For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുങ്കുമപ്പൂ നിറം വര്‍ദ്ധിപ്പിക്കണമെങ്കില്‍...

|

മുതുമുത്തശ്ശിമാരുടെ കാലം മുതല്‍ ഇപ്പോഴുള്ള തലമുറകള്‍ വരെ സമ്മതിയ്ക്കുന്ന ഒന്നാണ് കുങ്കുമപ്പൂ നിറം വര്‍ദ്ധിപ്പിയ്ക്കുമെന്ന കാര്യം. ഇതിന് ആരോഗ്യവശങ്ങളും ഏറെയുണ്ട്.

ഗര്‍ഭിണികള്‍ കുങ്കുമപ്പൂ കഴിച്ചാല്‍ കുഞ്ഞിന് നിറം വര്‍ദ്ധിയ്ക്കുമെന്നാണ് വിശ്വാസം. കുങ്കുമപ്പൂ ചേര്‍ന്ന ഫേസ് പായ്ക്കുകള്‍ ചില ബ്യൂട്ടി പാര്‍ലറുകളിലെങ്കിലും ഉപയോഗിയ്ക്കുന്നുമുണ്ട്.

വിലയിലെന്ന പോലെ ഗുണത്തിനും മുന്‍പനായ കുങ്കുമപ്പൂവിന്റെ ശരിയായ ഗുണം ലഭിയ്ക്കണമെങ്കില്‍ ഇത് വേണ്ട വിധത്തില്‍ ഉപയോഗിക്കുകയും വേണം.

കുങ്കുമപ്പൂ ഏതെല്ലാം വിധത്തില്‍ ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കുമെന്നറിയൂ,

കുങ്കുമപ്പൂ പാലില്‍

കുങ്കുമപ്പൂ പാലില്‍

കുങ്കുമപ്പൂ പാലില്‍ ചേര്‍ത്തു കഴിയ്ക്കുന്നത് ചര്‍മനിറം വര്‍്ദ്ധിപ്പിക്കാനുള്ള ഒരു വഴിയാണ്. ഗര്‍ഭിണികള്‍ ഇങ്ങനെ ചെയ്താല്‍ കുഞ്ഞിന് നിറം വര്‍ദ്ധിയ്ക്കുമെന്നു പറയും.

കുങ്കുമപ്പൂ പാല്‍പ്പാടയില്‍

കുങ്കുമപ്പൂ പാല്‍പ്പാടയില്‍

കുങ്കുമപ്പൂ പാല്‍പ്പാടയില്‍ കലര്‍ത്തി മുഖത്തു പുരട്ടാം. ചര്‍മത്തിളക്കവും നിറവും വര്‍ദ്ധിയ്ക്കും.

മഞ്ഞള്‍പ്പൊടിയും കുങ്കുമപ്പൂവും

മഞ്ഞള്‍പ്പൊടിയും കുങ്കുമപ്പൂവും

മഞ്ഞള്‍പ്പൊടിയും കുങ്കുമപ്പൂവും പാലില്‍ കലക്കി മുഖത്തു പുരട്ടുന്നതും ഗുണം ചെയ്യും. ഇത് മുഖത്തിന് നിറം നല്‍കും. വടുകളും കലകളുമെല്ലാ്ം മാറാനും ഇത് നല്ലതാണ്.

കുങ്കുമപ്പൂ ഭക്ഷണത്തില്‍

കുങ്കുമപ്പൂ ഭക്ഷണത്തില്‍

കുങ്കുമപ്പൂ ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കാം. ഇത് ഭക്ഷണത്തിന്റെ നിറവും രുചിയും കൂട്ടുമെന്നു മാത്രമല്ല, ചര്‍മസൗന്ദര്യത്തിനും സഹായിക്കും.

ബാത്ത്ടബ്ബിലെ വെള്ളത്തില്‍

ബാത്ത്ടബ്ബിലെ വെള്ളത്തില്‍

ബാത്ത്ടബ്ബിലെ വെള്ളത്തില്‍ അല്‍പം കുങ്കുമപ്പൂ ചേര്‍ത്ത് ഇതില്‍ അല്‍പനേരം കിടക്കുന്നതു നല്ലതാണ്. ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിക്കാനുള്ള ഒരു വഴിയാണിത്.

കുങ്കുമപ്പൂ, പഞ്ചസാര, വെളിച്ചെണ്ണ

കുങ്കുമപ്പൂ, പഞ്ചസാര, വെളിച്ചെണ്ണ

കുങ്കുമപ്പൂ, പഞ്ചസാര, വെളിച്ചെണ്ണ എന്നിവ കലര്‍ത്തി നല്ലൊരു സ്‌ക്രബറായി ഉപയോഗിക്കാം. ഇത് മൃതകോശങ്ങള്‍ നീക്കം ചെയ്യുമെന്നു മാത്രമല്ല, ചര്‍മത്തിന് നിറവും നല്‍കും.

പനിനീരില്‍ കുങ്കുമപ്പൂ

പനിനീരില്‍ കുങ്കുമപ്പൂ

പനിനീരില്‍ കുങ്കുമപ്പൂ കലര്‍ത്തി ചര്‍മത്തില്‍ പുരട്ടുന്നതും ചര്‍മനിറം വര്‍ദ്ധിപ്പിയ്ക്കും.

ചന്ദനവും കുങ്കുമപ്പൂവും

ചന്ദനവും കുങ്കുമപ്പൂവും

ചന്ദനവും കുങ്കുമപ്പൂവും പാലില്‍ കലര്‍ത്തി മുഖത്തു പുരട്ടാംം. ഇത് ചര്‍മനിറം വര്‍ദ്ധിപ്പിയ്ക്കും. ചന്ദനം ചര്‍മത്തിന് കുളിര്‍മ നല്‍കുകയും ചെയ്യും.

കുങ്കുമപ്പൂ, പാല്‍, തേന്‍

കുങ്കുമപ്പൂ, പാല്‍, തേന്‍

കുങ്കുമപ്പൂ, പാല്‍, തേന്‍ എ്ന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും നല്ലതാണ്. ഇത് മൃദുവും നിറവുമുള്ളതായ ചര്‍മം നല്‍കും.

കുങ്കുമപ്പൂ, ചെറുനാരങ്ങ

കുങ്കുമപ്പൂ, ചെറുനാരങ്ങ

കുങ്കുമപ്പൂ, ചെറുനാരങ്ങ എന്നിവ ചേര്‍ത്ത് മുഖത്തു പുരട്ടുന്നതും നല്ലതാണ്. കുങ്കുമപ്പൂവിന്‍്‌റെ ഗുണവും ചെറുനാരങ്ങയുടെ ബ്ലീച്ചിംഗ് ഇഫക്ടും ചര്‍മത്തിന് നിറം നല്‍കും.

English summary

How Saffron Use To Lighten Skin

Saffron has been quoted as the age old secret of beauty in many legends. In the highlands of India, saffron is a spice cultivated quite widely. Saffron or kesar is in fact one of the most expensive spices to buy. Even a small box of saffron is of great value. It is a well known fact that saffron lightens skin colour. Persians and Kashmirs are living examples of this fact.
 
 
Story first published: Saturday, August 31, 2013, 15:49 [IST]
X
Desktop Bottom Promotion