For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മം തളര്‍ന്നുവോ, പരിഹാരം?

|

വെയിലില്‍ പോയി വന്നാലോ യാത്ര കഴിഞ്ഞാലോ നമുക്ക് ക്ഷീണം തോന്നുന്നത് സ്വാഭാവികം. എന്നാല്‍ ശരീരം മാത്രമല്ല, ഇത്തരം കാര്യങ്ങള്‍ ചര്‍മത്തേയും ക്ഷീണിപ്പിയ്ക്കും.

ചര്‍മം ക്ഷീണിച്ചുവെന്നറിയുവാന്‍ ഒരു തവണ കണ്ണാടിയില്‍ നോക്കിയാല്‍ മതിയാകും. ചര്‍മത്തിന്റെ സ്‌നിഗ്ദതയും തിളക്കവുമെല്ലാം നഷ്ടപ്പെട്ടിട്ടുണ്ടാകും. കണ്ണിനടിയില്‍ കറുത്ത പാടുകള്‍ വരും.

ക്ഷീണിച്ച ചര്‍മത്തെ വേണ്ട രീതിയില്‍ ശ്രദ്ധിയ്ക്കാതിരുന്നാല്‍ ബ്ലാക്‌ഹെഡ്‌സ്, മുഖക്കുരു പോലുള്ള പ്രശ്‌നങ്ങളും സാധാരണമാണ്. ക്ഷീണിച്ച ചര്‍മത്തെ വീണ്ടും തിളക്കമുള്ളതാക്കി മാറ്റുവാന്‍ ചില വഴികളുണ്ട്.

കഴുകുക

കഴുകുക

പുറത്തു പോയി വന്നാലുടന്‍ മുഖം തണുത്ത വെള്ളം കൊണ്ട് നല്ലപോലെ കഴുകുക. ഇത് മുഖം വൃത്തിയാക്കും.

 മൃതചര്‍മം നീക്കം ചെയ്യുക

മൃതചര്‍മം നീക്കം ചെയ്യുക

മുഖത്തെ മൃതചര്‍മം നീക്കം ചെയ്യുകയെന്നത് മുഖത്തിന് തിളക്കം ലഭിയ്ക്കാനുള്ള മറ്റൊരു വഴിയാണ്. ചര്‍മത്തിന് പുതിയ കോശങ്ങള്‍ തിളക്കം നല്‍കും.

കുക്കുമ്പര്‍, ഉരുളക്കിഴങ്ങ്

കുക്കുമ്പര്‍, ഉരുളക്കിഴങ്ങ്

കണ്ണുകളുടെ ക്ഷീണമകറ്റാന്‍ കണ്ണുകള്‍ക്കു മുകളില്‍ കുക്കുമ്പര്‍, ഉരുളക്കിഴങ്ങ് എന്നിവയരിഞ്ഞു വയ്ക്കുന്നതും നല്ലതാണ്.

വെള്ളം കുടിയ്ക്കുക

വെള്ളം കുടിയ്ക്കുക

ധാരാളം വെള്ളം കുടിയ്ക്കുക. ചര്‍മത്തിന ഈര്‍പ്പം ലഭിയ്ക്കുവാനും ചര്‍മം വൃത്തിയാക്കുവാനും ഇത് വളരെ പ്രധാനമാണ്.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴയുടെ ജെല്‍ കൊണ്ട് മുഖത്തു മസാജ് ചെയ്യുന്നത് നല്ലതാണ്. ഇത് ചര്‍മത്തിന് ഉന്മേഷം നല്‍കും.

 പനിനീര്

പനിനീര്

പനിനീരില്‍ കോട്ടന്‍ മുക്കി മുഖം തുടയ്ക്കുന്നത് ചര്‍മത്തിന് തിളക്കം നല്‍കാന്‍ നല്ലതാണ്. പനിനീര് ചര്‍മത്തിന്റെ ക്ഷീണം അകറ്റാനുള്ള നല്ലൊരു ഉപാധിയാണ്.

ഫേസ് പായ്ക്ക്

ഫേസ് പായ്ക്ക്

ചര്‍മത്തിനു ചേരുന്ന പ്രകൃതിദത്ത ഉല്‍പന്നങ്ങള്‍ കൊണ്ടുള്ള ഫേസ് പായ്ക്ക് നല്ലതാണ്. പനീനീര്, തൈര്, പാല്‍ തുടങ്ങിയവ കൊണ്ടുള്ള ഫേ്‌സ്പായ്ക്കുകള്‍ ഉപയോഗിയ്കാം.

 ക്രീം

ക്രീം

മുഖത്തിന് ഈര്‍പ്പം നല്‍കുന്ന ഏതെങ്കിലും ക്രീം മുഖത്തു പുരട്ടുന്നത് ചര്‍മത്തിന്റെ ക്ഷീണമകറ്റാന്‍ നല്ലതാണ്.

English summary

Skincare Tips Tired Skin

After a long tiring day, your face looks dull and loses all its freshness. Even when you do not have proper sleep, your face looks tired and loses its glow. A tired skin can be a core reason for many skin problems like wrinkles, dark circles, dark spots etc.
Story first published: Tuesday, December 10, 2013, 12:36 [IST]
X
Desktop Bottom Promotion