For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടിലുണ്ടാക്കാം മോയിസ്‌ച്യൂറൈസറുകള്‍

By Archana V
|

മോയിസ്‌ച്യൂറൈസറുകള്‍ പ്രകൃതിദത്തമോ കൃത്രിമമമോ ആവാം. വീട്ടില്‍ തന്നെ ഉണ്ടാക്കുന്ന മോയിസ്‌ച്യൂറൈസറുകള്‍ തിരഞ്ഞെടുക്കുന്നതാണ്‌ ഉത്തമം,അങ്ങനെയെങ്കില്‍ രാസവസ്‌തുക്കളുടെ ആഘാതം ഭയക്കാതെ ഉപയോഗിക്കാന്‍ കഴിയും. വീട്ടിലുണ്ടാക്കുന്ന മോയിസ്‌ച്യൂറൈസറുകള്‍ വളരെ നല്ലതാണ്‌ . താരതമ്യേന വിലക്കുറവും ആരോഗ്യത്തിന്‌ മികച്ചതുമാണ്‌ ഇവ. സാധാരണ വിപണികളില്‍ ലഭ്യമാകുന്ന മോയിസ്‌ച്യൂറൈസറുകള്‍ വളരെ വില കൂടിയതും വ്യത്യസ്‌ത പെട്രോളിയം ഉത്‌പന്നങ്ങളെ പോലെ അപകടരങ്ങളായ രാസ വസ്‌തുക്കള്‍ അടങ്ങിയതും ആയിരിക്കും.

ചര്‍മ്മത്തിന്റെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം നല്‍കാന്‍ ബ്രാന്‍ഡഡ്‌ മോയിസ്‌ച്യൂറൈസറുകള്‍ക്കെ കഴിയുകയുള്ളു എന്നാണ്‌ വര്‍ഷങ്ങളായി പരസ്യങ്ങള്‍ നമ്മളെ പഠിപ്പിക്കുന്നത്‌. എന്നാല്‍, വീട്ടിലുണ്ടാക്കുന്ന മോയിസ്‌ച്യൂറൈസറുകള്‍ക്കും അപകടകാരികളാകാതെ തന്നെ സമാനമായ ഫലം ലഭ്യമാക്കാന്‍ കഴിയുംഎന്നതാണ്‌ വാസ്‌തവം. മൃദുല ചര്‍മ്മങ്ങളില്‍ വീട്ടിലുണ്ടാക്കുന്ന മോയിസ്‌ച്യുറൈസറുകള്‍ ഉപയോഗിക്കുന്നതാണ്‌ കൂടുതല്‍ സുരക്ഷിതം. രാസ വസ്‌തുക്കള്‍ ചര്‍മ്മത്തിന്റെ ആരോഗ്യം നശിപ്പിക്കും. അതേസമയം പ്രകൃതി ദത്ത ഉത്‌പന്നങ്ങള്‍ ഇത്‌ നിലനിര്‍ത്തും.

മൃദുല ചര്‍മ്മങ്ങള്‍ക്കായി വീട്ടിലുണ്ടാക്കുന്ന മോയിസ്‌ച്യുറൈസറുകള്‍ ചര്‍മ്മത്തിലെ വിവിധ പ്രശ്‌നങ്ങള്‍ക്കുള്ള പ്രകൃതി ദത്ത മരുന്നു കൂടിയാണ്‌. മാത്രമല്ല ഇത്‌ വേഗത്തില്‍ ഫലിക്കുകയും ചെയ്യും. പാര്‍ശ്വ ഫലങ്ങളില്ലാതെ ചര്‍മ്മത്തിന്റെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം നല്‍കും എന്നത്‌ തന്നെയാണ്‌ ഇതിന്റെ ഏറ്റവും നല്ല ഗുണം. ചിലവ്‌ കുറവാണ്‌ എന്നതിന്‌ പുറമെ സ്വന്തമായി ഉണ്ടാക്കി ഉപയോഗിക്കുന്നതിന്റെ സംതൃപ്‌തി ലഭിക്കുകയും ചെയ്യും. ശൈത്യകാലത്താണ്‌ ഫലപ്രദമായ മോയിസ്‌ച്യുറൈസറിന്‌ വേണ്ടി എല്ലാവരും തിരച്ചില്‍ നടത്തുന്നത്‌, ഇത്തരത്തില്‍ ചിലത്‌ ഇതാ

ശരീരത്തിനുള്ള മോയിസ്‌ച്യുറൈസര്‍

ശരീരത്തിനുള്ള മോയിസ്‌ച്യുറൈസര്‍

രണ്ട്‌ ടേബിള്‍ സ്‌പൂണ്‍ നാരങ്ങ നീര്‌ 1 ടേബിള്‍ സ്‌പൂണ്‍ ഒലിവ്‌ എണ്ണ എന്നിവ കാല്‍ കപ്പ്‌ പാലില്‍ ചേര്‍ത്തിളക്കി ഫ്രിഡ്‌ജില്‍ വച്ച്‌ തണുപ്പിച്ച്‌ മോയിസ്‌ച്യുറൈസറായി എല്ലാ ദിവസവും ഉപയോഗിക്കുക. മൃദുല ചര്‍മ്മത്തിന്‌ അനുയോജ്യമായ മോയിസ്‌ച്യുറൈസറുകളില്‍ ഒന്നാണിത്‌.

മുഖത്തിനുള്ള മോയിസ്‌ച്യുറൈസര്‍

മുഖത്തിനുള്ള മോയിസ്‌ച്യുറൈസര്‍

ഒരു ടേബിള്‍ സ്‌പൂണ്‍ ശുദ്ധമായ വെളിച്ചെണ്ണ , ഒരു ടേബിള്‍ സ്‌പൂണ്‍ തേന്‍, ഒരു ടേബിള്‍ സ്‌പൂണ്‍ നരങ്ങ നീര്‌ എന്നവ ചേര്‍ത്തിളക്കുക. വളരെ നാള്‍ ഉപയോഗിക്കുന്നതിനായി ഈ മിശ്രിതം ഫ്രിഡ്‌ജില്‍ സൂക്ഷിക്കുക. മൃദുല ചര്‍മ്മത്തിന്‌ ഇണങ്ങുന്ന മോയിസ്‌ച്യുറൈസറാണിതും.

കുളിക്ക്‌ശേഷം മോയിസ്‌ച്യുറൈസര്‍

കുളിക്ക്‌ശേഷം മോയിസ്‌ച്യുറൈസര്‍

വെളിച്ചെണ്ണ,ബാദം,എള്ള്‌ പോലുള്ള സുഗന്ധതൈലം 10 ടീസ്‌പൂണ്‍ എടുത്ത്‌ കൂട്ടിയിളക്കി ഒരു കുപ്പിയില്‍ സൂക്ഷിക്കുക. കുളിക്ക്‌ ശേഷം ഇത്‌ പുരട്ടിയാല്‍ തിളങ്ങുന്ന പട്ടുപോലുള്ള ചര്‍മം ലഭിക്കും.

ഉന്മേഷം നല്‍കും മോയിസ്‌ച്യുറൈസര്‍

ഉന്മേഷം നല്‍കും മോയിസ്‌ച്യുറൈസര്‍

ഒരു ടേബിള്‍ സ്‌പൂണ്‍ നാരങ്ങ നീരും രണ്ട്‌ ടേബിള്‍ സ്‌പൂണ്‍ ഒലിവ്‌ എണ്ണയും ഒരു വെള്ളരിക്കയില്‍ ചേര്‍ത്തിളക്കുക. ഈ മിശ്രിതം ഫ്രിഡ്‌ജില്‍ സൂക്ഷിച്ച്‌ ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കുക. ഉന്മേഷം നല്‍കുന്ന മോയിസ്‌ച്യുറൈസറാണിത്‌.

വരണ്ട ചര്‍മ്മത്തിന്‌ കറ്റാര്‍ വാഴ മോയിസ്‌ച്യുറൈസര്‍

വരണ്ട ചര്‍മ്മത്തിന്‌ കറ്റാര്‍ വാഴ മോയിസ്‌ച്യുറൈസര്‍

നാല്‌ ടേബിള്‍ സ്‌പൂണ്‍ കറ്റാര്‍ വാഴ നീര്‌ , ഒരു ടേബിള്‍ സ്‌പൂണ്‍ ബദാംഎണ്ണ, ഒരു ടേബിിള്‍ സ്‌പൂണ്‍ ഒലിവ്‌ എണ്ണ റോസ്‌ ഓയിലിന്റെ ഒന്നു രണ്ട്‌ തുള്ളി എന്നിവ ചേര്‍ത്തിളക്കുക. ഈ മിശ്രിതം വരണ്ട ചര്‍മ്മത്തിന്‌ നനവ്‌ നല്‍കാന്‍ അനുയോജ്യമായ മോയിസ്‌ച്യുറൈസറാണ്‌.

സാധാരണ ചര്‍മ്മത്തിന്‌ കറ്റാര്‍വാഴ മേയിസ്‌ച്യുറൈസര്‍

സാധാരണ ചര്‍മ്മത്തിന്‌ കറ്റാര്‍വാഴ മേയിസ്‌ച്യുറൈസര്‍

നാല്‌ േേടബിള്‍ സ്‌പൂണ്‍ കറ്റാര്‍ വാഴ നീരും ഒരു ടേബിള്‍ സ്‌പൂണ്‍ ബദാംഎണ്ണയും ചേര്‍ത്തിളക്കി സാധാരണ താപനിലയില്‍ സൂക്ഷിക്കുക. സ്വാഭാവിക ചര്‍മ്മത്തില്‍ മോയിസ്‌ച്യുറൈസറായി ഇത്‌ എന്നും ഉപയോഗിക്കാം.

റോസ ദള മോയിസ്‌ച്യുറൈസര്‍

റോസ ദള മോയിസ്‌ച്യുറൈസര്‍

കുറച്ച്‌ റോസ്‌ വാട്ടറില്‍ റോസ ദളങ്ങള്‍ ഇട്ട്‌ ചൂടാക്കുക. ഇത്‌ അരിച്ചെടുത്ത്‌ 2 ടേബിള്‍ സ്‌പൂണ്‍ കറ്റാര്‍വാഴ നീര്‌ ഒഴിക്കുക. ഈ മിശ്രിതം ഫ്രിഡ്‌ജില്‍ സൂക്ഷിച്ച്‌ സ്ഥിരമായി ഉപയോഗിക്കുക. മൃദുല ചര്‍മ്മത്തിന്‌ അനുയോജ്യമായ മോയ്‌സ്‌ച്യുറൈസറാണിത്‌.

വെളിച്ചെണ്ണ മോയിസ്‌ച്യുറൈസര്‍

വെളിച്ചെണ്ണ മോയിസ്‌ച്യുറൈസര്‍

വെളിച്ചെണ്ണ നല്ലൊരു മോയിസ്‌ച്യുറൈസറാണന്ന്‌ എല്ലാവര്‍ക്കും അറിയാം. വെളിച്ചെണ്ണ, വിറ്റാമിന്‍ ഇ,കര്‍പ്പൂര തൈലം എന്നിവ ചേര്‍ത്തിളക്കിയ മിശ്രിതം എല്ലാ ദിവസവും ഉപയോഗിക്കുന്നത്‌ മൃദുല ചര്‍മ്മത്തിന്‌ നല്ലതാണ്‌.

പാല്‍ മോയിസ്‌ച്യുറൈസര്‍

പാല്‍ മോയിസ്‌ച്യുറൈസര്‍

2 ടേബിള്‍ സ്‌പൂണ്‍ ശുദ്ധമായ ഒലിവ്‌ എണ്ണപാലില്‍ ചേര്‍ത്തിളക്കുക. ഇതിലേക്ക്‌ 2 ടേബിള്‍ സ്‌പൂണ്‍ നാരങ്ങ നീര്‌ കൂടി ചേര്‍ത്ത്‌ ഇളക്കുക. മൃദുല ചര്‍മ്മത്തിന്‌ വളരെ നല്ലതാണ്‌ ഈ മേയ്‌ിസ്‌ച്യുറൈസര്‍. ഇന്നു തന്നെ പരീക്ഷിച്ചു നോക്കു.

English summary

best homemade moisturiser for winter

Moisturisers can be natural or synthetic. It is better to prefer homemade moisturisers, so that you can use it without the fear of reactions of chemicals.
Story first published: Saturday, December 21, 2013, 20:11 [IST]
X
Desktop Bottom Promotion