For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സണ്‍ ടാന്‍ മാറ്റും സ്‌ക്രബറുകള്‍

|

സണ്‍ടാന്‍ പലരുടേയും ചര്‍മത്തെ ബാധിയ്ക്കുന്ന ഒരു പ്രധാന പ്രശ്‌നമാണ്. സണ്‍ സ്‌ക്രീന്‍ ഒരു പരിധി വരെ ഈ പ്രശ്‌നത്തിന് പരിഹാരമാണെങ്കിലും പൂര്‍ണമായും സണ്‍ടാന്‍ തടയാനായെന്നു വരില്ല.

സണ്‍ടാന്‍ മാറ്റുവാനായി സ്‌ക്രബറുകള്‍ ഗുണം ചെയ്യും. ഇത്തരം സ്‌ക്രബറുകള്‍ വീട്ടില്‍ തന്നെ തികച്ചും പ്രകൃതിദത്ത മാര്‍ഗങ്ങളുപയോഗിച്ചു തയ്യാറാക്കുകയും ചെയ്യാം. തൈര്, മഞ്ഞള്‍പ്പൊടി, തേന്‍, പഞ്ചസാര എന്നിവയെല്ലാം സണ്‍ടാന്‍ മാറ്റാനുള്ള സ്‌ക്രബറുകളായി ഉപയോഗിയ്ക്കാം.

സണ്‍ടാന്‍ മാറ്റാനുള്ള പ്രകൃതിദത്ത സ്‌ക്രബറുകള്‍ ഏതൊക്കെയെന്നു നോക്കൂ,

ചന്ദനപ്പൊടി

ചന്ദനപ്പൊടി

ചന്ദനപ്പൊടി തിളപ്പിക്കാത്ത പാലില്‍ ചാലിച്ചു മുഖത്തു പുരട്ടുന്നത് സണ്‍ടാന്‍ മാറ്റാന്‍ നല്ലതാണ്. ഇത് മുഖത്തു പുരട്ടി ഉണങ്ങിയ ശേഷം കഴുകിക്കളയാം.

തേന്‍

തേന്‍

പാല്‍പ്പൊടിയില്‍ ബദാം ഓയില്‍, തേന്‍ എന്നിവ കലര്‍ത്തുക. ഇത് മുഖത്തു പുരട്ടിയ ശേഷം 15 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം.

ചെറുനാരങ്ങാനീരും പഞ്ചസാരയും

ചെറുനാരങ്ങാനീരും പഞ്ചസാരയും

ചെറുനാരങ്ങാനീരും പഞ്ചസാരയും കലര്‍ത്തി മുഖത്തു പുരട്ടാവുന്ന സ്‌ക്രബറുണ്ടാക്കാം. ഇത് സണ്‍ടാന്‍ തടയാന്‍ നല്ലതാണ്.

തേന്‍, ചെറുനാരങ്ങാനീര്

തേന്‍, ചെറുനാരങ്ങാനീര്

തേന്‍, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും സണ്‍ടാനിന് പ്രതിവിധിയാണ്.

മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടി പാലില്‍ കലക്കി മുഖത്തു പുരട്ടുന്നതും സണ്‍ടാന്‍ മാറാനുള്ള ഒരു വഴിയാണ്.

ഒാട്‌സ് പുളിയുള്ള മോരില്‍

ഒാട്‌സ് പുളിയുള്ള മോരില്‍

ഒാട്‌സ് പൊടിച്ചത് പുളിയുള്ള മോരില്‍ കലക്കി മുഖത്ത് സ്‌ക്രബറായി ഉപയോഗിക്കാം. ഇതും സണ്‍ടാനിനുള്ള ഒരു പരിഹാരം തന്നെ.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് മുറിച്ച് മുഖത്തുരസുന്നത് സണ്‍ടാന്‍ മാറാനുള്ള മറ്റൊരു വഴിയാണ്. ഇത് വട്ടത്തില്‍ കനം കുറച്ചരിഞ്ഞ് മുഖത്തു സ്‌ക്രബ് ചെയ്യുക.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴയുടെ ജെല്‍ മുഖത്തു പുരട്ടുന്നത് സണ്‍ടാന്‍ അകറ്റാനുള്ള മറ്റൊരു വഴിയാണ്.

English summary

Scrubs Remove Sun Tan

You must have enjoyed your summer vacations playing on a beach with friends and family and now wondering what to do to de-tan your body. Or your daily hectic life must have exposed you to scorching sun which left you with dark tanned skin. If so, then don't worry. There are many wonderful natural remedies around you which can help you remove your tan and get glowing and bright skin back. You just have to look at your kitchen ingredients which you use daily for cooking.
 
 
Story first published: Wednesday, September 18, 2013, 13:47 [IST]
X
Desktop Bottom Promotion