For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നഖം നോക്കി രോഗം പറയാം

|

നല്ല നഖങ്ങള്‍ സൗന്ദര്യത്തിന്റെ മാത്രമല്ല, ആരോഗ്യത്തിന്റെയും ലക്ഷണമാണ്.

നഖങ്ങള്‍ നോക്കി നമുക്കു പലപ്പോഴും ആരോഗ്യപ്രശ്‌നങ്ങള്‍ അറിയുകയും ചെയ്യാം. ഇതെങ്ങനെയാണെന്നു നോക്കൂ.

ആരോഗ്യമുള്ള നഖങ്ങള്‍ക്ക് ഇളം ചുവപ്പു രാശിയുള്ള വെളുത്ത നിറമുണ്ടാകും. എന്നാല്‍ നഖങ്ങളുടേത് വിളറിയ വെളുപ്പാണെങ്കില്‍ ഇതിന് കാരണം പലപ്പോഴും രക്തക്കുറവായിരിക്കും.

Nails

മഞ്ഞനിറത്തിലുള്ള നഖങ്ങള്‍ പലപ്പോഴും മഞ്ഞപ്പിത്ത ലക്ഷണമായിരിക്കും. ശരീരത്തിലെ ബിലിറൂബിന്‍ തോത് കൂടുമ്പോഴാണ് നഖങ്ങള്‍ക്ക് മഞ്ഞനിറമുണ്ടാകുന്നത്. മഞ്ഞപ്പിത്തമുള്ളവരുടെ കണ്ണുകളിലും ചര്‍മത്തിലും നഖങ്ങളിലുമെല്ലാം മഞ്ഞനിറമുണ്ടാകും.

നഖങ്ങള്‍, പ്രത്യേകിച്ച് കാല്‍നഖങ്ങള്‍ വളഞ്ഞും പിരിഞ്ഞും വളരുന്നത് ക്യാന്‍സര്‍ ലക്ഷണവുമാകാം. പ്രത്യേകിച്ച് ലംഗ് ക്യാന്‍സര്‍. എന്നാല്‍ പ്രായം കൂടുന്തോറും നഖങ്ങളും ചിലപ്പോള്‍ വളഞ്ഞു വളരാം.

നഖങ്ങള്‍ക്ക് നീല നിറമുണ്ടെങ്കില്‍ ഇതിന്റെ കാരണം ശരീരത്തിന് ആവശ്യമായ അളവില്‍ ഓക്‌സിജന്‍ ലഭിക്കാത്തതായിരിക്കും. ശ്വസനസംബന്ധമായ പ്രശ്‌നങ്ങളുള്ളവരുടെ നഖങ്ങള്‍ക്ക് നീലനിറമുണ്ടാകാം.

നഖങ്ങള്‍ പെട്ടെന്ന് പൊളിയുകയോ നഖങ്ങളില്‍ പൊട്ടലുണ്ടാവുകയോ ചെയ്യുന്നത് തൈറോയ്ഡ് ലക്ഷണവുമാകാം.

നഖങ്ങളുടെ ചില ഭാഗങ്ങളില്‍ കട്ടി കൂടുതലും മറ്റു ചില ഭാഗങ്ങളില്‍ കട്ടി കുറവുമുണ്ടെങ്കില്‍ ഇത് വാതരോഗത്തിന്റെ ലക്ഷണവുമാകം. വാതത്തിന്റെ തുടക്കത്തില്‍ നഖം ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ കാണിയ്ക്കും.

നഖങ്ങളില്‍ കറുത്ത വരകള്‍ പ്രത്യക്ഷപ്പെടുന്നത് സ്‌കിന്‍ ക്യാന്‍സറിന്റെ ലക്ഷണമാകാം. എന്നാല്‍ ചില ഫംഗല്‍ ബാധകള്‍ കാരണവും നഖങ്ങളില്‍ കറുത്ത വരകളും പാടുകളുമുണ്ടാകും.

English summary

Health, Nails, Skincare, Thyroid, Cancer, Disease, Black, നഖം, ആരോഗ്യം, ചര്‍മം, ശരീരം, കറുപ്പ്, തൈറോയ്ഡ്, ക്യാന്‍സര്‍

Many diseases can be detected by looking at your nails. So, you need to pay extra attention to your nails to ensure your health is in perfect condition. Here are some of the pertinent things that your nails say about your health.
Story first published: Wednesday, March 27, 2013, 12:07 [IST]
X
Desktop Bottom Promotion