For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വരണ്ട ചര്‍മ്മത്തിന്‌ ഉപ്പ്‌ സ്‌ക്രബുകള്‍

By Archana V
|

വീട്ടിലുണ്ടാക്കുന്ന ചില ലളിതവും ഫലപ്രദവുമായ സ്‌ക്രബുകളുടെ പ്രധാന ചേരുവയാണ്‌ ഉപ്പ്‌ . ചര്‍മ്മം വല്ലാതെ വരണ്ടു പോകുന്ന ശൈത്യകാലത്താണ്‌ ഇതിന്റെ പ്രയോജനം ഏറെയുള്ളത്‌. ചില ഔഷധങ്ങളും ഉപ്പും ചേര്‍ത്തുണ്ടാക്കിയ സ്‌ക്രബുകള്‍ ഉപയോഗിച്ചാല്‍ വരണ്ട ചര്‍മ്മത്തിന്റെ അസ്വസ്ഥതകളില്‍ നിന്നും രക്ഷ നേടാം. വളരെ ചിലവ്‌ കുറഞ്ഞ രീതിയില്‍ നിങ്ങള്‍ക്ക്‌ സമയം കിട്ടുന്നതിനനുസരിച്ച്‌ ഇത്തരം സ്‌ക്രബുകള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാം. പാര്‍ളറുകളില്‍ പോകുന്നതിന്റെ സമയവും പണവും ഇത്‌ വഴി ലാഭിക്കുകയും ചെയ്യാം.

പ്രകൃതി ദത്ത സ്‌ക്രബുകള്‍ ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുകയും പുതിയ ചര്‍മ്മത്തിന്റെ വളര്‍ച്ചയെ സഹായിക്കുകയും ചെയ്യും. വരണ്ടതും നശിച്ചതുമായ ചര്‍മ്മം നീക്കം ചെയ്യുക മാത്രമല്ല ഉപ്പ്‌ സ്‌ക്രബുകള്‍ ചെയ്യുക മറിച്ച്‌ ചര്‍മ്മത്തിലടിഞ്ഞിട്ടുള്ള ചെളിയും വിഷാംശങ്ങളും കളയുകയും ചെയ്യും. സുഷിരങ്ങളില്‍ അടിഞ്ഞിട്ടുള്ള മാലിന്യങ്ങള്‍ നീക്കി ചര്‍മ്മത്തിന്‌ പുതു തിളക്കം നല്‍കും. ചില ഉപ്പ്‌ സ്‌ക്രബുകളുടെ ചേരുവകള്‍ ഷിയ ബട്ടര്‍, വെളിച്ചെണ്ണ, ഒലിവ്‌ എണ്ണ എന്നിവ പോലുള്ള പ്രകൃതിദത്ത മോയിസ്‌ച്യുറൈസറുകളാണ്‌. ഇവ വരണ്ട ചര്‍മ്മ പാളി നീക്കിയാലും ചര്‍മ്മം നനവോടെ ഇരിക്കാന്‍ സഹായിക്കും. ഇതിന്‌ പുറമെ ഇവയെല്ലാം പ്രകൃതിദത്തമായതിനാല്‍ ചര്‍മ്മത്തിന്റെ പോഷകഗുണം ഉയര്‍ത്തുകയും ചെയ്യും. പുതിയ ചര്‍മ്മത്തിന്‌ ബാദാം എണ്ണ, ഔഷധങ്ങള്‍, ഓട്‌സ്‌, മുന്തിരിവിത്ത്‌ പോലുള്ള ചേരുവകളില്‍ നിന്നും പോഷകാംശം ലഭിക്കുകയും ചെയ്യും.

Salt scrub recipes for dry skin

വിവിധ തരം ഉപ്പ്‌ സ്‌ക്രബുകള്‍

1. ഔഷധ കടലുപ്പ്‌ സ്‌ക്രബ്‌

ചേരുവകള്‍

a. ഏതെങ്കിലും ഔഷധം ഒരു കൈ നിറയെ

b. 2-3 ടേബിള്‍ സ്‌പൂണ്‍ കടലുപ്പ്‌

c.അര ടീസ്‌പൂണ്‍ ഒലീവ്‌ എണ്ണ( അല്ലെങ്കില്‍ വെളിച്ചെണ്ണ)

d. 4 ടേബിള്‍ സ്‌പൂണ്‍ വെളളം

തയ്യാറാക്കുന്ന വിധം

ഇഷ്ടമുള്ള ഔഷധങ്ങളിലേതെങ്കിലും ഒന്നും ഒരു കൈ നിറയെ എടുത്ത്‌ പൊടിച്ച്‌ തരിയാക്കുക.ഇതിലേക്ക്‌ കടലുപ്പ്‌ ചേര്‍ത്ത്‌ വീണ്ടും പൊടിക്കുക. വെള്ളം ഒഴിച്ച്‌ ഇളക്കുക.അവസാനം ഒലിവ്‌ എണ്ണ ഒഴിക്കുക. ഇത്‌ ഒരു പ്രാവശ്യത്തെ ഉപയോഗത്തിന്‌ തികയും

2. ലളിതമായ ഉപ്പ്‌ സ്‌ക്രബ്‌

ചേരുവകള്‍

a. ഉപ്പ്‌ (ഇഷ്ടമുള്ളത്‌്‌)

b. എണ്ണ ( വെളിച്ചെണ്ണ,ഒലിവ്‌ എണ്ണ തുടങ്ങിയവ)

c. സുഗന്ധലേപനം

കടലുപ്പ്‌,ഇന്തുപ്പ്‌,കല്ലുപ്പ്‌ തുടങ്ങി ഏതെങ്കിലും ഉപ്പ്‌ ഇഷ്ടാനുസരണം തിരഞ്ഞെടുക്കുക. കല്ലുപ്പിനായിരിക്കും പൊതുവെ വില കുറവ്‌ ഇത്‌ ചെറിയ തരികളായിട്ട്‌ കിട്ടും. നിങ്ങളുടെ ചര്‍മ്മത്തിനിണങ്ങുന്ന എണ്ണ തിരഞ്ഞെടുത്ത്‌ ഇതില്‍ ചേര്‍ക്കുക.ഒലിവ്‌ എണ്ണ,വെളിച്ചെണ്ണ, ബദാം എണ്ണ, എള്ളെണ്ണ എന്നിവയെല്ലാം ചര്‍മ്മത്തിന്‌ നല്ലതാണ്‌. കര്‍പ്പൂരവള്ളി,കര്‍പ്പൂര തുളസി,ഓറഞ്ച്‌ എന്നിവയുടെ സത്ത അടങ്ങിയ സുഗന്ധലേപനത്തിന്റെ ഏതാനം തുള്ളികള്‍ ഇതില്‍ ചേര്‍ത്ത്‌ നന്നായി ഇളക്കുക. കാല്‍ മുട്ട്‌, കൈമുട്ട്‌ പോലുള്ള പരുപരുത്ത സ്ഥലങ്ങളില്‍ കുളിക്ക്‌ ശേഷം ഇത്‌ പുരട്ടിയാല്‍ ചര്‍മ്മം മൃദുവാകും.

3.ചാവുകടലുപ്പ്‌

ചേരുവകള്‍

a 4 ഔണ്‍സ്‌ വെളിച്ചെണ്ണ

b 1 ഔണ്‍സ്‌ ഷിയ ബട്ടര്‍

c. 3 ഔണ്‍സ്‌ എണ്ണ( ബാദാം,എള്ള്‌, ജോജോബ,ഒലിവ്‌ തുടങ്ങിയവ)

d. 1/3 ഔണ്‍സ്‌ മെഴുക്‌

e. 16 ഔണ്‍സ്‌ കടലുപ്പ്‌

f. അര ടേബിള്‍ സ്‌പൂണ്‍ സുഗന്ധ തൈലം( ആവശ്യമെങ്കില്‍)

കടലുപ്പും സുഗന്ധ തൈലവും ഒഴിച്ച്‌ ബാക്കിയെല്ലാ ചേരുവകളും ഒരു വലിയ ഗ്ലാസ്സിലെടുത്ത്‌ ചേര്‍ത്തിളക്കുക.ഇരട്ട ബോയിലറില്‍ വച്ച്‌ ഇത്‌ ഉരുക്കുക. തീയില്‍ നിന്നും എടുത്ത്‌ സുഗന്ധതൈലത്തില്‍ ഒഴിക്കുക.അതിന്‌ ശേഷം ഉപ്പ്‌ ചേര്‍ക്കുക.

4.ഓട്‌സ്‌& പച്ചോളി കടലുപ്പ്‌ സ്‌ക്രബ്‌

ചേരുവകള്‍

a. കടലുപ്പ്‌ 2 കപ്പ്‌

b. മുന്തിരി വിത്ത്‌ എണ്ണ അര കപ്പ്‌

c. ഓട്‌സ്‌ പാകം ചെയ്യാത്തത്‌ അര കപ്പ്‌

d.ഒലിവ്‌ എണ്ണ അര കപ്പ്‌

e. പച്ചോളി സുഗന്ധ തൈലം 5-10 തുള്ളി

ഉപ്പ്‌ വൃത്തിയുള്ള ഉണങ്ങിയ ഒരു പാത്രത്തിലെടുത്ത്‌ എണ്ണ ചേര്‍ത്ത്‌ സ്‌പൂണ്‍ കൊണ്ടിളക്കുക. പച്ചോളി തുള്ളികളായി ഒഴിച്ച്‌ നന്നായി ഇളക്കുക. ഗ്ലാസ്സ്‌ പാത്രത്തില്‍ സൂക്ഷിച്ച്‌ വയ്‌ക്കുക. ചര്‍മ്മം മൃദുലമാക്കാനും നശിച്ച കോശങ്ങള്‍ നീക്കം ചെയ്യാനും ഇത്‌ ഉപയോഗിക്കാം.

English summary

Salt scrub recipes for dry skin

Salt is a great ingredient to make some simple and highly effective homemade scrubs. It specially helps during winter when your skin gets dry quite often and accumulates dead skin.
Story first published: Monday, December 23, 2013, 9:20 [IST]
X
Desktop Bottom Promotion