For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൗന്ദര്യം കൂട്ടും ഗ്രീന്‍ ടീ

|

ഗ്രീന്‍ ടീ ആരോഗ്യത്തിനു മാത്രമല്ല, ചര്‍മസൗന്ദര്യത്തിനും ഏറെ നല്ലതാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്.

ചര്‍മസൗന്ദര്യത്തിന് ഏതെല്ലാം വിധത്തിലാണ് ഗ്രീന്‍ ടീ ഉപകാരപ്പെടുകയെന്നു കണ്ടുപിടിയ്‌ക്കേണ്ടേ,

Green Tea

ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നുന്നതു തടയാനുള്ള നല്ലൊന്നാന്തരം വഴിയാണ് ഗ്രീന്‍ ടീ. പുതിയ ചര്‍മകോശങ്ങളുണ്ടാകാനും ഉള്ള കോശങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കാനും ഇത് സഹായിക്കും. ചര്‍മത്തിലെ കറുത്ത പാടുകള്‍ മാറാനും ഇത് നല്ലതാണ്.

മുഖക്കുരു മാറാനും വരുന്നതു തടയാനും ഗ്രീന്‍ ടീയിലെ ആന്റ്ഓക്‌സിഡന്റുകള്‍ സഹായിക്കും.

സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ ചര്‍മത്തിലേല്‍പ്പിക്കുന്ന കേടുപാടുകള്‍ തീര്‍ക്കാനും ഇത് ഗ്രീന്‍ ടീ നല്ലതാണ്. സണ്‍ടാന്‍ പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നും ഇത് ചര്‍മത്തെ സംരക്ഷിയ്ക്കും.

ചര്‍മത്തിനടിയിലെ അഴുക്കും കൊഴുപ്പുമെല്ലാം നീക്കുന്നതിനും ഗ്രീന്‍ ടീ നല്ലതു തന്നെ. ഇത് ചര്‍മത്തിളക്കം കൂട്ടാന്‍ സഹായിക്കും.

സൂര്യപ്രകാശം ശരീരത്തില്‍ വൈറ്റമിന്‍ ഡി ഉണ്ടാകാന്‍ നല്ലതാണ്. എ്ന്നാല്‍ അമിതമായ സൂര്യപ്രകാശം സ്‌കിന്‍ ക്യാന്‍സര്‍ പോലുള്ള പ്രശ്‌നങ്ങളുണ്ടാകാനും സാധ്യതയുണ്ടാക്കും. ഗ്രീന്‍ ടീയിലെ ആന്റിഓക്‌സിഡന്റുകള്‍ സ്‌കിന്‍ ക്യാന്‍സര്‍ തടയാനും സഹായിക്കും.

ശരീരഭംഗിയ്ക്ക് തടി കുറഞ്ഞിരിക്കേണ്ടതും അത്യാവശ്യം തന്നെ. ഗ്രീന്‍ ടീ ഇതിനുള്ള നല്ലൊരു മാര്‍ഗമാണ്. ശരീരത്തിലെ കൊഴുപ്പകറ്റാന്‍ ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ സഹായിക്കും.

മുടി കൊഴിയുന്നതിനുള്ള നല്ലൊരു പരിഹാരമാണ് ഗ്രീന്‍ ടീ. ഇത് മുടിയുടെ വേരുകളെ ബലപ്പെടുത്തും. ഇത തലയില്‍ തേയ്ക്കുന്നത് അകാലനര പോലുള്ള പ്രശ്‌നങ്ങളും ഒഴിവാക്കും.

English summary

Skincare, Beauty, Green Tea, Skincare, Weight, ചര്‍മം, സൗന്ദര്യം, ചര്‍മസംരക്ഷണം, ഗ്രീന്‍ ടീ, മുടി. തടി, സ്‌കിന്‍ ക്യാന്‍സര്‍

Green tea and its health benefits have been greatly extolled by the media lately. Most health journals have portrayed green tea as a messiah for our health. But the beauty benefits of green tea are not sufficiently highlighted. We all know that green tea has antioxidants and helps to repair free radical damage. However, this gives green tea some distinct beauty benefits due its high content of antioxidants and other healthy nutrients.
 
Story first published: Tuesday, April 30, 2013, 12:58 [IST]
X
Desktop Bottom Promotion