For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മം കാക്കും പച്ചക്കറികള്‍

By Shibu T Joseph
|

ശിശിരകാലം കൂടുതല്‍ ചര്‍മ്മസംരക്ഷണവും പരിപോഷണവും ആവശ്യപ്പെടുന്ന കാലമാണ്. ശൈത്യകാലത്ത് ലഭിക്കുന്ന ചില പച്ചക്കറികള്‍ ഉപയോഗിച്ചുള്ള ചര്‍മ്മ സംരക്ഷണരീതികളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ബീന്‍സ്, കാബേജ്, സ്പ്രൗട്ട്, പച്ചടിച്ചീര, ചുവന്ന ചീര, കാരറ്റ്, സബോള, പീസ്, ശതാവരിച്ചെടി എന്നിവയാണ് ശിശിരകാലത്ത് ലഭ്യമായ പച്ചക്കറികള്‍. ജീവകങ്ങളാലും പോഷകഗുണങ്ങളാലും സമ്പന്നമാണിവ. നിങ്ങളുടെ വീടിന്റെ തൊടിയില്‍ തന്നെ വളര്‍ത്താവുന്നവയുമാണ്.
ആരോഗ്യഗുണങ്ങള്‍ക്ക് പുറമെ ചര്‍മ്മത്തിനും നല്ലതാണ് ഈ പച്ചക്കറികള്‍. ശൈത്യകാലത്ത് ചര്‍മ്മം പരിചരിക്കാന്‍ വസ്തുക്കള്‍ തേടി വേറെ എങ്ങും പോകേണ്ട. ഒന്നുകില്‍ ഈ പച്ചക്കറികള്‍ ഭക്ഷിക്കുക അല്ലെങ്കില്‍ ചര്‍മ്മത്തില്‍ പുരട്ടുകയോ, തേയ്ക്കുകയോ ചെയ്യുക.

1)ശതാവരി

1)ശതാവരി

ശതാവരിച്ചെടിയുടെ ഇലകളും, തണ്ടും, വേരുമെല്ലാം ഔഷധാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതാണ്. ചര്‍മ്മസംരക്ഷണത്തിനും ശതാവരിച്ചെടി ഉപയോഗപ്പെടുത്താം. ശതാവരിച്ചെടിക്ക് ധാരാളം ആരോഗ്യ ചര്‍മ്മ ഗുണങ്ങളുണ്ട്. തുടച്ചുവെടുപ്പാക്കുന്ന ഘടകങ്ങളാണ് ഇതിനുള്ളത്. അതിനാല്‍ ചര്‍മ്മം വൃത്തിയാക്കുന്നതിനുള്ള ഉപകണമായി ഉപയോഗിക്കാം. ശൈത്യകാലത്ത് ചര്‍മ്മത്തില്‍ വരണ്ട പാടുകള്‍ പ്രത്യക്ഷപ്പെടും. ഇവ കളയാനായി ശതാവരിച്ചെടി അരച്ചെടുത്ത് പുരട്ടാം. ഒരു കാര്യം ശ്രദ്ധിക്കണം. ഉപയോഗിക്കുമ്പോള്‍ അതീവശ്രദ്ധവേണ്ട ഒരു വസ്തുവാണിത്. ചിലരുടെ ചര്‍മ്മത്തിന് ശതാവരിച്ചെടി യോജിച്ചെന്നുവരില്ല. അതിനാല്‍ ആദ്യം ഒരു കഷ്ണം ശതാവരിച്ചെടിയെടുത്ത് നിങ്ങളുടെ ചര്‍മ്മത്തില്‍ ഉരച്ചുനോക്കുക. ചൊറിച്ചില്‍ ഉണ്ടാകുന്നില്ലെങ്കില്‍ മാത്രം ഉപയോഗം തുടരുക.

2)കാരറ്റ്

2)കാരറ്റ്

ആരോഗ്യദായകനാണ് കാരറ്റ്. ആവശ്യത്തിന് ജീവകങ്ങള്‍ ഉള്ളതിനാല്‍ കണ്ണുകള്‍ക്ക് അത്യുത്തമം. വിറ്റാമിന്‍ എ അടങ്ങിയതിനാല്‍ ചര്‍മ്മത്തെ അള്‍ട്രാ വയലറ്റ് കിരണങ്ങളില്‍ നിന്നും രക്ഷിക്കാന്‍ കാരറ്റിന് കഴിയും. ചര്‍മ്മത്തിന് എളുപ്പത്തില്‍ വയസ്സാകാതെ നോക്കും. വിള്ളലുകള്‍ വരുത്തില്ല, കുരുക്കളുണ്ടാക്കില്ല. ഗുണങ്ങള്‍ ഏറെയാണ്. കാരറ്റ് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.

3)മുളപ്പിച്ച ധാന്യങ്ങള്‍

3)മുളപ്പിച്ച ധാന്യങ്ങള്‍

കൊഴുപ്പ് അധികമാവാതെ ശരീരത്തിനാവശ്യമായ ഊര്‍ജ്ജം നല്‍കുന്നതില്‍ സ്പ്രൗട്ടന് വലിയ പങ്കുണ്ട്. ഭാരം കുറയ്ക്കുന്നതിനും ചര്‍മ്മസംരക്ഷണത്തിനും ഡയറ്റ് ഭക്ഷണമായും ഇത് നിര്‍ദ്ദേശിക്കപ്പെടുന്നുണ്ട്. അഴുക്കില്‍ നിന്നും എണ്ണമയത്തില്‍ നിന്നും മുഖം രക്ഷിക്കാന്‍ സാധിക്കും. ചുളിവുകള്‍ വീഴുന്നതില്‍ നിന്നും മുഖത്തെ രക്ഷിക്കും. കറുത്ത പാടുകളും ഇല്ലാതാക്കും.

4)ലെറ്റൂസ്‌

4)ലെറ്റൂസ്‌

സാലഡ്, സാന്‍ഡ്‌വിച്ച്, ബര്‍ഗര്‍ എന്നിവയിലെ പ്രധാന കൂട്ടായതിനാല്‍ സാലഡ് പട്ടയെന്ന മറുപേരും ഇതിനുണ്ട്. ചര്‍മ്മം പുനരുജ്ജീവിപ്പിക്കുന്ന ജീവകം എയും തിളക്കം നല്‍കുന്ന പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ വിഷാംശം മുഴുവനും നീക്കം ചെയ്യാനുള്ള കഴിവുമുണ്ട്. ശരീരവും ചര്‍മ്മവം ആരോഗ്യത്തോടെ വെയ്ക്കുമെന്ന് ചുരുക്കം.

5)ചുവന്ന ചീര

5)ചുവന്ന ചീര

സൂപ്പര്‍മാന് തുല്യമായ ഊര്‍ജ്ജം നല്‍കുന്നവയാണ് ചുവന്ന ചീര. ചര്‍മ്മത്തിനും നല്ലത്. ധാരാളം ജീവകങ്ങളും അയിരുകളും അടങ്ങിയിരിക്കുന്നു. ആരോഗ്യമുള്ള തിളങ്ങുന്ന ചര്‍മ്മം നല്‍കും. മുഖക്കുരുവിനും സൂര്യകിരണങ്ങളില്‍ നിന്നും സംരക്ഷണവും ചര്‍മ്മത്തെ പരിചരിക്കുവാനും സഹായിക്കും.

English summary

Skin care using winter vegetables

Winter calls for more skin care and nourishment. Therefore, here we will see a few skin care tips using the very vegetables that are grown and are available during winter.
Story first published: Monday, December 2, 2013, 13:44 [IST]
X
Desktop Bottom Promotion