For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉരുളക്കിഴങ്ങുതൊലി കൊണ്ട് ചര്‍മസംരക്ഷണം

|

ഉരുളക്കിഴങ്ങ് വറുത്തും കറിവച്ചുമെല്ലാം നാം കഴിയ്ക്കുന്ന ഭക്ഷണസാധനമാണ്. ഇതിന്റെ സ്വാദ് ഒട്ടുമിക്കപേര്‍ക്കും ഇഷ്ടവുമാണ്.

ഉരുളക്കിഴങ്ങിന്റെ ഉപയോഗം കേവലം ഭക്ഷണമെന്ന രീതിയില്‍ ഒതുങ്ങുന്നില്ല. സൗന്ദര്യസംരക്ഷണത്തിനും ഉരുളക്കിഴങ്ങ് നല്ലതാണ്.

ഉരുളക്കിഴങ്ങ് കട്ടി കുറച്ച് വച്ചത്തില്‍ അരിഞ്ഞ് കണ്ണിനു മുകളില്‍ അല്‍പനേരം വയ്ക്കുന്നത് കണ്ണിനടിയിലെ കറുപ്പു മാറ്റുവാന്‍ നല്ലതാണ്.

വെളുത്ത ചര്‍മം ലഭിയ്ക്കാനുള്ള ഒരു വഴി കൂടിയാണ് ഉരുളക്കിഴങ്ങ്. പ്രത്യേകിച്ച് ചര്‍മത്തിനുള്ള കറുത്ത കുത്തുകളും പാടുകളുമകറ്റാന്‍. ഇതിനായി ഉരുളക്കിഴങ്ങിന്റെ തൊലിയുപയോഗിച്ചുണ്ടാക്കുന്ന ചില ഫേസ് പായ്ക്കുകള്‍ കാണൂ,

 ഉരുളക്കിഴങ്ങുതൊലി കൊണ്ട് ചര്‍മസംരക്ഷണം

ഉരുളക്കിഴങ്ങുതൊലി കൊണ്ട് ചര്‍മസംരക്ഷണം

ചുണ്ടിനടുത്ത കറുത്ത കുത്തുകള്‍ പലരുടേയും സൗന്ദര്യപ്രശ്‌നമാണ്. തൈരില്‍ ഉരുളക്കിഴങ്ങിന്റെ തൊലി രാത്രി മുഴുവന്‍ ഇട്ടു വയ്ക്കുക. ഇത് അരച്ച് കറുത്ത പാടുകളുള്ളിടത്തു പുരട്ടാം. ന

 ഉരുളക്കിഴങ്ങുതൊലി കൊണ്ട് ചര്‍മസംരക്ഷണം

ഉരുളക്കിഴങ്ങുതൊലി കൊണ്ട് ചര്‍മസംരക്ഷണം

ഉരുളക്കിഴങ്ങിന്റെ തൊലി ഒലീവ് ഓയിലില്‍ മുക്കി മുഖം മസാജ് ചെയ്യുക. ഇത് വരണ്ട ചര്‍മത്തിനുള്ള നല്ലൊരു പ്രതിവിധിയാണ്.

 ഉരുളക്കിഴങ്ങുതൊലി കൊണ്ട് ചര്‍മസംരക്ഷണം

ഉരുളക്കിഴങ്ങുതൊലി കൊണ്ട് ചര്‍മസംരക്ഷണം

പാലില്‍ ഉരുളക്കിഴങ്ങു തൊലി മുക്കി മുഖം മസാജ് ചെയ്യാം. മുഖത്തെ കുറുത്ത പാടുകളും വടുക്കുളുമെല്ലാം അകലാന്‍ ഇത് നല്ലതാണ്.

 ഉരുളക്കിഴങ്ങുതൊലി കൊണ്ട് ചര്‍മസംരക്ഷണം

ഉരുളക്കിഴങ്ങുതൊലി കൊണ്ട് ചര്‍മസംരക്ഷണം

ഉരുളക്കിഴങ്ങു തൊലിയും ചെറുനാരങ്ങാനീരും ചേര്‍ത്തരച്ച് മുഖത്തിടാം. ഇത് മുഖത്തിന് ബ്ലീച്ചിംഗ് ഇഫക്ട് നല്‍കും. ചര്‍മത്തിന് നിറം വര്‍ദ്ധിക്കും.

 ഉരുളക്കിഴങ്ങുതൊലി കൊണ്ട് ചര്‍മസംരക്ഷണം

ഉരുളക്കിഴങ്ങുതൊലി കൊണ്ട് ചര്‍മസംരക്ഷണം

പാല്‍പ്പാടയില്‍ മുക്കി ഉരുളക്കിഴങ്ങിന്റെ തൊലി മുഖത്തു മസാജ് ചെയ്യുന്നത് മുഖക്കുരുവകലാന്‍ നല്ലതാണ്.

 ഉരുളക്കിഴങ്ങുതൊലി കൊണ്ട് ചര്‍മസംരക്ഷണം

ഉരുളക്കിഴങ്ങുതൊലി കൊണ്ട് ചര്‍മസംരക്ഷണം

മഞ്ഞള്‍പ്പൊടിയും ഉരുളക്കിഴങ്ങു തൊലിയും ചേര്‍ത്തരച്ച് മുഖത്തിടുക. ഇത് മുഖത്തിന് തിളക്കം നല്‍കാന്‍ നല്ലതാണ്.

 ഉരുളക്കിഴങ്ങുതൊലി കൊണ്ട് ചര്‍മസംരക്ഷണം

ഉരുളക്കിഴങ്ങുതൊലി കൊണ്ട് ചര്‍മസംരക്ഷണം

പഞ്ചസാരയും ഉരുളക്കിഴങ്ങു തൊലിയും ചേര്‍ത്തരച്ച് മുഖത്തിടുന്നത് മുഖത്തെ അമിത എണ്ണമയം നീങ്ങാന്‍ നല്ലതാണ്. ഇത് സ്‌ക്രബറായും ഉപയോഗിയ്ക്കാം.

 ഉരുളക്കിഴങ്ങുതൊലി കൊണ്ട് ചര്‍മസംരക്ഷണം

ഉരുളക്കിഴങ്ങുതൊലി കൊണ്ട് ചര്‍മസംരക്ഷണം

അവോക്കാഡോയും ഉരുക്കിഴങ്ങിന്റെ തൊലിയും ചേര്‍ത്ത മിശ്രിതം ബ്ലാക് ഹെഡ്‌സ് നീങ്ങാന്‍ നല്ലതാണ്. അവോക്കാഡോ ഫേസ് പായ്ക്ക് ഉരുളക്കിഴങ്ങിന്റെ തൊലിയുപയോഗിച്ചു മുഖത്തിടുന്നതും ഗുണം ചെയ്യും.

 ഉരുളക്കിഴങ്ങുതൊലി കൊണ്ട് ചര്‍മസംരക്ഷണം

ഉരുളക്കിഴങ്ങുതൊലി കൊണ്ട് ചര്‍മസംരക്ഷണം

തക്കാളി അരച്ച് മുഖത്തിടുക. ഇത് പി്ന്നീട് ഉരുളക്കിഴങ്ങു തൊലിയുപയോഗിച്ച് മസാജ് ചെയ്യുക. ഇത് ചര്‍മത്തിന് ത്ിളക്കവും ഭംഗിയും നല്‍കും.

 ഉരുളക്കിഴങ്ങുതൊലി കൊണ്ട് ചര്‍മസംരക്ഷണം

ഉരുളക്കിഴങ്ങുതൊലി കൊണ്ട് ചര്‍മസംരക്ഷണം

കറുവാപ്പട്ട പൊടിച്ചതും ഉരുളക്കിഴങ്ങ് തൊലിയും ചേര്‍ത്ത പായ്ക്ക് മുഖത്തിടുന്നത് മുഖത്തെ പാടുകള്‍ അകറ്റാന്‍ സഹായിക്കും.

English summary

Fair Skin packs With Potato Skin

The natural ingredients in a potato peel have certain kinds of elements which when used on fair skin as a pack helps to lighten spots. One common problem which fair skin people face is the patches around the mouth and lip area which gets dark due to hormonal imbalance in the body. Experts say that fair skin people who have an improper hormonal balance usually face these skin problems.
 
 
Story first published: Monday, October 7, 2013, 12:25 [IST]
X
Desktop Bottom Promotion