For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മം വെളുപ്പിയ്ക്കും ഔഷധച്ചെടികള്‍

|

കറുപ്പിന് ഏഴഴകെന്നു പറയുമ്പോഴും വെളുത്ത ചര്‍മമാണ് പൊതുവെ സൗന്ദര്യത്തിന്റെ അടിസ്ഥാനമായി എല്ലാവരും കാണുന്നത്. ചര്‍മം വെളുപ്പിയ്ക്കുവാന്‍ വേണ്ടി കയ്യില്‍ കിട്ടുന്നതെന്തും വലിച്ചുവാരി മുഖത്തിടുന്നവരും ബ്യൂട്ടിപാര്‍ലറില്‍ കയറിയിറങ്ങുന്നവരും ധാരാളമുണ്ട്.

ചര്‍മത്തിന്റെ നിറം ഒരു പരിധി വരെ ജന്മനാ ലഭിയ്ക്കുന്നതാണ്. പാരമ്പര്യത്തിനും ഇതില്‍ ഒരു പരിധി വരെ പങ്കുണ്ട്.

ഇതൊക്കയൊണെങ്കിലും നമ്മുടെ പരിശ്രമങ്ങള്‍ക്കും ഒരു പരിധി വരെ ചര്‍മത്തില്‍ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനാകും. ചര്‍മത്തിന് നിറം നല്‍കുന്നതിന് സഹായിക്കുന്ന ചില കെമിക്കലുകളുണ്ട്. ഇവയുള്‍പ്പെടുത്തിയ ക്രീമുകളാണ് ബ്ലീച്ചിംഗിന് എന്ന പേരില്‍ ഇപ്പോള്‍ വിപണിയില്‍ ലഭിയ്ക്കുന്നത്. എന്നാല്‍ ഇത്തരം ക്രീമുകള്‍ പലപ്പോഴും ദോഷഫലങ്ങളും ഉണ്ടാക്കും.

Skincare

ചില ഔഷധസസ്യങ്ങളും ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കും. ഇത്തരം ചില ഔഷധസസ്യങ്ങളെക്കുറിച്ചറിയൂ,

കമോമൈല്‍ ജമന്തിപ്പൂവിന്റെ ഗണത്തില്‍ പെട്ട ഒരിനം സസ്യമാണ്. ഇത് ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കും. ഇതിന്റെ ചായ ലഭിയ്ക്കും. ഇതുപയോഗിച്ചു ഫേസ് പായ്ക്കുകളിടുന്നത് ഇതിന്റെ പൂവുപയോഗിച്ചും ഫേസ് പായ്ക്കുണ്ടാക്കുന്നതുമെല്ലാം ചര്‍മനിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും.

റാഡിഷ് ഇനത്തില്‍ പെട്ട ഹോഴ്‌സ് റാഡിഷ് എന്നൊരു സസ്യമുണ്ട്. ഇതും റോസ്‌മേരി ഓയിലും ചെറുനാരങ്ങാനീരും ചേര്‍ത്ത് ഫേസ് മാസ്‌കുണ്ടാക്കാം. ഇത് മുഖത്തു തേച്ച് അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയണം.

സവാളയില്‍ തന്നെ അല്‍പം കൂടുതല്‍ നിറത്തില്‍ ലഭിയ്ക്കുന്ന സവാളയുണ്ട്. ഇതിന്റെ നീരിനും ബ്ലീച്ചിംഗ് ഇഫക്ടുണ്ട്. ഇത് മുഖത്തു പുരട്ടുന്നത് മുഖത്തിനു നിറം നല്‍കും. മാത്രമല്ല, മുഖത്തെ കറുത്ത പാടുകള്‍ അകറ്റാന്‍ സഹായിക്കുകയും ചെയ്യും.

ലേഡിസ് മാന്റില്‍ എന്നൊരു സസ്യമുണ്ട്. ഇളം മഞ്ഞ നിറത്തിലെ പൂക്കളുണ്ടാകുന്ന ഈ സസ്യവും ചര്‍മനിറം വര്‍ദ്ധിപ്പിയ്ക്കുവാന്‍ നല്ലതാണ്. ഇതിന്റെ ഇലകളില്‍ നിന്നും പൂക്കളില്‍ നിന്നുമുള്ള നീരെടുത്ത് മുഖത്തു പുരട്ടുന്നത് ചര്‍മനിറം വര്‍ദ്ധിപ്പിയ്ക്കും.

സോളോമെന്‍സ് സീല്‍, ഐവി പ്ലാന്റ്, വൈല്‍ഡ് സ്‌ട്രോബെറി എന്നിവ അരച്ചു ചേര്‍ത്തുണ്ടാക്കുന്ന ഫേസ് മാസ്‌ക് മുഖത്തു പുരട്ടുന്നതും ചര്‍മനിറം വര്‍ദ്ധിപ്പിയ്ക്കുവാന്‍ നല്ലതാണ്. ഇവ ഉണക്കിപ്പൊടിച്ചു ഫേസ് പായ്ക്കുണ്ടാക്കിയും മുഖത്തു പുരട്ടാം.

English summary

Herbs Whiten Skin

Market is now filled with skin whitening creams and products with a common "language of promotion". However, there are a number of women who prefer homemade remedies which comes with lesser side effects. Want to know what are they? Amazed about the properties of natural medicines? Yes, true herbs whiten skin. To know more about the herbs that whiten skin, read on..
 
 
Story first published: Friday, November 8, 2013, 15:18 [IST]
X
Desktop Bottom Promotion