For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മ്മകാന്തി നല്കും ഔഷധ സസ്യങ്ങള്‍

By VIJI JOSEPH
|

സ്ത്രീകള്‍ ഏറ്റവുമധികം പ്രധാന്യം നല്കുന്ന കാര്യമാണ് ചര്‍മ്മത്തിന്‍റെ ഭംഗി. പെണ്‍കുട്ടികള്‍ മറ്റെന്തിലുമുപരി തങ്ങളുടെ സൗന്ദര്യത്തിനാണ് പ്രാധാന്യം നല്കുന്നത്. ഇക്കാര്യത്തില്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്ഥരായിരിക്കാനും അവര്‍ ആഗ്രഹിക്കുന്നു. സൗന്ദര്യ സംരക്ഷണത്തിന് പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങളാണ് ഏറ്റവും അനുയോജ്യം. ഔഷധഗുണമുള്ള സസ്യങ്ങള്‍ ഉപയോഗപ്പെടുത്തി സ്വഭാവിക രീതിയില്‍ സൗന്ദര്യ സംരക്ഷണം സാധ്യമാക്കാവുന്നതാണ്. ചര്‍മ്മത്തിന് നിറവും തിളക്കവും നല്കുന്ന നിരവധി ഔഷധ സസ്യങ്ങളുണ്ട്. യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാതെ ഇവ ഉപയോഗിച്ച് ചര്‍മ്മസൗന്ദര്യം വര്‍ദ്ധിപ്പിക്കാനാവും. അത്തരം ചില സസ്യങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

1. ആര്യവേപ്പ്‌

1. ആര്യവേപ്പ്‌

ചര്‍മ്മത്തിന് തിളക്കം നല്കുന്നതിന് മികച്ച കഴിവുള്ള ഒന്നാണ് ആര്യവേപ്പിന്‍റെ ഇല. ഉണക്കിപ്പൊടിച്ച ആര്യവേപ്പിലയും റോസാപ്പൂവിന്‍റെ ഇതളുകളും, നാരങ്ങനീരുമായി ചേര്‍ത്ത് കുഴമ്പ് പരുവത്തിലാക്കി തേച്ചാല്‍ മികച്ച ചര്‍മ്മകാന്തി ലഭിക്കും.

2. അവൊക്കാഡൊ

2. അവൊക്കാഡൊ

അവൊക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ട് ഉപയോഗിച്ച് ചര്‍മ്മത്തിന് സ്വഭാവിക തിളക്കം നല്കാനും വരള്‍ച്ചയും പ്രശ്നങ്ങളും പരിഹരിക്കാനും സാധിക്കും. പ്രോട്ടീന്‍ ധാരാളമായി അടങ്ങിയ അവൊക്കാഡോ ഉപയോഗിച്ചാല്‍ ചര്‍മ്മത്തിന്‍റെ തകരാറുകള്‍ എളുപ്പത്തില്‍ പരിഹരിക്കാനാവും.

3. ചന്ദനം

3. ചന്ദനം

പല സൗന്ദര്യസംരക്ഷണ ഔഷധങ്ങളുടെയും, ചര്‍മ്മ സംരക്ഷണ ഔഷധങ്ങളുടെയും പ്രധാന ചേരുവയാണ് ചന്ദനം. മുഖക്കുരു, പാടുകള്‍, തുടങ്ങിയവയൊക്കെ ഭേദമാക്കാന്‍ ചന്ദനത്തിന് അതുല്യമായ കഴിവാണുള്ളത്. ചന്ദനം ചര്‍മ്മത്തില്‍ തേക്കുക വഴി വേദനയ്ക്കും ആശ്വാസം ലഭിക്കും.

4. മഞ്ഞള്‍

4. മഞ്ഞള്‍

പ്രകതിദത്തമായ സൗന്ദര്യസംരക്ഷണത്തില്‍ മഞ്ഞളിന് പ്രമുഖ സ്ഥാനമാണുള്ളത്. ഫംഗസിനെ തുരത്താനും, ചര്‍മ്മം തണുപ്പിക്കാനും മ‍ഞ്ഞളിന് കഴിവുണ്ട്. മുഖക്കുരു ഭേദമാക്കാനും ചര്‍മ്മത്തിന് കൂടുതല്‍ നിറം ലഭിക്കാനും മഞ്ഞള്‍ ഫലപ്രദമാണ്.

5. കറ്റാര്‍വാഴ

5. കറ്റാര്‍വാഴ

ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും നല്കാന്‍ ഏറെ ഫലപ്രദമാണ് കറ്റാര്‍വാഴ. ചൂട് കുറയ്ക്കാനും, രോഗശമനത്തിനുമുള്ള കറ്റാര്‍ വാഴയുടെ കഴിവ് ചര്‍മ്മത്തിന്‍റെ പുറം പാളിയില്‍ സമര്‍ത്ഥമായി പ്രവര്‍ത്തിക്കും. ചര്‍മ്മത്തിന് തണുപ്പ് നല്കാനും കറ്റാര്‍വാഴക്ക് കഴിവുണ്ട്.

6. ബദാം ഇല

6. ബദാം ഇല

ബദാമിന്‍റെ ഇലയില്‍ നിന്നെടുക്കുന്ന എണ്ണ ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും നല്കും. ബദാം ഇലയ്ക്ക് ചര്‍മ്മത്തി്ല്‍ നനവ് നിലനിര്‍ത്താനുള്ള കഴിവുണ്ട്. ശൈത്യകാലത്ത് ചര്‍മ്മത്തില്‍ ഉപയോഗിക്കാനുള്ള ക്രീമുകളും മറ്റും തയ്യാറാക്കാന്‍ ഇത് ഉപയോഗിക്കപ്പെടുന്നുണ്ട്.

7. ചമോമൈല്‍

7. ചമോമൈല്‍

ചര്‍മ്മസംരക്ഷണത്തിന് സഹായിക്കുന്ന ഒന്നാണ് യൂറോപ്യന്‍ രാജ്യങ്ങളിലുള്ള ജമന്തിപ്പൂവ്. ഇതിലെ ആല്‍ഫ ബിസാബോളോ എന്ന ഘടകം ചര്‍മ്മത്തിലെ ചുളിവുകളും പാടുകളും മാറ്റാന്‍ കഴിവുള്ളതാണ്.

8. വിച്ച് ഹാസെല്‍

8. വിച്ച് ഹാസെല്‍

വിച്ച് ഹാസെല്‍ ഉപയോഗിച്ചാല്‍ സീബത്തിന്‍റെ ഉത്പാദനം കുറച്ച് ചര്‍മ്മത്തിലെ എണ്ണമയം നിയന്ത്രിക്കാനും, വൃത്തിയാക്കാനും സാധിക്കും. തികച്ചും പ്രകൃതിദത്തമായ വിച്ച് ഹാസെല്‍ ചര്‍മ്മത്തിലെ ചൂട് കുറയ്ക്കാനും ചുവന്ന പാടുകള്‍ കുറയ്ക്കാനും ഫലപ്രദമാണ്.

9. തുളസി

9. തുളസി

തുളസിയിലയിലെ ശക്തിയേറിയ ഘടകങ്ങള്‍ മുഖക്കുരു, കറുത്ത പാടുകള്‍ എന്നിവ നീക്കാന്‍ സഹായിക്കും.

English summary

Healthy Leaves for skin care

Having a healthy and shiny skin is an overall demand of every individual especially for college going girls and young ladies. The NATURAL SKIN CARE is of prime importance than anything else because girls always want to look fabulous and different from others.
Story first published: Thursday, December 19, 2013, 15:00 [IST]
X
Desktop Bottom Promotion