For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചുളിവ്‌ കുറയ്‌ക്കാന്‍ വീട്ടിലുണ്ടാക്കുന്ന ക്രീം

By Archana
|

പ്രായം കൂടുന്നതോടെ ചര്‍മ്മത്തിന്റെ ഇലാസ്‌തികത നഷ്ടമായി തുടങ്ങും. ചര്‍മ്മം അയഞ്ഞ്‌ മുറുക്കമില്ലാതാകും.ഇതോടെ ചുളിവ്‌, ഇരുണ്ട പാടുകള്‍, വരകള്‍ എന്നിവ ചര്‍മ്മത്തില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങും. പ്രായമായതിന്റെ ലക്ഷണങ്ങളായി ചുളിവുകളും വരകളും ഉണ്ടാകുന്നത്‌ തടയാന്‍ സ്‌ത്രീകളിലേറെപ്പേരും വിവിധ തരം ക്രീമുകളും സൗന്ദര്യസംരക്ഷണ ഉത്‌പന്നങ്ങളും ഉപയോഗിക്കാറുണ്ട്‌. ചര്‍മ്മത്തിലുണ്ടാകുന്ന വരകളും ചുളിവുകളും കുറയ്‌ക്കുമെന്ന്‌ അവകാശപ്പെടുന്ന നിരവധി ക്രീമുകള്‍ വിപണിയില്‍ ലഭ്യമാകും.

രാസവസ്‌തുക്കള്‍ അടങ്ങിയ സൗന്ദര്യവര്‍ധക ഉത്‌പന്നങ്ങള്‍ എല്ലാ ചര്‍മ്മങ്ങള്‍ക്കും ഫലപ്രദമാവില്ല. അണുബാധ, തിണര്‍പ്പ്‌, പാടുകള്‍ എന്നിവ ഇത്‌ മൂലം ഉണ്ടാകാം.ചുളിവുകള്‍ക്കും പ്രായം കൂടുന്നതിന്റെ മറ്റ്‌ ലക്ഷണങ്ങള്‍ക്കും വീട്ടിലുണ്ടാക്കുന്ന ക്രീമുകള്‍ ഉപയോഗിക്കുന്നതാണ്‌ നല്ലത്‌. പ്രകൃതിദത്ത ഉത്‌പന്നങ്ങള്‍ കൊണ്ട്‌ ഉണ്ടാക്കുന്ന ഇത്തരം ക്രീമുകള്‍ ഒരു തരത്തിലും ചര്‍മ്മത്തിന്‌ ഹാനികരമാവില്ല. ഇവ സ്ഥായിയായ ഫലം നല്‍കുകയും ചെയ്യും. എല്ലാത്തരം ചര്‍മ്മങ്ങള്‍ക്കും അനുയോജ്യമായ പ്രകൃതി ദത്ത മരുന്നുകളും വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്ന ക്രീമുകളും ലഭ്യമാണ്‌.

ചുളിവുകള്‍ കുറയ്‌ക്കാന്‍ വീട്ടിലുണ്ടാക്കാവുന്ന ചില ക്രീമുകള്‍

1. മുട്ട, ക്രീം മുഖലേപനം

1. മുട്ട, ക്രീം മുഖലേപനം

മുട്ടയിലടങ്ങിയിട്ടുള്ള ബയോട്ടിന്‍, പ്രോട്ടീന്‍, വിറ്റാമിന്‍ എന്നിവ ചര്‍മ്മത്തെ മുറുക്കുകയും ചുളിവ്‌ കുറയ്‌ക്കുകയും ചെയ്യും. മുട്ടയുടെ മഞ്ഞയ്‌ക്ക്‌ ്‌പ്രായം കൂടുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം നല്‍കാനുള്ള കഴിവുണ്ട്‌. ചര്‍മ്മം മൃദുലവും തിളക്കമുള്ളതുമാകാന്‍ ക്രീം സഹായിക്കും.

ഒരു മുട്ട പകുതി പാത്രം ക്രീമില്‍ ചേര്‍ത്താണ്‌ ഈ മുഖലേപനം ഉണ്ടാക്കുന്നത്‌ ഈ മിശ്രിതത്തില്‍ കുറച്ച്‌ നാരങ്ങ തുള്ളികള്‍ ചേര്‍ക്കുക. ഈ മിശ്രിതം മുഖത്ത്‌ പുരട്ടി 15 മിനുട്ടിന്‌ ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. സ്ഥിരമായി ഉപയോഗിച്ചാല്‍ വളരെ ഫലപ്രദമാണ്‌ ഈ മുഖലേപനം

2. ഏത്തപഴം,കാരറ്റ്‌ മുഖലേപനം

2. ഏത്തപഴം,കാരറ്റ്‌ മുഖലേപനം

ഏത്തപഴവും കാരറ്റും തമ്മില്‍ പേരില്‍ ചേര്‍ച്ചയില്ലെങ്കിലും ഇവ രണ്ടും ചേര്‍ന്നാല്‍ ചര്‍മ്മത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും. ചര്‍മ്മം മുറുക്കുന്നതിനും ചുളിവുകള്‍ കുറയ്‌ക്കുന്നതിനും ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും എത്തപഴത്തിലും ധാരാളമായി അടങ്ങിയിട്ടുണ്ട്‌. കാരറ്റും ഏത്തപ്പഴവും ഓരോന്നു വീതം എടുത്ത്‌ കുഴമ്പ്‌ രൂപത്തിലാക്കുക. ഇവ നന്നായി ചേര്‍ത്തിളക്കി മുഖത്ത്‌ പുരട്ടുക. പതിനഞ്ച്‌ മിനുട്ടിന്‌ ശേഷം ചെറു ചൂടുവെള്ളത്തില്‍ കഴുകുക

3. റോസ്‌ വാട്ടര്‍

3. റോസ്‌ വാട്ടര്‍

പൊടിയും ചെളിയും ചര്‍മ്മത്തിലെ ചുളിവുകളും വരകളും കൂടാന്‍ കാരണമാകാറുണ്ട്‌. ഉറങ്ങുന്നതിന്‌ മുമ്പ്‌ മുഖം വൃത്തിയാക്കാന്‍ റോസ്‌ വാട്ടര്‍ ഉപയോഗിക്കുക. റോസ്‌ വാട്ടര്‍ ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുകയും കണ്ണിനു താഴെയുള്ള കറുത്ത പാടുകളും തടിപ്പും കുറയ്‌ക്കുകയും ചെയ്യും. റോസ്‌ വാട്ടറില്‍ മുക്കിയ പഞ്ഞികൊണ്ട്‌ വട്ടത്തില്‍ തേച്ച്‌ വേണം മുഖം വൃത്തിയാക്കുന്നത്‌്‌. ചര്‍മ്മത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താന്‍ ഇത്‌ സഹായിക്കും.

4. ഉരുളക്കിഴങ്ങ്‌ സ്‌ക്രബ്‌

4. ഉരുളക്കിഴങ്ങ്‌ സ്‌ക്രബ്‌

പ്രായാധിക്യ പ്രശ്‌നങ്ങള്‍ കുറയ്‌ക്കാനും ബ്ലീച്ചിങ്ങിനുമുള്ള ഗുണങ്ങള്‍ ഉരുളക്കിഴങ്ങിനുണ്ട്‌. ഉരുളക്കിഴങ്ങിന്റെ കഷ്‌്‌ണങ്ങള്‍ കൊണ്ട്‌ എന്നും മുഖത്ത്‌ തേച്ചാല്‍ പാടുകള്‍, ചുളിവുകള്‍ വരകള്‍ എന്നിവയില്‍ കുറവുണ്ടാകും. ഉരുളക്കിഴങ്ങ്‌ കൊണ്ട്‌ മുഖ ലേപനവും ഉണ്ടാക്കാം. ഒരു ഉരുളക്കിഴങ്ങ്‌ ചതച്ച്‌ കുറച്ച്‌ നാരങ്ങ നീരും ചേര്‍ത്തിളക്കി മുഖത്ത്‌ പുരട്ടുക. 5-10 മിനുട്ടിന്‌ ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ഇത്‌ സ്ഥിരമായി ഉപയോഗിക്കുന്നത്‌ ചര്‍മ്മത്തിന്‌ വളരെ നല്ലതാണ്‌.

5. തൈര്‌

5. തൈര്‌

ചര്‍മ്മ കോശങ്ങളുടെ തകരാറ്‌ പരിഹരിക്കാനും പുനര്‍നിര്‍മ്മിക്കാനും ആവശ്യമായ വിറ്റാമിനുകള്‍ തൈരിലുണ്ട്‌. തൈര്‌ എന്നും കഴിക്കുന്നത്‌ ചര്‍മ്മത്തിന്‌ വളരെ നല്ലതാണ്‌. ഒരു കപ്പ്‌ തൈരില്‍ ഏതാനം തുള്ളി നാരങ്ങ നീര്‌ ചേര്‍ത്താണ്‌ മുഖലേപനം തയ്യാറാക്കുന്നത്‌. നാരങ്ങ മുഖം വൃത്തിയാക്കുകയും തൈര്‌ പാടുകള്‍ കുറയ്‌ക്കുകയും ചെയ്യും. ഈ മിശ്രിതം മുഖത്ത്‌ പുരട്ടി 20 മിനുട്ടിന്‌ ശേഷം ചൂട്‌ വെള്ളത്തില്‍ കഴുകി കളയുക.

നല്ല ഫലം കിട്ടുന്നതിന്‌ മേല്‍പറഞ്ഞിരിക്കുന്നവയില്‍ ഏതെങ്കിലും സ്ഥിരമായി ഉപയോഗിക്കുക.

English summary

Homemade creams for wrinkles

As we grow old, our skin tends to lose elasticity. The skin becomes lose and does not remain stiff or intact. Agreeing also causes wrinkles, dark circles and fine lines. Women get nightmares of having aging signs
Story first published: Friday, December 20, 2013, 15:04 [IST]
X
Desktop Bottom Promotion