For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടില്‍ തയ്യാറാക്കാം ആഫ്റ്റര്‍ ഷേവ് ലോഷന്‍!

By Super
|

വിപണിയില്‍ നിന്ന് ലഭിക്കുന്ന ആഫ്റ്റര്‍ ഷേവ് ലോഷനുകളും, എണ്ണകളും ചിലരില്‍ അലര്‍ജിയുണ്ടാക്കും. ആല്‍ക്കഹോള്‍ അടങ്ങിയ ചില ഉത്പന്നങ്ങളും ചിലപ്പോള്‍ ചര്‍മ്മവളര്‍ച്ചക്ക് ഭംഗം വരുത്തും. ഇത്തരം ഉത്പന്നങ്ങള്‍ക്ക് പകരം എളുപ്പത്തില്‍ ലഭ്യമാകുന്ന വസ്തുക്കള്‍ ഉപയോഗിച്ച് വീട്ടില്‍ തന്നെ ലോഷന്‍ തയ്യാറാക്കാനാവും. ഇവ അലര്‍ജിയുണ്ടാക്കുകയുമില്ല.

ദ്രാവകരൂപത്തിലോ, ഖരരൂപത്തിലോ ഇത്തരം ആഫ്റ്റര്‍ ഷേവ് ഓയില്‍ തയ്യാറാക്കാം. ഇത് നിര്‍മ്മിക്കാന്‍ ജൈവ ഉത്പന്നങ്ങളും, ഔഷധസസ്യങ്ങളും ഉപയോഗിക്കുക വഴി അണുബാധക്കും, അലര്‍ജിക്കുമുള്ള സാധ്യതയും പരമാവധി കുറയ്ക്കാനാവും. കറ്റാര്‍വാഴ, തേയില എണ്ണ, ഒലിവെണ്ണ, ബേ റം, വോഡ്ക തുടങ്ങിയവ വീട്ടില്‍ തയ്യാറാക്കുന്ന ആഫ്റ്റര്‍ ഷേവിനായി ഉപയോഗിക്കാം.

ഇത്തരത്തില്‍ നിങ്ങളുടെ ചര്‍മ്മത്തിന് യോജിച്ച തരത്തില്‍ ലോഷന്‍ തയ്യാറാക്കിയ ശേഷം ഒരു സ്പ്രെയറില്‍ നിറച്ച് റഫ്രിജറേറ്ററിലോ മറ്റേതെങ്കിലും അനുയോജ്യമായ സ്ഥലത്തോ സൂക്ഷിച്ചുവെയ്ക്കാം. ഖരരൂപത്തിലും ഇവ തണുപ്പിച്ച് സൂക്ഷിക്കാവുന്നതാണ്. ജൈവോത്പന്നങ്ങള്‍ ഉപയോഗിച്ച് വീട്ടില്‍ നിര്‍മ്മിക്കുന്ന ഇവയ്ക്ക് പക്ഷേ വിപണിയില്‍ ലഭിക്കുന്ന ഉത്പന്നങ്ങളുടെയത്ര ആയുര്‍ദൈര്‍ഘ്യം ഉണ്ടാവില്ല. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ മുന്‍കരുതലെടുക്കുകയും, കേടാകാതെ ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും ചെയ്യാം.

വീട്ടില്‍ തയ്യാറാക്കാവുന്ന ചില ആഫ്റ്റര്‍ ഷേവ് ലോഷനുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

1. കറ്റാര്‍വാഴ

1. കറ്റാര്‍വാഴ

ചര്‍‌മ്മത്തിന് പുനരുജ്ജീവനം നല്കുന്നതും, മുറിവുണക്കുന്നതും, മൃദുത്വം നല്കുന്നതുമായ ഘടകങ്ങള്‍ കറ്റാര്‍വാഴയിലുണ്ട്. ഷേവ് ചെയ്ത ശേഷം കറ്റാര്‍വാഴയുടെ ഇലയുടെ ഉള്ളിലെ നീര് മുഖത്ത് തേക്കാം. ബ്ലേഡുമൂലം ഉണ്ടാകുന്ന മുറിവുകള്‍ ഉണക്കാനും, മൃദുത്വം നല്കാനും കറ്റാര്‍വാഴ നീര് സഹായിക്കും.

2. തേയില എണ്ണ

2. തേയില എണ്ണ

ഒരു പാത്രത്തില്‍ തേയിലയെണ്ണയും, കര്‍പ്പൂരയെണ്ണയും കൂട്ടിക്കലര്‍ത്തുക. കര്‍പ്പൂരത്തിന് പകരം മറ്റ് സുഗന്ധദ്രവ്യങ്ങളും ഉപയോഗിക്കാം. ബ്ലേഡ് കൊണ്ടുണ്ടായ മുറിപ്പാടുകളില്‍ ഇത് തേച്ചാല്‍ എളുപ്പം ഭേദമാകും.

3. വിച്ച് ഹാസെല്‍ എണ്ണ

3. വിച്ച് ഹാസെല്‍ എണ്ണ

വിച്ച് ഹാസെലിന്‍റെ എണ്ണയും അല്പം വെള്ളവും ഒലിവ് ഓയിലും ചേര്‍ത്ത് ആഫ്റ്റര്‍ ഷേവ് ലോഷന്‍ തയ്യാറാക്കാം. ഇതില്‍ അല്പം കര്‍പ്പൂരത്തിന്‍റെ പൂവ് പോലുള്ള ഔഷധഗുണമുള്ള സാധനങ്ങള്‍ ചേര്‍ക്കാം. അല്പം കറുവാപ്പട്ടയും ചേര്‍ത്ത് ഇത് ഒരു ജാറില്‍ സൂക്ഷിക്കാം. 2-3 ആഴ്ച ഇത് ജാറില്‍ സൂക്ഷിച്ച് അത് ആഫ്റ്റര്‍ ഷേവായി ഉപയോഗിക്കാം.

4. ബേ റം

4. ബേ റം

ഓറഞ്ച് തൊലി ചീകിയതും, ബേ റം, കറുവപ്പട്ട, ഗ്രാമ്പൂ, അല്പം വോഡ്ക എന്നിവയും കൂട്ടിക്കലര്‍ത്തുക. തണുപ്പുള്ള വെളിച്ചമില്ലാത്ത ഒരിടത്ത് രണ്ടാഴ്ച ഇത് സൂക്ഷിക്കുക. തുടര്‍ന്ന് ഇത് മൂന്ന് നാല് തവണ അരിച്ച് ശുദ്ധീകരിക്കുക. ഇത് ഒരു ജാറില്‍ ഒഴിച്ച് സൂക്ഷിക്കാം.

5. ഷീ ബട്ടര്‍

5. ഷീ ബട്ടര്‍

ആഫ്രിക്കയിലുള്ള ഷീ എന്നയിനം മരത്തിലുണ്ടാകുന്ന കുരുവില്‍ നിന്ന് നിര്‍മ്മിക്കുന്ന കൊഴുപ്പാ​ണ് ഷീ ബട്ടര്‍. ഇത് അതേ പടി ആഫ്റ്റര്‍ ഷേവായി ഉപയോഗിക്കാം. ഫ്രിഡ്ജില്‍ വെച്ച് കട്ടിയാക്കിയും ഇത് ഉപയോഗിക്കാം. ചര്‍മ്മത്തിന് പുനര്‍ജ്ജീവന്‍ നല്കുകയും, മുറിവുകള്‍ ഉണക്കുകയും ചെയ്യുന്ന ഈ ഉത്പന്നത്തിന് ഒരു സ്വാഭാവിക പുരുഷ ഗന്ധവുമുണ്ട്.

6. ആപ്പിള്‍ സിഡെര്‍ വിനെഗര്‍

6. ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ഏറെ പ്രസിദ്ധമായ ഒരു ആഫ്റ്റര്‍ ഷേവ് ലോഷനാണിത്. ഇത് നേരിട്ട് തന്നെ ഉപയോഗിക്കാം. ഇതിനെ കൂടുതല്‍ കരുത്തുള്ളതാക്കാന്‍ കറുവപ്പട്ട, ഗ്രാമ്പൂ, കറുവ ഇല എന്നിവ ഇതില്‍ ചേര്‍ക്കാം.

7. വെള്ളരിക്ക

7. വെള്ളരിക്ക

ഏറ്റവും ലളിതമായി തയ്യാറാക്കാവുന്ന ഒരു ആഫ്റ്റര്‍ ഷേവ് ലോഷനാണിത്. വെള്ളരിക്ക, പുതിന ഓയില്‍, വെള്ളം എന്നിവ ചേര്‍ത്ത് ഇത് തയ്യാറാക്കാം. അര കപ്പ് വെള്ളരിക്ക, കാല്‍ കപ്പ് പുതിനയെണ്ണ, ഒരു കപ്പ് വെള്ളം എന്നിവ നന്നായി അരച്ചെടുക്കുക. ഇത് ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് ഉപയോഗിക്കാം.

English summary

Best Home Made After Shave Lotion

Aftershave lotions and oils sold in the market may cause irritation or allergies to some men.
X
Desktop Bottom Promotion