For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രായം കുറയ്ക്കും ഫേസ് പായ്ക്കുകള്‍

|

സൗന്ദര്യവും നല്ല ചര്‍മവുമൊക്കെ എല്ലാവരും ആഗ്രഹിയ്ക്കുന്ന ഒന്നുതന്നെയാണ്. എന്നാല്‍ 30കള്‍ കടക്കുന്നതോടെ ചര്‍മം പ്രായമാകുന്ന ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങും. ചര്‍മത്തിന്റെ ഇല്സ്റ്റിസിറ്റി നഷ്ടപ്പെടും. ചുളിവുകള്‍ പ്രത്യക്ഷപ്പെടും.

ചര്‍മം അയയാതിരിക്കാനും ചര്‍മസൗന്ദര്യം നില നിര്‍ത്താനുമുള്ള ചില പായ്ക്കുകള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാന്‍ സാധിയ്ക്കും. തികച്ചും പ്രകൃതിദത്ത മാര്‍ഗങ്ങള്‍ ഉപയോഗിച്ചുള്ള, ചര്‍മത്തിനു പ്രായ്ക്കുറവു തോന്നിയ്ക്കുന്ന ചില ഫേസ് പായ്ക്കുകളെക്കുറിച്ചറിയൂ,

മുട്ട

മുട്ട

മുട്ട ചര്‍മത്തിന്റെ മുറുക്കം നില നിര്‍ത്താനുള്ള ഒരു വഴിയാണ്. മുട്ടവെള്ള മുഖത്തു പുരട്ടാം. ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.

മുള്‍ത്താണി മിട്ടി

മുള്‍ത്താണി മിട്ടി

ചര്‍മം അയയുന്നത് ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണ് മുള്‍ത്താണി മിട്ടിയുപയോഗിച്ചുള്ള ഫേസ് പായ്ക്കുകള്‍. മുട്ട, ഗ്ലിസറിന്‍, തേന്‍ തുടങ്ങിയവ കൂട്ടിക്കലര്‍ത്തി മുഖത്തു തേയ്ക്കാം. ഇത് ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.

തേന്‍

തേന്‍

ചര്‍മത്തിന്റെ ചുളിവുകള്‍ ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണ് തേന്‍. തേനും ഗ്ലിസറിനും കലര്‍ത്തി മുഖത്തു പുരട്ടാം. ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.

പാല്‍

പാല്‍

പാലും മുള്‍ത്താണി മിട്ടിയും കൂട്ടിക്കലര്‍ത്തിയുള്ള ഫേസ് പായ്ക്ക് ചര്‍മത്തിലെ ചുളിവുകള്‍ ഒഴിവാക്കാന്‍ നല്ലതാണ്. പാല്‍ മാത്രം മുഖത്തു പുരട്ടി മസാജ് ചെയ്യുന്നതും ഗുണം ചെയ്യും.

തൈര്‌

തൈര്‌

തൈരും ചര്‍മം അയയാതെ സഹായിക്കുന്ന ഒന്നാണ്. ഇത് ചര്‍മത്തിന് മുറുക്കം നല്‍കാനും ചര്‍മം തിളങ്ങാനും സഹായിക്കും.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍, തേന്‍, അരിപ്പൊടി എന്നിവ കൂട്ടിക്കലര്‍ത്തി ഒരു മിശ്രിതമുണ്ടാക്കുക. ഇത് മുഖത്തു പുരട്ടുന്നത് മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ നല്ലതാണ്.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍, അരിപ്പൊടി എന്നിവ ചേര്‍ത്ത് നല്ലൊരു ഫേസ് പായ്ക്കുണ്ടാക്കാം. ഒലീവ് ഓയില്‍ കൊണ്ട് മുഖം മസാജ് ചെയ്യുന്നതും നല്ലതാണ്.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴയുടെ ജെല്‍ കൊണ്ട് മുഖം മസാജ് ചെയ്യുന്നത് മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ നല്ലതാണ്. മുഖത്തിന് സൗന്ദര്യം നല്‍കാന്‍ ഇത് സഹായിക്കുകയും ചെയ്യും.

അവോക്കാഡോ

അവോക്കാഡോ

അവോക്കാഡോ തേനുമായി ചേര്‍ത്ത് മിശ്രിതമുണ്ടാക്കാം. ഇത് മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ഇത് ചര്‍മത്തിന് ഇലാസ്റ്റികത നല്‍കുന്ന കൊളാജന്‍ ഉല്‍പാദനത്തിനു സഹായിക്കും.

ജൊജോബ ഓയില്‍

ജൊജോബ ഓയില്‍

ജൊജോബ ഓയില്‍ മുള്‍ത്താണി മിട്ടിയുമായി ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് മുഖചര്‍മത്തിന് പ്രായക്കുറവു നല്‍കും. മുഖം മിനുസമാകാനും ഇത് സഹായിക്കും.

Read more about: skin ചര്‍മം
English summary

Face Pack For Skin Tightening

There are many ways to tighten your skin. From natural oil massages to face packs, you can have numerous natural ways for skin tightening. To prevent ageing in the coming years, you can try some homemade face packs too! These skin tightening face packs can be made easily with ingredients available in your kitchen.
 
 
X
Desktop Bottom Promotion