For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചൂടുകുരുവിന് വീട്ടില്‍ തന്നെ പരിഹാരം.

By Super
|

ചൊറിച്ചിലും, അസ്വസ്ഥതകളുമുണ്ടാക്കുന്ന ചുവന്ന നിറത്തിലുള്ള ചൂടുകുരുക്കള്‍ വേനല്‍കാലങ്ങളില്‍ പലരും നേരിടുന്ന ഒരു പ്രശ്നമാണ്. ഇത് ചര്‍മ്മത്തിനെ ദോഷകരമായി രീതിയില്‍ ബാധിക്കുകയും ചെയ്യും. ഇവ ശരീരത്തിലെവിടയും കാണാമെങ്കിലും പ്രധാനമായും കാണുന്നത് മുഖം, കഴുത്ത്, പുറം, നെഞ്ച്, തുടകള്‍ എന്നിവിടങ്ങളിലാണ്.

ചൂടുകുരുവിന്‍റെ വകഭേദങ്ങള്‍

പ്രകൃതത്തിനനുസരിച്ച് ചൂടുകുരുവിനെ മൂന്ന് വിഭാഗങ്ങളായി തിരിക്കാം

1. മിലിയേരിയ ക്രിസ്റ്റലൈന്‍ - തൊലിപ്പുറമേ വരുന്നവയാണിവ. 1-2 എം.എം വലുപ്പത്തില്‍ ചെറിയ കുരുക്കളായാണ് ഇവ കാണപ്പെടുക. ഇവയ്ക്കുള്ളില്‍ വെള്ളം പോലെ ദ്രാവകം നിറഞ്ഞിരിക്കും. ചര്‍മ്മത്തിന് പക്ഷേ ചുവപ്പ് നിറം കാണില്ല. നെറ്റി, കഴുത്ത്, പുറം, നെഞ്ച് എന്നീ ഭാഗങ്ങളിലാണ് ഇത് പ്രത്യക്ഷപ്പെടുക.

2. മിലിയേരിയ റുബ്ര - ചര്‍മ്മത്തിലെ മധ്യ സ്തരത്തിന് തടസം സൃഷ്ടിക്കുന്നവയാണിവ. ചെറിയ, ചുവപ്പ് നിറത്തിലുള്ള കുരുക്കളായാണ് ഇവ കാണപ്പെടുക. 1-2 എം.എം വലുപ്പമുണ്ടാകും. സാധാരണ ചിതറി കാണപ്പെടുന്നുവെങ്കിലും കൂട്ടമായും ഇവ കാണാം. ഇവയുണ്ടെങ്കില്‍ വിയര്‍ക്കുമ്പോള്‍ ചെറിച്ചിലും, വേദനയും ഉണ്ടാകും. കുരുക്കള്‍ പ്രത്യക്ഷപ്പെടുന്നത് സാധാരണമാണ്. വസ്ത്രം മൂടിക്കിടക്കുന്ന ഭാഗങ്ങളിലാണ് സാധാരാണ ഇത് കാണാറ്.

3. മിലിയേരിയ പ്രൊഫുണ്ട - ചര്‍മ്മത്തിന്‍റെ ഉള്‍പ്പാളിയില്‍‌ തടസമുണ്ടാക്കുന്നതാണ് ഇത്. 1-3 എം.എം വലുപ്പത്തില്‍ കാണുന്ന ഇവ തൊലിയില്‍ ചുവപ്പ് നിറമുണ്ടാക്കില്ല. ചൊറിച്ചിലും, ചൂടുകുരുക്കളും കുറവായിരിക്കും. കൈ, കാല്‍ മറ്റ് ശരീരഭാഗങ്ങള്‍ എന്നിവിടങ്ങളിലുണ്ടാകും.

ചൂടുകുരുവിന്‍റെ കാരണങ്ങള്‍

ചൂടുകുരുവിന്‍റെ കാരണങ്ങള്‍

ചൂടുകുരു ഉണ്ടാകുന്നതിന്‍റെ പ്രധാന കാരണം വിയര്‍പ്പ് ഗ്രന്ഥികളില്‍ നിന്നുള്ള ദ്വാരം അടയുന്നതാണ്. വേനല്‍കാലത്ത് വിയര്‍പ്പ് മൂലം ചര്‍മ്മത്തിലെ ദ്വാരങ്ങള്‍ അടയുകയും കുരുക്കള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും.

ചൂടുകുരുവിന്‍റെ കാരണങ്ങള്‍

ചൂടുകുരുവിന്‍റെ കാരണങ്ങള്‍

വിയര്‍പ്പ് ഗ്രനഥികളില്‍ നിന്നു പുറത്തേക്കുള്ള മാര്‍ഗ്ഗം അടയുന്നതിനാല്‍ അമിതമായ ചൂട് ഉണ്ടാവുകയും, ചെറിച്ചിലും അസ്വസ്ഥതകളും ഉണ്ടാവുകയും ചെയ്യും.

ചൂടുകുരുക്കള്‍ കുമിളകള്‍ പോലെ ചുവന്ന ചെറു കുരുക്കളായി പ്രത്യക്ഷപ്പെടും.

ചൂടുകുരുവിന് പരിഹാരമാര്‍ഗ്ഗങ്ങള്‍...

ചൂടുകുരുവിന് പരിഹാരമാര്‍ഗ്ഗങ്ങള്‍...

ചൂടുകുരുവിന് ഫലപ്രദമായ പ്രതിവിധിയാണ് ഓട്ട്സ്. അല്പം ഓട്ട്സ് ബാത്ത് ടബ്ബിലിട്ട് നല്ലതുപോലെ ഇളക്കുക. തുടര്‍ന്ന് ഇതില്‍ പതിനഞ്ച് മിനുട്ടെങ്കിലും കിടക്കുക. ഇത് ചര്‍മ്മത്തിന് വളരെ ഗുണം ചെയ്യും. ദിവസം രണ്ട് തവണ ഇത് ചെയ്യുക.

ചൂടുകുരുവിന് പരിഹാരമാര്‍ഗ്ഗങ്ങള്‍...

ചൂടുകുരുവിന് പരിഹാരമാര്‍ഗ്ഗങ്ങള്‍...

കടുത്ത ചൂടില്‍ നിന്നും ചൂടുകുരുവില്‍ നിന്നും മുക്തി ലഭിക്കാനുപയോഗിക്കാവുന്ന ഒന്നാണിത്. ചൂടുകുരു കാണപ്പെടുന്ന സ്ഥലങ്ങളില്‍ ചെറിയ ഐസ് ക്യൂബുകള്‍ കൊണ്ട് ഉരയ്ക്കുക. ഇത് വളരെ ഗുണം ചെയ്യും.

ചൂടുകുരുവിന് പരിഹാരമാര്‍ഗ്ഗങ്ങള്‍...

ചൂടുകുരുവിന് പരിഹാരമാര്‍ഗ്ഗങ്ങള്‍...

രണ്ട് സ്പൂണ്‍ സാന്‍ഡല്‍ പൗഡറും, മല്ലിപ്പൊടിയും എടുക്കുക. അതില്‍ രണ്ടോ മൂന്നോ സ്പൂണ്‍ പനിനീര്‍ ചേര്‍ത്ത് പേസ്റ്റുണ്ടാക്കുക. ഇത് ചൂടുകുരു ഉള്ള സ്ഥലങ്ങളില്‍ തേച്ച് ഉണങ്ങാനനുവദിക്കുക. ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക.

ചൂടുകുരുവിന് പരിഹാരമാര്‍ഗ്ഗങ്ങള്‍...

ചൂടുകുരുവിന് പരിഹാരമാര്‍ഗ്ഗങ്ങള്‍...

ഫുള്ളേഴ്സ് എര്‍ത്ത് അഥവാ മുള്‍ട്ടാണി മിട്ടി എന്ന മണ്ണ് വളരെ ഫലപ്രദമായ ഒന്നാണ്. നാല് അഞ്ച് ടേബിള്‍സ്പൂണ്‍ പൊടിയില്‍ രണ്ട്-മൂന്ന് ടേബിള്‍സ്പൂണ്‍ പനിനീരും, അത്ര തന്നെ വെള്ളവും ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കുക. ഇത് ചൂടുകുരു ഉള്ള സ്ഥലങ്ങളില്‍ തേച്ച് രണ്ടുമൂന്ന് മണിക്കൂര്‍ ഉണങ്ങാന്‍ അനുവദിക്കുക. തുടര്‍ന്ന് തണുത്തവെള്ളത്തില്‍ കഴുകുക.

ചൂടുകുരുവിന് പരിഹാരമാര്‍ഗ്ഗങ്ങള്‍...

ചൂടുകുരുവിന് പരിഹാരമാര്‍ഗ്ഗങ്ങള്‍...

ഒരു കോട്ടണ്‍ തുണിയോ, സ്പോഞ്ചോ തണുത്തവെള്ളത്തില്‍ മുക്കി ചൂടുകുരു ഉള്ള ഭാഗത്ത് അല്പസമയം വെയ്ക്കുക. ഇത് ദിവസം രണ്ടോ മൂന്നോ തവണ ആവര്‍ത്തിക്കുക. ഇത് പെട്ടന്ന് തന്നെ ചൂടുകുരുവിന് ആശ്വാസം തരും.

ചൂടുകുരുവിന് പരിഹാരമാര്‍ഗ്ഗങ്ങള്‍...

ചൂടുകുരുവിന് പരിഹാരമാര്‍ഗ്ഗങ്ങള്‍...

അരയാലിന്റെ തോല്‍ ചൂടുകുരുവിന് ഫലപ്രദമാണ്. തൊലി ഉണക്കിപ്പൊടിച്ച് ചൂടുകുരു ഉള്ള ഭാഗങ്ങളില്‍ തേക്കുക. പെട്ടന്ന് തന്നെ ശമനം കിട്ടും.

ചൂടുകുരുവിന് പരിഹാരമാര്‍ഗ്ഗങ്ങള്‍...

ചൂടുകുരുവിന് പരിഹാരമാര്‍ഗ്ഗങ്ങള്‍...

കുറെ വേപ്പിലയെടുത്ത് നല്ലതുപോലെ അരയ്ക്കുക. ഇത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിച്ച് ഉണങ്ങാനനുവദിക്കുക. വേപ്പിലയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ബാക്ടീരിയല്‍ ഘടകം രോഗാണുക്കളെ നീക്കം ചെയ്ത് പെട്ടന്ന് തന്നെ ആശ്വാസം നല്കും.

ചൂടുകുരുവിന് പരിഹാരമാര്‍ഗ്ഗങ്ങള്‍...

ചൂടുകുരുവിന് പരിഹാരമാര്‍ഗ്ഗങ്ങള്‍...

ഒരു ടീസ്പൂണ്‍ സോഡ പൊടി ഒരു കപ്പ് തണുത്തവെള്ളത്തില്‍ കലക്കുക. ഒരു വൃത്തിയുള്ള ഒരു തുണി ഇതില്‍ മുക്കിപ്പിഴിഞ്ഞ ശേഷം ചൂടുകുരു ഉള്ള ഭാഗങ്ങളില്‍ വെയ്ക്കുക. വെള്ളം ചൂടുകുറയ്ക്കുമ്പോള്‍ ബേക്കിംഗ് സോഡ ചൊറിച്ചിലും അസ്വസ്ഥതകളും കുറയ്ക്കും. നല്ല ഫലം കിട്ടാന്‍ ദിവസം നാലഞ്ച് തവണ ഇത് ആവര്‍ത്തിക്കുക.

ചൂടുകുരുവിന് പരിഹാരമാര്‍ഗ്ഗങ്ങള്‍...

ചൂടുകുരുവിന് പരിഹാരമാര്‍ഗ്ഗങ്ങള്‍...

ദിവസവും ധാരാളം നാരങ്ങവെള്ളം കുടിക്കുന്നത് ചൂടുകുരു കുറയ്ക്കാന്‍ സഹായിക്കും. ദിവസം മൂന്ന് നാല് ഗ്ലാസ്സ് നാരങ്ങവെള്ളം കുടിച്ചാല്‍ രണ്ടാഴ്ചകൊണ്ട് തന്നെ ഫലം കാണാനാവും.

ചൂടുകുരുവിന് പരിഹാരമാര്‍ഗ്ഗങ്ങള്‍...

ചൂടുകുരുവിന് പരിഹാരമാര്‍ഗ്ഗങ്ങള്‍...

ചോളത്തിന്റെ പൊടി വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് ചൂടുകുരുവുള്ള ഭാഗങ്ങളില്‍ തേച്ച് അര മണിക്കൂറോളം ഉണങ്ങാന്‍ അനുവദിക്കുക. തുടര്‍ന്ന് തണുത്ത വെള്ളത്തില്‍ കുളിക്കുക. ശരീരത്തില്‍ തേച്ച ചോളം നല്ലതുപോലെ കഴുകിക്കളയുക.

ചൂടുകുരുവിന് പരിഹാരമാര്‍ഗ്ഗങ്ങള്‍...

ചൂടുകുരുവിന് പരിഹാരമാര്‍ഗ്ഗങ്ങള്‍...

വീടുകളില്‍ കറ്റാര്‍ വാഴ വളര്‍ത്തുന്നത് വളരെ നല്ലതാണ്. ഏറെ ഔഷധമൂല്യമുള്ളതാണ് കറ്റാര്‍വാഴ. ഇതിന്റെ ഇലയില്‍ നിന്നുള്ള ജെല്‍ ചൂടുകുരുവിന്‍റെ പ്രശ്നമുള്ള സ്ഥലങ്ങളില്‍ തേക്കുക. അല്പസമയം കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കുളിക്കുക.

ചൂടുകുരുവിന് പരിഹാരമാര്‍ഗ്ഗങ്ങള്‍...

ചൂടുകുരുവിന് പരിഹാരമാര്‍ഗ്ഗങ്ങള്‍...

കലാമൈന്‍ ലോഷന്‍ ചൂടുകുരുവിന് ഫലപ്രദമാണ്. ഹൈഡ്രോകോര്‍ട്ടിസോണ്‍ ക്രീമും അസ്വസ്ഥതയുള്ള ഭാഗങ്ങളില്‍ തേക്കാവുന്നതാണ്.

ചൂടുകുരുവിന് പരിഹാരമാര്‍ഗ്ഗങ്ങള്‍...

ചൂടുകുരുവിന് പരിഹാരമാര്‍ഗ്ഗങ്ങള്‍...

ശരീരത്തോട് ഇറുകി കിടക്കുന്ന വസ്ത്രങ്ങള്‍ വേനല്‍കാലത്ത് ഒഴിവാക്കുക.

ചൂടുകുരുവിന് പരിഹാരമാര്‍ഗ്ഗങ്ങള്‍...

ചൂടുകുരുവിന് പരിഹാരമാര്‍ഗ്ഗങ്ങള്‍...

ചൂടുള്ളപ്പോള്‍ സാധ്യമെങ്കില്‍ തണലിലോ, എ.സി, ഫാന്‍ എന്നിവയുടെ സമീപത്തോ സുരക്ഷിതമായ അകലത്തില്‍ നില്ക്കുക.

ചൂടുകുരുവിന് പരിഹാരമാര്‍ഗ്ഗങ്ങള്‍...

ചൂടുകുരുവിന് പരിഹാരമാര്‍ഗ്ഗങ്ങള്‍...

ഉറങ്ങാന്‍ നല്ല വായുസഞ്ചാരമുള്ള തണുപ്പുള്ള സ്ഥലം ഉപയോഗിക്കുക.

ചൂടുകുരുവിന് പരിഹാരമാര്‍ഗ്ഗങ്ങള്‍...

ചൂടുകുരുവിന് പരിഹാരമാര്‍ഗ്ഗങ്ങള്‍...

തണുത്തവെള്ളത്തില്‍, സുഗന്ധങ്ങളോ, നിറമോ ചേര്‍ക്കാത്ത, ചര്‍മ്മത്തിന് വരള്‍ച്ചയുണ്ടാക്കാത്ത സോപ്പ് ഉപയോഗിച്ച് കുളിക്കുക.

ചൂടുകുരുവിന് പരിഹാരമാര്‍ഗ്ഗങ്ങള്‍...

ചൂടുകുരുവിന് പരിഹാരമാര്‍ഗ്ഗങ്ങള്‍...

ക്രീമുകളും ഓയിലുകളും ഉപയോഗിക്കാതിരിക്കുക. ഇവ ചൂടുകുരു തടയില്ല എന്ന് മാത്രമല്ല, ചര്‍മ്മ സുഷിരങ്ങള്‍ അടയാനുമിടയാക്കും.

ചൂടുകുരുവിന് പരിഹാരമാര്‍ഗ്ഗങ്ങള്‍...

ചൂടുകുരുവിന് പരിഹാരമാര്‍ഗ്ഗങ്ങള്‍...

പുതുമഴ നനയുന്നത് ചൂടുകുരു പോകാന്‍ നല്ലതാണെന്ന് പഴമക്കാര്‍ പറയും. താല്‍പര്യമെങ്കില്‍ ഈ മാര്‍ഗവും പരീക്ഷിച്ചു നോക്കാം.

English summary

ചൂടുകുരുവിന് വീട്ടില്‍ തന്നെ പരിഹാരം.

Prickly heat is also known as miliary, an itchy rash, small red spots arise that cause stinging or puncture of the skin. The rash can develop anywhere on the body, but most commonly occurs on the face, neck, back, chest and thighs.
X
Desktop Bottom Promotion