For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൗന്ദര്യം കാക്കും കടലമാവ്

|

കടലമാവിനെ ഒരു ഭക്ഷ്യവസ്തുവില്‍ കൂട്ടാമെങ്കിലും ഇത് സൗന്ദര്യത്തിനു നല്‍കുന്ന ഗുണങ്ങള്‍ ഏറെയാണ്. തികച്ചും സ്വാഭാവിക രീതിയിലുള്ള ഒരു സൗന്ദര്യ വര്‍ദ്ധക വസ്തുവാണിത്.

മഞ്ഞള്‍, തൈര് തുടങ്ങിയ പല സാധനങ്ങളുമായി കലര്‍ത്തി കടലമാവ് സൗന്ദര്യംസംരക്ഷണത്തിനുപയോഗിക്കാറുണ്ട്. ഏതെല്ലാം വിധത്തിലാണ് കടലമാവ് സൗന്ദര്യം സംരക്ഷിയ്ക്കുന്നതെന്നറിയേണ്ടേ,

സണ്‍ടാന്‍

സണ്‍ടാന്‍

സണ്‍ടാന്‍ അകറ്റുന്നതിനുള്ള നല്ലൊരു വഴിയാണ് കടലമാവ്. കടലമാവ് അല്‍പം ചെറുനാരങ്ങാനീര്, മഞ്ഞള്‍പ്പൊടി എന്നിവയ്‌ക്കൊപ്പം കലര്‍ത്തി പുരട്ടുക. അല്‍പം കഴിഞ്ഞ് കഴുകിക്കളയാം. ഇത് സണ്‍ടാന്‍ അകറ്റുന്നത് സഹായകമാണ്.

എണ്ണമയം

എണ്ണമയം

എണ്ണമയമുള്ള ചര്‍മത്തിനുള്ള സ്വാഭാവിക മാര്‍ഗമാണിത്. കടലമാവ് അല്‍പം പാലില്‍ കലര്‍ത്തി പുരട്ടാം. ഉണങ്ങിക്കഴിയുമ്പോള്‍ കഴുകിക്കളയാം.

മുഖക്കുരു

മുഖക്കുരു

മുഖക്കുരു മാറുന്നതിന് കടലമാവ്, ചന്ദനപ്പൊടി, പാല്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടിയാല്‍ മതിയാകും.

ചര്‍മത്തിന് നിറം

ചര്‍മത്തിന് നിറം

ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാനും കടലമാവ് നല്ലതാണ്. ഇത് ചെറുനാരങ്ങാനീരുമായി ചേര്‍ത്ത് മുഖത്തു പുരട്ടിയാല്‍ മതിയാകും. ഉണങ്ങിക്കഴിഞ്ഞ് തണുത്ത പാല്‍ ഉപയോഗിച്ചു കഴുകിക്കളയാം.

കറുത്ത നിറം

കറുത്ത നിറം

കഴുത്തിലും കക്ഷത്തിലുമെല്ലാമുള്ള കറുത്ത നിറം അകറ്റാന്‍ കടലമാവിനു സാധിയ്ക്കും. കടലമാവ് തൈര്, ചെറുനാരങ്ങാനീര് എന്നിവയുമായി കലര്‍ത്തി പുരട്ടുക. ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ഇതിനു ശേഷം എള്ളെണ്ണ ഉപയോഗിച്ചു മസാജ് ചെയ്യാം.

രോമങ്ങള്‍

രോമങ്ങള്‍

കടലമാവ്, ഉലുവാപ്പൊടി എന്നിവ കലര്‍ത്തി മുഖത്തു സ്‌ക്രബ് ചെയ്താല്‍ മുഖത്തു വളരുന്ന രോമങ്ങള്‍ നീങ്ങിക്കിട്ടും.

വരണ്ട ചര്‍മത്തിനുള്ള പ്രതിവിധി

വരണ്ട ചര്‍മത്തിനുള്ള പ്രതിവിധി

കടലമാവ്, ഒലീവ് ഓയില്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നത് വരണ്ട ചര്‍മത്തിനുള്ള ഒരു പ്രതിവിധിയാണ്.

പാടുകള്‍

പാടുകള്‍

കടലമാവ് അല്‍പം പാലുമായി കലര്‍ത്തി മുഖത്തെ പാടുകളില്‍ പുരട്ടി മസാജ് ചെയ്യുന്നത് ഇത്തരം പാടുകള്‍ അകലാന്‍ സഹായിക്കും. ഇത് സ്ഥിരമായി ചെയ്താലേ പ്രയോജനം ലഭിയ്ക്കൂ.

 വുടക്കളും കലകളുമെല്ലാം

വുടക്കളും കലകളുമെല്ലാം

മുഖത്തെ വുടക്കളും കലകളുമെല്ലാം മാറാന്‍ കടലമാവ്, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തിയ മിശ്രിതം പുരട്ടിയാല്‍ മതിയാകും. ഇത് ഉണങ്ങുമ്പോള്‍ ചൂടുവെള്ളമുപയോഗിച്ചു കഴുകിക്കളയുക.

തിളക്കമുള്ള ചര്‍മം

തിളക്കമുള്ള ചര്‍മം

കടലമാവ്, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നത് തിളക്കമുള്ള ചര്‍മം ലഭിയ്ക്കാന്‍ സഹായിക്കും. ഇത് അടുപ്പിച്ചു ചെയ്യുക.

English summary

Besan Powder Beauty Tips

With the use of gram flour, you can now get rid of those expensive beauty skin products which promises you positive results. Gram flour is all natural and one of the best ingredients to use on the skin. Body scrubs out of besan flour is also common.
 
 
Story first published: Wednesday, August 14, 2013, 14:12 [IST]
X
Desktop Bottom Promotion