For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വാഭാവിക വഴികളിലൂടെ സുന്ദരിയാകൂ

|

സൗന്ദര്യം ഒരു വരദാനം തന്നെയാണ്. സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും സൗന്ദര്യം ആഗ്രഹിയ്ക്കാത്തവര്‍ ആരുമുണ്ടാകില്ല. ഇതിനായി ബ്യൂട്ടിപാര്‍ലറും വീട്ടിലെ സൗന്ദര്യസംരക്ഷണ വഴികളുമായി ശ്രമിയ്ക്കാത്തവരും ആരുമുണ്ടാകില്ല.

സൗന്ദര്യം ഒരു പരിധി വരെ സ്വാഭാവികമായി ലഭിയ്ക്കുന്നതാണെന്നു പറയാം. എന്നാല്‍ വേണ്ട രീതിയില്‍ പരിചരണം ലഭിച്ചില്ലെങ്കില്‍ ഉള്ള സൗന്ദര്യം നഷ്ടപ്പെട്ടു പോവുകയും ചെയ്യും.

സ്വാഭാവിക വഴികളാണ് സൗന്ദര്യസംരക്ഷണത്തിന് ഏറ്റവും മികച്ചതെന്ന കാര്യത്തില്‍ സംശയം വേണ്ട. സ്വാഭാവിക രീതികളിലൂടെ സൗന്ദര്യസംരക്ഷണത്തിനുള്ള ചില വഴികളെക്കുറിച്ചറിയൂ,

 ഫേസ് പായ്ക്ക്

ഫേസ് പായ്ക്ക്

വരണ്ട ചര്‍മമാണോ, എങ്കില്‍ ഈ ഫേസ് പായ്ക്ക് പരീക്ഷിച്ചു നോക്കൂ, ഓട്‌സ് പൊടിച്ചത്, തേന്‍, സണ്‍ഫഌവര്‍ ഓയില്‍, വാനില ഏക്‌സ്ട്രാക്റ്റ്, വെള്ളം എന്നിവ കൂട്ടിക്കലര്‍ത്തി പേസ്റ്റാക്കുക. ഇത് മുഖത്തു പുരട്ടിയ ശേഷം 15 മിനിറ്റു കഴിയുമ്പോള്‍ കഴുകിക്കളയാം.

മുഖക്കുരു

മുഖക്കുരു

മുഖക്കുരു പലരേയും ബാധിയ്ക്കുന്ന ഒരു പ്രശ്‌നമാണ്. ബേക്കിംഗ് സോഡയും വെള്ളവും ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് മുഖക്കുരുവിന് മുകളില്‍ പുരട്ടുക. ഒരു വൃത്തിയുള്ള കനം കുറഞ്ഞ തുണി കൊണ്ട് മുഖം മൂടുക. പിറ്റേന്നു രാവിലെ ഇത് കഴുകിക്കളയാം.

ബ്ലാക് ഹെഡ്‌സ്

ബ്ലാക് ഹെഡ്‌സ്

മുഖക്കുരു പോലെത്തെന്ന പലരേയും അലട്ടുന്ന പ്രശ്‌നമാണ് ബ്ലാക് ഹെഡ്‌സ്. ചെറുനാരങ്ങാനീര്, വെളിച്ചെണ്ണ എന്നിവ തുല്യ അളവിലെടുത്ത് ബ്ലാക്‌ഹെഡ്‌സിനു മുകളില്‍ പുരട്ടി മസാജ് ചെയ്യുക. അല്‍പം കഴിഞ്ഞ് ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ ഒരു തുണി ഇതിനു മുകളില്‍ അമര്‍ത്തുക.

മോയിസ്ചറൈസര്‍

മോയിസ്ചറൈസര്‍

വെജിറ്റബിള്‍ ഒായില്‍ നല്ലൊന്നാന്തരം പ്രകൃതിദത്ത മോയിസ്ചറൈസറാണ്. ഇത് മുഖത്തു പുരട്ടി മസാജ് ചെയ്യണം.

സ്‌ക്രബ്

സ്‌ക്രബ്

സൗന്ദര്യത്തിന മൃതചര്‍മം നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ്. ബേക്കിംഗ് സോഡ ഇളം ചൂടുള്ള വെള്ളത്തില്‍ കലര്‍ത്തി മുഖം കഴുകുക. ഈ മിശ്രിതം ഉപയോഗിച്ച് മുഖം സ്‌ക്രബ് ചെയ്യാം.

കുളി

കുളി

നല്ലൊരു കുളി സൗന്ദര്യത്തിന് മാറ്റേകും. ബാത്ടബില്‍ ഇളം ചൂടുള്ള വെള്ളം നിറയ്ക്കുക. ഇതില്‍ രണ്ടു ടീസ്പൂണ്‍ വെജിറ്റബിള്‍ ഓയില്‍ , അല്‍പം ഉപ്പ്, അല്‍പം പനിനീര്‍ എന്നിവ കലര്‍ത്തി അല്‍പനേരം ഇതില്‍ കിടക്കുക.

നല്ല ചിരി

നല്ല ചിരി

സൗന്ദര്യത്തിന് മാറ്റേകുന്ന ഒന്നാണ് നല്ല ചിരി. ഇതിന് നല്ല പല്ലുകളും അത്യാവശ്യം. ദിവസവും രണ്ടുതവണ പല്ലു തേയ്ക്കുക. പല്ലിന് കറ വരുത്തുന്ന പാനീയങ്ങള്‍ കുടിയ്ക്കാതിരിയ്ക്കുക.

തിളക്കം

തിളക്കം

തേന്‍, പാല്‍പ്പാട, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തുക. ഇത് മുഖത്തു പുരട്ടിയ ശേഷം അല്‍പം കഴിഞ്ഞ് കഴുകിക്കളയാം. ചര്‍മം മൃദുവാകാനും തിളക്കം വര്‍ദ്ധിയ്ക്കുവാനും ഇത് സഹായിക്കും.

ചുളിവുകള്‍ക്ക്‌

ചുളിവുകള്‍ക്ക്‌

ചര്‍മത്തിലെ ചുളിവുകളാണ് പലപ്പോഴും സൗന്ദര്യത്തിന് മങ്ങലേല്‍പ്പിയ്ക്കുന്ന മറ്റൊരു ഘടകം. ഇതിന് മുഖത്ത് ആവണക്കെണ്ണ കൊണ്ടു മസാജ് ചെയ്യുന്നത് നല്ലതാണ്.

പ്രോട്ടീന്‍

പ്രോട്ടീന്‍

ചര്‍മത്തിനും പ്രോട്ടീന്‍ ആവശ്യമാണ്. ഒരു ടീസ്പൂണ്‍ ഉഴുന്ന്, ബദാം എന്നിവ രാത്രി മുഴുവന്‍ വെള്ളത്തിലിട്ടു വയ്ക്കുക. ഇത് രാവിലെ അരയ്ക്കുക. ഇത് മുഖത്തിട്ട ശേഷം ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ഇത് ചര്‍മത്തിന് പ്രോട്ടീന്‍ മാത്രമല്ല, നിറം വര്‍ദ്ധിപ്പിയ്ക്കുവാനും സഹായിക്കുന്നു.

പിഗ്മെന്റേഷന്‍

പിഗ്മെന്റേഷന്‍

പിഗ്മെന്റേഷന്‍ പലര്‍ക്കുമുള്ളൊരു പ്രശ്‌നമാണ്. ഒരു കഷ്ണം ഉരുളക്കിഴങ്ങ് മുറിച്ച് മുഖത്തുരസുന്നത് പിഗ്മെന്റേഷനുള്ള ഒരു പ്രതിവിധിയാണ്. പിഗ്മെന്റേഷന്‍ മാര്‍ക്കുകളുടെ നിറം കുറയ്ക്കുന്നതിന് ഇത് സഹായിക്കും.

സണ്‍സ്‌ക്രീന്‍

സണ്‍സ്‌ക്രീന്‍

കുക്കുമ്പര്‍ ജ്യൂസ്, ഗ്ലിസറിന്‍, പനിനീര് എന്നിവ കലര്‍ത്തിയാല്‍ പ്രകൃതിദത്തമായ സണ്‍സ്‌ക്രീന്‍ ലോഷനാകും. ഇത് മുഖത്തു പുരട്ടുന്നത് സണ്‍ടാന്‍ മാറാന്‍ സഹായിക്കും.

നാളികേരപ്പാല്‍

നാളികേരപ്പാല്‍

തിളക്കമുള്ള ചര്‍മത്തിന് നാളികേരപ്പാല്‍ പുരട്ടുന്നത് നല്ലതാണ്. ഇത് മുഖത്തു പുരട്ടി മസാജ് ചെയ്ത ശേഷം കഴുകിക്കളയാം.

ഒലീവ് ഓയില്‍, ഉപ്പ് സ്‌ക്രബര്‍

ഒലീവ് ഓയില്‍, ഉപ്പ് സ്‌ക്രബര്‍

ശരീരത്തിലെ ചര്‍മവും നന്നായി സൂക്ഷിയ്ക്കുവാന്‍ സ്‌ക്രബ് ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇതിനായി ഒലീവ് ഓയില്‍, ഉപ്പ് എന്നിവ കലര്‍ത്തിയ സ്‌ക്രബര്‍ കൊണ്ട് സ്‌ക്രബ് ചെയ്യാം.

വെളിച്ചെണ്ണ മസാജ്

വെളിച്ചെണ്ണ മസാജ്

കാലുകളിലെ രോമം നീക്കം ചെയ്യുന്നതിനു മുന്‍പ് വെളിച്ചെണ്ണ കൊണ്ട് നല്ലപോലെ മസാജ് ചെയ്യുക. ചര്‍മത്തിന് തിളക്കം ലഭിയ്ക്കും.

English summary

Natural Beauty Tips For Beautiful You

It is also believed that in the world, Indian women are considered to be the best looking women and that too without the use of makeup. So, lets us convince you today that, in order to look special and beautiful, natural beauty tips to look beautiful is the only answer.
 
 
X
Desktop Bottom Promotion