For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യാത്ര ചെയ്യുമ്പോള്‍ സൗന്ദര്യം സംരക്ഷിക്കൂ

|

യാത്ര ചെയ്യുന്നവാന്‍ ഇഷ്ടമില്ലാത്തവര്‍ കുറയും. എന്നാല്‍ സൗന്ദര്യ സംരക്ഷണത്തില്‍ ശ്രദ്ധ വയക്കുന്നവര്‍ക്ക് യാത്രകള്‍ ഒരു പ്രശ്‌നം തന്നെയാണ്. കാരണം പൊടിയും കാലാവസ്ഥാ മാറ്റങ്ങളും ചര്‍മത്തിന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

ഇത്തരം സൗന്ദര്യപ്രശ്‌നങ്ങളുണ്ടെങ്കിലും ഇതു പേടിച്ച് യാത്ര ഒഴിവാക്കണമെന്നൊന്നുമില്ല. ഇതിനെ തടയാനും ചില വഴികളുണ്ട്. ഇത്തരം വഴികള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കൂ.

യാത്ര ചെയ്യുമ്പോള്‍ സൗന്ദര്യം സംരക്ഷിക്കൂ

യാത്ര ചെയ്യുമ്പോള്‍ സൗന്ദര്യം സംരക്ഷിക്കൂ

യാത്ര ചെയ്തുകഴിയുമ്പോള്‍ മുഖചര്‍മത്തില്‍ പൊടിയും അഴുക്കുമാകാന്‍ സാധ്യത കൂടുതലാണ്. ഇത് മുഖക്കുരു പോലുള്ള പല ചര്‍മപ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കും. ഇതൊഴിവാക്കാന്‍ പുറത്തു പോയി വന്നാല്‍ മുഖം നല്ലപോലെ കഴുകുക. ദിവസവും നാലഞ്ചു തവണയെങ്കിലും മുഖം കഴുകുന്നത് ചര്‍മം വൃത്തിയാവാന്‍ സഹായിക്കും.

യാത്ര ചെയ്യുമ്പോള്‍ സൗന്ദര്യം സംരക്ഷിക്കൂ

യാത്ര ചെയ്യുമ്പോള്‍ സൗന്ദര്യം സംരക്ഷിക്കൂ

യാത്രകള്‍ ചര്‍മത്തെ വരണ്ടതാക്കും. ഇതിനുള്ള പരിഹാരം മോയിസ്ചറൈസര്‍ പുരട്ടുകയെന്നതാണ്. യാത്ര ചെയ്യുന്നതിന്റെ തലേന്ന് രാത്രിയും ചര്‍മത്തില്‍ നല്ലപോലെ മോയിസ്ചറൈസര്‍ പുരട്ടാം. എണ്ണമയമുള്ള ചര്‍മമുള്ളവര്‍ എണ്ണമയം അധികമില്ലാത്ത മോയിസ്ചറൈസറും അല്ലാത്തവര്‍ എണ്ണമയമുള്ള മോയിസ്ചറൈസറും വേണം ഉപയോഗിക്കാന്‍.

യാത്ര ചെയ്യുമ്പോള്‍ സൗന്ദര്യം സംരക്ഷിക്കൂ

യാത്ര ചെയ്യുമ്പോള്‍ സൗന്ദര്യം സംരക്ഷിക്കൂ

യാത്രകള്‍ പോകുമ്പോള്‍ ഫൗണ്ടേഷന്‍ ക്രീം കഴിവതും ഒഴിവാക്കുക. ഇത് മുഖം കൂടൂതല്‍ വരണ്ടതാക്കാന്‍ ഇട വരുത്തും.

യാത്ര ചെയ്യുമ്പോള്‍ സൗന്ദര്യം സംരക്ഷിക്കൂ

യാത്ര ചെയ്യുമ്പോള്‍ സൗന്ദര്യം സംരക്ഷിക്കൂ

ഇതുപോലെ ലിപ്സ്റ്റിക്കും ചുണ്ടുകള്‍ വരണ്ടതാക്കാന്‍ ഇട വരുത്തും. ലിപ്സ്റ്റിക്കിനു പകരം ലിപ് ഗ്ലോസ് ഉപയോഗിക്കാം. ലിപ്‌സ്റ്റിക് ഉപയോഗിക്കുമ്പോള്‍ ലിപ് ബാം പുരട്ടാന്‍ മറക്കരുത്. ലിപ്‌സ്റ്റിക് ഉപയോഗിച്ചില്ലെങ്കില്‍ തന്നെ ലിപ്ബാം പുരട്ടുന്നത് നല്ലതായിരിക്കും.

യാത്ര ചെയ്യുമ്പോള്‍ സൗന്ദര്യം സംരക്ഷിക്കൂ

യാത്ര ചെയ്യുമ്പോള്‍ സൗന്ദര്യം സംരക്ഷിക്കൂ

യാത്രകള്‍ പോകുമ്പോള്‍ ടിവി കാണുന്നതും ലാപ്‌ടോപ്പ് നോക്കുന്നതുമെല്ലാം ഒഴിവാക്കുന്നതാണ് നല്ലത്. ഇത് കണ്ണുകള്‍ ചുവക്കുന്നതിനും കണ്ണുകള്‍ക്ക് ക്ഷീണം തോന്നുന്നതിനും ഇട വരുത്തും. നല്ലപോലെ ഉറങ്ങുന്നതും വളരെ പ്രധാനം. കണ്ണുകളുടെ മാത്രമല്ല, ശരീരത്തിന്റെ മുഴുവന്‍ ആരോഗ്യത്തിനും ഇത് പ്രധാനമാണ്.

യാത്ര ചെയ്യുമ്പോള്‍ സൗന്ദര്യം സംരക്ഷിക്കൂ

യാത്ര ചെയ്യുമ്പോള്‍ സൗന്ദര്യം സംരക്ഷിക്കൂ

കണ്ണുകളിലെ അമിതമായ മേയ്ക്കപ്പ് യാത്ര ചെയ്യുമ്പോള്‍ ഒഴിവാക്കുക. കണ്‍മഷി പോലുള്ളവ കൂടുതല്‍ ഉപയോഗിച്ചാല്‍ ഇത് പരക്കാനും കണ്ണിനടിയില്‍ കറുപ്പുണ്ടാകാനും കാരണമാകും. വാട്ടര്‍ പ്രൂഫ് ഐലൈനര്‍, മസ്‌കാര എന്നിവ മാത്രം ഉപയോഗിക്കുക.

യാത്ര ചെയ്യുമ്പോള്‍ സൗന്ദര്യം സംരക്ഷിക്കൂ

യാത്ര ചെയ്യുമ്പോള്‍ സൗന്ദര്യം സംരക്ഷിക്കൂ

ഒരു അണ്ടര്‍ ഐ ക്രീം ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് കണ്ണിനടിയില്‍ പുരട്ടുന്നത് കണ്ണിനടിയിലെ ചര്‍മത്തിന് സംരക്ഷണം നല്‍കും.കണ്ണിന്റെ ക്ഷീണം കുറച്ചു കാണിയ്ക്കുകയും ചെയ്യും.

യാത്ര ചെയ്യുമ്പോള്‍ സൗന്ദര്യം സംരക്ഷിക്കൂ

യാത്ര ചെയ്യുമ്പോള്‍ സൗന്ദര്യം സംരക്ഷിക്കൂ

യാത്ര ചെയ്യുമ്പോള്‍ കൈകളില്‍ ധാരാളം അണുക്കളുണ്ടാകാന്‍ സാധ്യതയുണ്ട്. കൈകള്‍ ഇടയ്ക്കിടെ വൃത്തിയായി കഴുകുക. കൈകള്‍ കൊണ്ട് എപ്പോഴും മുഖത്തു തൊടുന്ന ശീലം ഒഴിവാക്കുകയും ചെയ്യുക.

English summary

Make Up, Travel, Skincare, Eyes, Sleep, Health, Body, Moisturiser, Lipstick, മേയ്ക്കപ്പ്, യാത്ര, ചര്‍മസംരക്ഷണം, കണ്ണ്, ഉറക്കം, ശരീരം, ആരോഗ്യം, ലിപ്സ്റ്റിക്, മോയിസ്ചറൈസര്‍

When you are traveling, you hardly think of caring for your skin. It becomes really difficult to follow your beauty regime while traveling in the train, bus, flight or car. Looking fresh and glowing while traveling is not an easy task. Even after washing face several times, you tend to look dull. So, if you are traveling, try these beauty tips to look fresh and glowing as always. You have to be well-equipped with beauty products to touch up your look and fight travel-stress easily. Here are the best beauty and skin care tips to follow when you are traveling.
Story first published: Monday, February 18, 2013, 11:44 [IST]
X
Desktop Bottom Promotion