For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൗന്ദര്യ സംരക്ഷണത്തിന്‌ വിദേശ വിദ്യകള്‍

By Archana V
|

പഴമക്കാരുടെ വാക്കുകള്‍ അപ്പാടെ തള്ളികളയരുത്‌. അവരുടെ കഥകളില്‍ പല സത്യങ്ങളും മറഞ്ഞിരിപ്പുണ്ട്‌. മുടി മുതല്‍ നഖം വരെ ഭംഗിയോടിരിക്കാനുള്ള വിവിധ വിദ്യകള്‍ മുത്തശ്ശിമാര്‍ക്ക്‌ പറഞ്ഞു തരാന്‍ കഴിയും. സൗന്ദര്യസംരക്ഷണത്തിനായി ധാരാളം പണവും സമയവും ചെലവാക്കുന്നത്‌ നിറുത്തി ഇത്തരം കഥകള്‍ക്കും ഒന്നു ചെവി കൊടുക്കാം.

സൗന്ദര്യ സംരക്ഷണത്തിന്‌ ഓരോ രാജ്യക്കാരും പിന്തുടരുന്ന വിദ്യകള്‍ പലതാണ്‌. അവയില്‍ പലതും പൂര്‍ണമായും പ്രകൃതി ദത്തമാണ്‌ . അവ എന്താല്ലാമാണന്ന്‌ പരിചയപ്പെടാം.

നയന കാന്തിക്ക്‌ സ്‌പാനിഷ്‌ വിദ്യ

നയന കാന്തിക്ക്‌ സ്‌പാനിഷ്‌ വിദ്യ

കണ്ണിന്‌ ചുറ്റുമുള്ള കറുത്ത പാട്‌ മാറ്റാന്‍ വെള്ളരിക്ക കഷ്‌ണം നിങ്ങള്‍ പരീക്ഷിച്ചു നോക്കിയിട്ടുണ്ടാവാം. നിരവധി ക്രീമുകള്‍ ഇവ പരിഹരിക്കാന്‍ ഇപ്പോള്‍ ലഭ്യമാവുകയും ചെയ്യും. എന്നാല്‍, ഇനി ഒരു സ്‌പാനിഷ്‌ വിദ്യ പരീക്ഷിച്ചു നോക്കാം. കണ്ണിന്‌ മുകളില്‍ ഉരുളകിഴങ്ങിന്റെ കനം കുറഞ്ഞ കഷ്‌ണം വയ്‌ക്കുക. പത്തു മിനുട്ട്‌ കഴിഞ്ഞ മാറ്റുക. ഇവ ചര്‍മ്മത്തിന്‌ മൃദുത്വം നല്‍കുകയും കണ്ണിന്‌ താഴെയുള്ള ഞരമ്പിന്റെ നീലനിറം കുറയ്‌ക്കാന്‍ സഹായിക്കുകയും ചെയ്യും.

സെല്ലുലൈറ്റിന്‌ ബ്രസീലിയന്‍ പ്രതിവിധി

സെല്ലുലൈറ്റിന്‌ ബ്രസീലിയന്‍ പ്രതിവിധി

സ്‌ത്രീകളിലേറെ പേരെയും വിഷമിപ്പിക്കുന്ന ഒന്നാണിത്‌. സെല്ലുലൈറ്റ്‌ നീക്കം ചെയ്യാന്‍ വിവിധ വഴികള്‍ പരീക്ഷിച്ച്‌ പരാജയപ്പെട്ടവര്‍ ഏറെയാണ്‌. ബ്രസീലിയന്‍ സ്‌ത്രീകളില്‍ നിന്നും ഇതിനുള്ള പ്രതിവിധി പഠിക്കാം. അവര്‍ തങ്ങളുടെ ശരീരത്ത്‌ മണല്‍ തേയ്‌ക്കാറുണ്ട്‌. സെല്ലുലൈറ്റ്‌ കണ്ടു തുടങ്ങിയാല്‍ ഇത്തരത്തില്‍ ചെയ്യുന്നത്‌ നല്ലതാണ്‌. സെല്ലുലൈറ്റില്‍ നിന്നും രക്ഷ നല്‍കുന്ന പ്രകൃദത്തമായ ഏക മാര്‍ഗം ഒരു പക്ഷെ ഇതായിരിക്കും.

ചുണ്ടിന്റെ ഭംഗിക്ക്‌ ഗ്രീക്ക്‌ പോംവഴി

ചുണ്ടിന്റെ ഭംഗിക്ക്‌ ഗ്രീക്ക്‌ പോംവഴി

സൗന്ദര്യം സംരക്ഷിക്കുന്നതിന്‌ സമയവും പണവും ഏറെ ചെലവഴിക്കണമെന്ന്‌ നിര്‍ബന്ധമൊന്നുമില്ല. അടുക്കളയുടെ അലമാരയില്‍ നിന്നും വളരെ എളുപ്പം എടുക്കാവുന്ന പലതും നിങ്ങളുടെ സൗന്ദര്യ കാന്തി കൂട്ടാന്‍ സഹായിക്കുന്നവയാണ്‌. ചുണ്ട്‌ വിള്ളുന്നതിന്‌ ഗ്രീക്ക്‌ , ഇറ്റാലിയന്‍ യുവതികള്‍ സാധാരണ ഉപയോഗിക്കുന്നത്‌ ഒലിവ്‌ എണ്ണയാണ്‌. വരണ്ട ചര്‍മ്മത്തിന്‌ ഏറ്റവും നല്ല പരിഹാരമാണിത്‌. ചര്‍മ്മവും ചുണ്ടും തിളങ്ങാന്‍ ഒലിവ്‌ എണ്ണ സഹായിക്കും.

പ്രായം കുറയ്‌ക്കാന്‍ ചൈനീസ്‌ വഴി

പ്രായം കുറയ്‌ക്കാന്‍ ചൈനീസ്‌ വഴി

പ്രായം കൂടുന്തോറും ചര്‍മ്മത്തിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം തേടുകയാണോ നിങ്ങള്‍? എങ്കില്‍ ചൈനക്കാര്‍ ചെയ്യുന്നത്‌ പോലെ വൈറ്റ്‌ ടീ കുടിക്കൂ. ഇത്‌ ചര്‍മ്മത്തെ സ്വതന്ത്ര റാഡിക്കലുകളില്‍ നിന്നും സംരക്ഷിക്കുകയും ചര്‍മ്മത്തിന്റെ ഭംഗി നിലനിര്‍ത്തുകയും ചെയ്യും.

താരന്‍ പോകാന്‍ ഓസ്‌ട്രേലിയന്‍ വിദ്യ

താരന്‍ പോകാന്‍ ഓസ്‌ട്രേലിയന്‍ വിദ്യ

താരന്‍ വിഷമിപ്പിക്കുന്നുണ്ടോ ? എങ്കില്‍ അല്‍പം യൂക്കാലിപ്‌റ്റസ്‌ എണ്ണയോ തേയില എണ്ണയോ ഷാമ്പുവില്‍ ചേര്‍ത്ത്‌ പുരട്ടുക. താരന്‍ വേഗം പോകും. അല്‍പം എണ്ണ എടുത്ത്‌ തലയില്‍ പുരട്ടി നോക്കുമ്പോഴേ വ്യത്യാസം അറിയാന്‍ കഴിയും.

സ്‌കാന്‍ഡിനേവിയന്‍ രീതിയില്‍ ചര്‍മ്മ സംരക്ഷണം

സ്‌കാന്‍ഡിനേവിയന്‍ രീതിയില്‍ ചര്‍മ്മ സംരക്ഷണം

സ്‌കാന്‍ഡിനേവിയന്‍ സ്‌ത്രീകളെ വെറുതെയല്ല ലോകത്തിലെ ഏറ്റവും സുന്ദരികളായ സ്‌ത്രീകള്‍ എന്നു വിളിക്കുന്നത്‌. ചര്‍മ്മകാന്തിയാല്‍ പ്രശസ്‌തരാണിവര്‍. സ്‌കാന്‍ഡിനേവിയന്‍ സ്‌ത്രീകളുടെ ചര്‍മ്മ സംരക്ഷണത്തില്‍ പ്രധാന പങ്ക്‌ വെള്ളത്തിനാണ്‌. ഇവര്‍ ധാരാളം വെള്ളം കുടിക്കുകയും മുഖം എപ്പോഴും നന്നായി കഴുകുകയും ചെയ്യും. വെള്ളം മുഖത്തേയ്‌ക്ക്‌ ഒഴിക്കുന്നത്‌ ചര്‍മ്മത്തിലെ ചെറിയ സുഷിരങ്ങളില്‍ നിന്നും മാലിന്യങ്ങളെല്ലാം പോകാന്‍ സഹായിക്കും. ചൂടുള്ള ടവല്‍ കൊണ്ട്‌ മൂഖം കുറച്ച്‌ നേരം പൊതിഞ്ഞ്‌ വയ്‌ക്കുന്നതും നല്ലതാണ്‌. അതിന്‌ ശേഷം നല്ലതണുത്ത വെള്ളത്തില്‍ മുഖം കഴുകുക. തണുത്ത വെള്ളം സുഷിരങ്ങള്‍ അടയ്‌ക്കുകയും ചര്‍മ്മത്തെ മുറുക്കുകയും ചെയ്യും.

നഖകാന്തിക്ക്‌ ഡൊമനിക്കന്‍ വഴി

നഖകാന്തിക്ക്‌ ഡൊമനിക്കന്‍ വഴി

ഡൊമനിക്കന്‍ റിപ്പബ്ലിക്കിലെ സ്‌ത്രീകളുടെ നഖകാന്തിയുടെ രഹസ്യനമെന്താണ്‌ ? മറ്റൊന്നുമല്ല വെളുത്തുള്ളി. നഖത്തിന്റെ ബലം കൂട്ടാന്‍ സഹായിക്കുന്ന ഏറ്റവും നല്ല പ്രകൃതി ദത്ത വഴിയാണ്‌ വെളുത്തുള്ളി. വെളുത്തിള്ളി അരിഞ്ഞ്‌ കഷ്‌ണങ്ങളാക്കി നെയില്‍പോളിഷിനൊപ്പം ചേര്‍ക്കുക ഏഴെട്ട്‌ ദിവസം ഇത്‌ അങ്ങനെ വച്ചിട്ട്‌ നഖങ്ങളില്‍ പുരട്ടുക. തുടക്കത്തില്‍ മണമുണ്ടായേക്കും. എന്നാലും നഖം പൊട്ടുന്നത്‌ തടയാന്‍ ഇത്‌ സഹായിക്കും.

English summary

Beauty rituals from around the world

There is wisdom in those words. Beautiful skin, hair and nails do not
 have to be synonymous with lighter wallets and wasting hours on end. We
 bring you a compilation of some amazing beauty techniques from around
 the world.
Story first published: Saturday, December 7, 2013, 16:23 [IST]
X
Desktop Bottom Promotion