടണം.

4. പുകവലി ഒഴിവാക്കുക

4. പുകവലി ഒഴിവാക്കുക

ചര്‍മ്മം ചുളിയുന്നതിന് പ്രധാന കാരണമാകുന്നതാണ് പുകവലി. പുകവലി മൂലം ചര്‍മ്മത്തിന്‍റെ പുറം പാളിയിലെ രക്തക്കുഴലുകള്‍ ചുരുങ്ങുകയും രക്തപ്രവാഹം തടസ്സപ്പെടുകയും ചെയ്യും. ഇത് ശരീരത്തിലെ ഒക്സിജന്‍റെ അളവ് കുറയ്ക്കും. കൊലാജന്‍, ഇലാസ്റ്റിന്‍ എന്നിവയും പുകവലി മൂലം തകരാറിലാകും. ഇക്കാരണങ്ങളാല്‍ തന്നെ പുകവലി ഒഴിവാക്കുന്നത് ചര്‍മ്മത്തിന് ഏറെ ഗുണം ചെയ്യും.

5. ഭക്ഷണക്രമം

5. ഭക്ഷണക്രമം

മികച്ച രീതിയിലുള്ള ഭക്ഷണക്രമം ചര്‍മ്മത്തിന് ഏറെ ഗുണകരമാകും. ചര്‍‌മ്മത്തിന് ആരോഗ്യം നല്കുന്ന ആഹാരങ്ങള്‍ ഭക്ഷണക്രമത്തിലുള്‍പ്പെടുത്തുക. ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ പഴങ്ങളും പച്ചക്കറികളും, ധാന്യങ്ങളും പ്രോട്ടീനും കഴിക്കുക. കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങളും, വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയവയും കഴിക്കുകയും പ്രൊസസ് ചെയ്തവ ഒഴിവാക്കുകയും ചെയ്യുക.

6. മനശാന്തി

6. മനശാന്തി

ചര്‍മ്മത്തിന് ഏറെ ദോഷകരമാകുന്നതാണ് സമ്മര്‍ദ്ധമുണ്ടാക്കുന്ന ഹോര്‍മോണുകള്‍. ചര്‍മ്മം ആരോഗ്യകരമാകാന്‍ ടെന്‍ഷന്‍ അകറ്റി നിര്‍ത്തുക. ആരോഗ്യമുള്ള ചര്‍മ്മവും,മനശാന്തിയും നേടാന്‍ മാനസിക സംഘര്‍ഷങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുകയും വ്യായാമങ്ങളും യോഗയും ചെയ്യുകയും ചെയ്യാം.

7. വെള്ളം

7. വെള്ളം

ആവശ്യത്തിന് ജലാംശം ലഭിക്കേണ്ടത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് പ്രധാനപ്പെട്ടതാണ്. അത് വഴി ചര്‍മ്മത്തിന് ഇലാസ്തികതയും നനവും ലഭിക്കും. ഇങ്ങനെ ചര്‍മ്മത്തില്‍ ചുളിവുകളുണ്ടാവുന്നത് തടയുകയും മൃദുലത നല്കുകയും ചെയ്യാം.

English summary

Skin spoilers to watch out for

Generally we consider exposure to sun, dry winds and pollution as the major culprits for skin problems. But, according to a report in IANS, there are other skin spoilers too, which makes skin are more important.
Story first published: Thursday, December 12, 2013, 15:28 [IST]
X
Desktop Bottom Promotion