For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നല്ല ചര്‍മത്തിന് പ്രകൃതിദത്ത വഴികള്‍

|

എപ്പോഴും ചെറുപ്പം തുടിയ്ക്കുന്ന, പാടുകളും വടുക്കളുമൊന്നുമില്ലാത്ത ചര്‍മം ആഗ്രഹിക്കാത്തവരില്ല. എന്നാല്‍ ഇത് വളരെ ചുരുക്കം പേര്‍ക്കു മാത്രം ലഭിയ്ക്കുന്ന ഭാഗ്യവുമാണ്.

നല്ല ചര്‍മത്തിനായി കയ്യില്‍ കിട്ടുന്ന ക്രീമുകള്‍ വാരി വലിച്ചു പുരട്ടുന്നതും ബ്യൂട്ടി പാര്‍ലറുകള്‍ കയറിയിറങ്ങുന്നതുമൊന്നും ഗുണം ചെയ്യില്ല. ചില പ്രകൃതിദത്ത വഴികളായിരിക്കും ഇതിനേക്കാള്‍ ഗുണം ചെയ്യുക.

നല്ല ചര്‍മം ലഭിയ്ക്കാനുള്ള ചില പ്രകൃതിദത്ത വഴികളെക്കുറിച്ചറിയൂ,

തുളസി

തുളസി

തുളസി നീര്, പ്രത്യേകിച്ച് കൃഷ്ണതുളസി, കര്‍പ്പൂര തുളസി എന്നിവയുടെ നീര് മുഖത്തു പുരട്ടുന്നത് ചര്‍മത്തിലെ അലര്‍ജി, മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ക്കു നല്ലതാണ്.

വെളളം

വെളളം

ശരീരത്തിലെ വിഷാംശമാണ് ചര്‍മം കേടാക്കുന്നത്. ധാരാളം വെളളം കുടിയ്ക്കുകയെന്നത് ചര്‍മത്തില്‍ നിന്നും വിഷാംശം പുറന്തള്ളാനുള്ള ഒരു വഴിയാണ്.

പപ്പായ

പപ്പായ

നല്ല ചര്‍മത്തിന് നല്ലൊരു വഴിയാണ് പപ്പായ. ഇത് കഴിയ്ക്കുന്നതും ഇതുപയോഗിച്ചുള്ള ഫേസ് പായ്ക്കുകളുമെല്ലാം ഗുണം ചെയ്യും. ഇതിലെ പാപെയ്ന്‍ എന്ന എന്‍സൈമാണ് ഇതിന് സഹായിക്കുന്നത്.

പാലും മഞ്ഞളും

പാലും മഞ്ഞളും

പാലും മഞ്ഞളും കലര്‍ത്തി മുഖത്തു പുരട്ടുന്ന നല്ല ചര്‍മം ലഭിയ്ക്കാനുള്ള ഒരു വഴിയാണ്. ധാരാളം ചര്‍മപ്രശ്‌നങ്ങള്‍ ഒഴിവാക്കാനുള്ള ഒരു വഴിയാണിത്.

വാള്‍നട്ട്

വാള്‍നട്ട്

മുഖം സ്‌ക്രബ് ചെയ്യാന്‍ വാള്‍നട്ട് പൊടിച്ചത് മുഖത്തു പുരട്ടാം. ഇത് ചര്‍മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കും.

അരിപ്പൊടി

അരിപ്പൊടി

മുഖത്തെ ചുളിവുകള്‍ മാറാന്‍ അരിപ്പൊടി ചൂടുള്ള പാലില്‍ കലക്കി മുഖത്തു പുരട്ടിയാല്‍ മതിയാകും.

ആര്യവേപ്പില

ആര്യവേപ്പില

മുഖക്കുരു തടയാനുള്ള നല്ലൊന്നാന്തരം വഴിയാണ് ആര്യവേപ്പില പുളിയുള്ള മോരിലോ തൈരിലോ കലക്കി മുഖത്തു പുരട്ടുന്നത്.

തേങ്ങാവെള്ളം

തേങ്ങാവെള്ളം

മുഖത്തുള്ള കലകളും പാടുകളുമെല്ലാം നീക്കം ചെയ്യാന്‍ തേങ്ങാവെള്ളം കൊണ്ട് മുഖം കഴുകുന്നത് നല്ലതാണ്.

കുക്കുമ്പര്‍

കുക്കുമ്പര്‍

കുക്കുമ്പര്‍ ദിവസവും കഴിയ്ക്കുന്നത് വരണ്ട ചര്‍മത്തിനുള്ള നല്ലൊരു പരിഹാരമാണ്. ഇത് അരച്ചു മുഖത്തു പുരട്ടുന്നത് മുഖത്ത് ചുളിവുകള്‍ വീഴാതിരിക്കാനുള്ള മറ്റൊരു വഴിയാണ്.

ചെറുനാരങ്ങാനീര്

ചെറുനാരങ്ങാനീര്

ചെറുനാരങ്ങാനീര് നല്ലൊരു ബ്ലീച്ചിന്റെ ഗുണം നല്‍കു. മുഖം വൃത്തിയാകാനും മുഖത്തെ കറുത്ത പാടുകള്‍ നീക്കാനും ഇത് സഹായിക്കും.

ഉലുവയില

ഉലുവയില

ഉലുവയില അരച്ച് പാല്‍, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്തു പുരട്ടുന്നത് മുഖത്തെ ബ്ലാക് ഹെഡ്‌സ് മാറാന്‍ സഹായിക്കും.

ഷാംപെയ്ന്‍

ഷാംപെയ്ന്‍

ഷാംപെയ്ന്‍ നല്ല ചര്‍മം ലഭിയക്കാനുള്ള മറ്റൊരു വഴിയാണ്.

കടലമാവ്

കടലമാവ്

കടലമാവ് മുഖത്തിനു സൗന്ദര്യം ലഭിയ്ക്കാനുള്ള മറ്റൊരു വഴിയാണ്. ഇത് അല്‍പം പനിനീരുമായി ചേര്‍ത്തു മുഖത്തു പുരട്ടുന്നത ഗുണം ചെയ്യും.

ബദാം

ബദാം

ബദാം പൊടിച്ചു മുഖത്തു പുരട്ടുന്നത് നല്ല ചര്‍മം ലഭിയ്ക്കാനുള്ള മറ്റൊരുവഴിയാണ്.

വെളുത്തുള്ളി

വെളുത്തുള്ളി

ചര്‍മത്തിലെ അണുബാധ മാറ്റാന്‍ വെളുത്തുള്ളി ഏറെ നല്ലതാണ്. വെളുത്തുള്ളി ചതച്ച് അണുബാധയുള്ളിടത്ത് ഉരസുക.

തേന്‍

തേന്‍

ചര്‍മത്തില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിയ്ക്കാന്‍ തേനിനു കഴിയും. തേന്‍ ചെറുനാരങ്ങാനീരിലോ പാലിലോ കലര്‍ത്തി മുഖത്തു പുരട്ടാം.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ ജ്യൂസ് കുടിയ്ക്കുന്നതും ചര്‍മത്തില്‍ പുരട്ടുന്നതുമെല്ലാം ഗുണം ചെയ്യും. മുഖത്തെ പാടുകള്‍ മാറ്റുന്നതിനുള്ള ഒരു എളുപ്പ വഴിയാണിത്.

തക്കാളി

തക്കാളി

തക്കാളി നീരും ചര്‍മത്തിന് തിളക്കവും നിറവും നല്‍കാനും പാടുകള്‍ മാറ്റാനും നല്ലതാണ്. ചര്‍മത്തിലെ അഴുക്കുകള്‍ നീക്കുന്നതിനും സഹായിക്കും.

തൈര്

തൈര്

തൈര് മുഖത്തു പുരട്ടുക. ഇത് 20 മിനിറ്റു കഴിഞ്ഞ ശേഷം ഇളം ചൂടുവെള്ളമുപയോഗിച്ചു കഴുകിക്കളയാം. ചര്‍മം മൃദുവാകാന്‍ ഇത് സഹായിക്കും.

ആസ്പിരിന്‍ ഗുളിക

ആസ്പിരിന്‍ ഗുളിക

ആസ്പിരിന്‍ ഗുളിക പൊടിച്ച് അല്‍പം വെള്ളത്തില്‍ കലര്‍ത്തി മുഖത്തു പുരട്ടി സക്രബ് ചെയ്യുന്നതു നല്ലതാണ്.

English summary

Ingredients For Clear Skin

These natural ways to get clear skin are easy challenges to help you battle with. Using these natural ways can help you look fabulous and there will be no need to conceal it with makeup. The use of these natural ways is also time effective. There will be no need of using those harmful and expensive beauty products since these natural ways are already at your reach.
 
 
Story first published: Thursday, August 1, 2013, 11:50 [IST]
X
Desktop Bottom Promotion