For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തേന്‍ വെറുതെ പുരട്ടിയാല്‍ പോരാ...

By Saritha
|

ചര്‍മസംരക്ഷണത്തിന് തേന്‍ വളരെ നല്ലതാണ്. എന്നാല്‍ ഇത് ഏതെല്ലാം വിധത്തില്‍ ഉപയോഗിക്കാമെന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ടാകും.

തേന്‍ ചര്‍മസംരക്ഷണത്തിന് ഏതെല്ലാം രീതികളില്‍ ഉപയോഗിക്കാമെന്നു നോക്കൂ.

Honey

രണ്ടു സ്പൂണ്‍ തേന്‍ തുല്യ അളവിലുള്ള ഓറഞ്ച് ജ്യൂസുമായി ചേര്‍ത്ത് മുഖത്തു മുഖത്തും പുരട്ടാം. ഉണങ്ങിയ ശേഷം കഴുകിക്കളയാം. ഇത് മുഖത്തിനു തിളക്കവും മൃദുത്വവും നല്‍കും.

ആപ്പിള്‍ ഉടച്ച് അല്‍പം തേന്‍ ചേര്‍ത്ത് മുഖത്തു പുരട്ടാനുള്ള ഫേസ് പായ്ക്കുണ്ടാക്കാം. ഇത് മുഖത്തു പുരട്ടി അല്‍പം കഴിഞ്ഞ് കഴുകിക്കളയാം. ഇളംചൂടുവെള്ളത്തില്‍ കഴുകുന്നതാണ് നല്ലത്. വരണ്ട മുഖത്തിനു പറ്റിയ നല്ലൊന്നാന്തരം ഫേസ് പായ്ക്കാണിത്.

പഴം ഉടച്ച് തേന്‍ ചേര്‍ത്ത് മുഖത്തു പുരട്ടാനുള്ള ഫേസ് പായ്ക്കുണ്ടാക്കാം. ഇതും ഉണങ്ങിയ ശേഷം കഴുകിക്കളയാം.

ഓട്‌സ് വേവിച്ച് അതില്‍ തുല്യഅളവില്‍ തേന്‍ ചേര്‍ത്ത് ചൂടാറുമ്പോള്‍ മുഖത്തു പുരട്ടുക. ഇത് ഉണങ്ങിയ ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകിക്കളയാം.

തേനും ബദാം ഓയിലും ചേര്‍ത്തും മുഖത്തു പുരട്ടാനുള്ള ഫേസ് പായ്ക്കുണ്ടാക്കാം. ഇത് മുഖത്തിനു തിളക്കവും മൃദുത്വവും നല്‍കാന്‍ നല്ലതാണ്.

തേനില്‍ ബട്ടര്‍ ഫ്രൂട്ട് ചേര്‍ത്തിളക്കുക. ഇത് മുഖത്തു പുരട്ടി അല്‍പ സമയം കഴിഞ്ഞ് കഴുകിക്കളയാം. ബട്ടര്‍ ഫ്രൂട്ടില്‍ പ്രകൃതിത്തമായ എണ്ണ അടങ്ങിയിട്ടുണ്ട്. മുഖം വരണ്ടുപോകാതെ സൂക്ഷിക്കാന്‍ ഈ ഫേസ് പായ്ക്കിനു കഴിയും. ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിക്ക്ാനും ഈ ഫേസ് പായ്ക്ക് നല്ലതാണ്.

English summary

Skin, Skincare, Honey, ചര്‍മം, ചര്‍മസംരക്ഷണം, തേന്‍, നിറം, ബദാം, ഫേസ് പായ്ക്ക്

Moisturising lotions are one of the most essential skin care products Although these commercial moisturisers may help in soothing dry skin, the dryness on the skin still persists. At the same time, the chemical content in the moisturiser will have a bad effect on the skin.
 
Story first published: Wednesday, March 6, 2013, 13:29 [IST]
X
Desktop Bottom Promotion