For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൗന്ദര്യത്തിന് ചില സിംപിള്‍ ടിപ്‌സ്

|

സൗന്ദര്യം സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരും ആഗ്രഹിയ്ക്കുന്ന ഒന്നാണ്. ഇത് ജന്മനാ ലഭിച്ചതാണെന്നു പറയുമ്പോഴും കൃത്യമായ സൗന്ദര്യസംരക്ഷണ മാര്‍ഗങ്ങള്‍ പരീക്ഷിയ്ക്കാനാഗ്രഹിയ്ക്കാത്ത ആരുമുണ്ടാകില്ല.

സൗന്ദര്യമുള്ള മുഖത്തിനും ചര്‍മത്തിനും സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ.

മുഖചര്‍മം

മുഖചര്‍മം

മുഖചര്‍മം വൃത്തിയായി സൂക്ഷിക്കുകയെന്നത് പ്രധാനം. ദിവസവും മൂന്നോ നാലോ തവണ മുഖം കഴുകുക.

മേക്കപ്പ്

മേക്കപ്പ്

ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് മുഖത്തെ മേക്കപ്പ് മുഴുവനായും മാറ്റിയിരിക്കണം.

മസാജ്

മസാജ്

കിടക്കാന്‍ പോകുന്നതിന് മുന്‍പ് ഏതെങ്കിലും ക്രീം ഉപയോഗിച്ച് മുഖം മസാജ് ചെയ്യുന്നത് നന്നായിരിക്കും.

സ്‌ക്രബര്‍

സ്‌ക്രബര്‍

മുഖത്ത് ബ്ലാക്‌ഹെഡ്‌സ് വരുന്നത് തടയുന്നത് പ്രധാനം. പ്രധാനമായും മൂക്ക്, കവിള്‍, താടി എന്നിവിടങ്ങളിലാണ് ബ്ലാക്‌ഹെഡ്‌സ് വരുന്നത്. ഗുണമേന്മയുള്ള ഫേഷ്യല്‍ സ്‌ക്രബര്‍ ഉപയോഗിച്ച് ഈ ഭാഗങ്ങളുള്‍പ്പെടെ മൃദുവായി സ്‌ക്രബ് ചെയ്യുക.

ആവി പിടിക്കുന്നത്

ആവി പിടിക്കുന്നത്

മുഖത്ത് ആവി പിടിക്കുന്നത് മുഖത്തെ സുഷിരങ്ങള്‍ തുറക്കാന്‍ സഹായിക്കും. ബ്ലാക്‌ഹെഡ്‌സ് പോലുള്ളവ ഒഴിവാക്കാനും ഇത് നല്ലതാണ്.

എണ്ണമയം

എണ്ണമയം

എണ്ണമയമുള്ള ചര്‍മത്തില്‍ മുഖക്കുരു, ബ്ലാക് ഹെഡ്‌സ് തുടങ്ങിയവ വരാനുള്ള സാധ്യത കൂടുതലാണ്. മുഖത്തു നിന്ന് എണ്ണമയം ഒഴിവാക്കുക.

ഫേസ് വാഷ്

ഫേസ് വാഷ്

മുഖം ഇടയ്ക്കിടെ വീര്യം കുറഞ്ഞ ഫേസ് വാഷ് ഉപയോഗിച്ചു കഴുകാം.

ക്രീമുകളും ലോഷനുകളും

ക്രീമുകളും ലോഷനുകളും

മുഖത്ത് പുരട്ടുന്ന ക്രീമുകളും ലോഷനുകളും എണ്ണമയം കുറഞ്ഞതായിരിക്കാന്‍ ശ്രദ്ധിക്കുക. എണ്ണമയം കൂടുതലുള്ള ക്രീമുകള്‍ ചര്‍മത്തില്‍ കൂടുതല്‍ അഴുക്കടിയാന്‍ കാരണമാകും. ഇത് ചര്‍മപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

ഒരേ തരം ക്രീമുകള്‍

ഒരേ തരം ക്രീമുകള്‍

കഴിവതും അല്‍പകാലത്തേക്കെങ്കിലും ഒരേ തരം ക്രീമുകള്‍ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. ഒരു മാസം ഒരു തരം, അടുത്ത മാസം മറ്റൊരു തരം എന്നിങ്ങനെ ക്രീമുകള്‍ ഉപയോഗിച്ചാല്‍ അത് ചര്‍മപ്രശ്‌നങ്ങളുണ്ടാക്കും.

English summary

Simple Tips For Beauty Care

Beautiful body and face is a treasure. If you mind some simple things, this is not a difficult task,
Story first published: Thursday, August 29, 2013, 15:56 [IST]
X
Desktop Bottom Promotion