For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മസൗന്ദര്യത്തിന് ചോക്ലേറ്റ് ഫേഷ്യല്‍

|

ചോക്ലേറ്റ് കഴിയ്ക്കുവാന്‍ മാത്രമല്ല, സൗന്ദര്യവര്‍ദ്ധനവിനും ഉപയോഗിക്കും. ഇതിനുദാഹരണമാണ് ചോക്ലേറ്റ് ഫേഷ്യല്‍.

ചോക്ലേറ്റ് ഉപയോഗിച്ച് ചോക്ലേറ്റ് ഫേഷ്യലിനുള്ള പല മിശ്രിതങ്ങളുമുണ്ടാക്കാം. ഇവ എന്തൊക്കെയാണെന്നു നോക്കൂ. ഇത്തരം ഫേഷ്യലിന് ഉപയോഗിക്കേണ്ടത് ഡാര്‍ക് ചോക്ലേറ്റാണെന്ന കാര്യം മറക്കരുത്.

ചര്‍മസൗന്ദര്യത്തിന് ചോക്ലേറ്റ് ഫേഷ്യല്‍

ചര്‍മസൗന്ദര്യത്തിന് ചോക്ലേറ്റ് ഫേഷ്യല്‍

ചോക്ലേറ്റ് ഉരുക്കുക. ഇതില്‍ ഷിയ ബട്ടര്‍, പാല്‍ എന്നിവ ചേര്‍ക്കാം. ചോക്ലേറ്റ് ഉരുക്കുന്നതിനൊപ്പം ഇവ ചേര്‍ക്കുന്നതാണ് നല്ലത്. ഇത് തണുത്തു കഴിയുമ്പോള്‍ മുഖത്തു തേയ്ക്കാം.

ചര്‍മസൗന്ദര്യത്തിന് ചോക്ലേറ്റ് ഫേഷ്യല്‍

ചര്‍മസൗന്ദര്യത്തിന് ചോക്ലേറ്റ് ഫേഷ്യല്‍

ചോക്ലേറ്റും തൈരും ചേര്‍ത്താലും നല്ല ഫേഷ്യല്‍ പായ്ക്കായി. ചോക്ലേറ്റ് ഉരുക്കി ഇതില്‍ തൈര് ചേര്‍ക്കുക. ഇത് തണുക്കുമ്പോള്‍ മുഖത്തു പുരട്ടി അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം.

ചര്‍മസൗന്ദര്യത്തിന് ചോക്ലേറ്റ് ഫേഷ്യല്‍

ചര്‍മസൗന്ദര്യത്തിന് ചോക്ലേറ്റ് ഫേഷ്യല്‍

തേന്‍, സ്‌ട്രോബെറി എന്നിവ ചോക്ലേറ്റിനൊപ്പം ചേര്‍ത്ത് ഫേഷ്യല്‍ ചെയ്യാം. ചോക്ലേറ്റ് ഉരുക്കി ഇതില്‍ സ്‌ട്രോബെറി ഉടച്ചു ചേര്‍ക്കണം. ഇതില്‍ അല്‍പം തേനും ചേര്‍ക്കാം. ഈ മിശ്രിതം മുഖത്തു പുരട്ടാം. അല്‍പം കഴിഞ്ഞ് കഴുകിക്കളയാം. മുഖത്തെ പാടുകള്‍ മാറ്റുന്നതിനു ചേര്‍ന്ന നല്ലൊരു ഫേഷ്യലാണിത്. മുഖത്തിന് തിളക്കം നല്‍കാനും സഹായിക്കും.

ചര്‍മസൗന്ദര്യത്തിന് ചോക്ലേറ്റ് ഫേഷ്യല്‍

ചര്‍മസൗന്ദര്യത്തിന് ചോക്ലേറ്റ് ഫേഷ്യല്‍

ചോക്ലേറ്റ്, തേന്‍ എന്നിവ ചേര്‍ത്തും നല്ലൊന്നാന്തരം ഫേസ് പായ്ക്കുണ്ടാക്കാം. ചോക്ലേറ്റ് ഉരുക്കി ഇതില്‍ തേന്‍ ചേര്‍ത്ത് ഇളക്കുക. ഇത് മുഖത്തു പുരട്ടാം. ഇത് ഉണങ്ങിക്കഴിഞ്ഞ് ആദ്യം പാല്‍ കൊണ്ടും പിന്നീട് വെള്ളം കൊണ്ടും കഴുകാം.

ചര്‍മസൗന്ദര്യത്തിന് ചോക്ലേറ്റ് ഫേഷ്യല്‍

ചര്‍മസൗന്ദര്യത്തിന് ചോക്ലേറ്റ് ഫേഷ്യല്‍

കൊക്കോ പൗഡറില്‍ അല്‍പം വെളിച്ചെണ്ണ ചേര്‍ക്കുക. ഇതിലേക്ക് ബ്രൗണ്‍ ഷുഗര്‍ ചേര്‍ത്ത് അലിയിക്കുക. ഇതിനു ശേഷം ഇത് മുഖത്തു പുരട്ടാം. അല്‍പം കഴിഞ്ഞ് കഴുകിക്കളയാം.

ചര്‍മസൗന്ദര്യത്തിന് ചോക്ലേറ്റ് ഫേഷ്യല്‍

ചര്‍മസൗന്ദര്യത്തിന് ചോക്ലേറ്റ് ഫേഷ്യല്‍

ചോക്ലേറ്റ്, ഓട്‌സ് പൊടിച്ചത് എന്നിവ ചേര്‍ത്തും ഫേഷ്യല്‍ പായ്ക്കുണ്ടാക്കാം. ഇതിനൊപ്പം ഷിയ ബട്ടറും ചേര്‍്ക്കാം. ഇത് തിളങ്ങുന്ന ചര്‍മത്തിന് പറ്റിയ നല്ലൊന്നാന്തരം ഫേഷ്യലാണ്.

Read more about: skincare ചര്‍മം
English summary

Beauty, Skin, Chocolate Facial, Oats, സൗന്ദര്യം, ചര്‍മം, ചോക്ലേറ്റ് ഫേഷ്യല്‍,

Chocolate is one of the powerful antioxidants that is used as a beauty product. You might have heard about chocolate facial or hot chocolate wax. Cocoa is a little expensive however, when it comes to getting a flawless beauty, we all want to try something that makes us look good. There are many chocolate beauty recipes that can be made at home using simple ingredients. Lets take a look at some simple and effective homemade chocolate facials.
 
Story first published: Wednesday, January 16, 2013, 15:29 [IST]
X
Desktop Bottom Promotion