For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൗന്ദര്യമുള്ള വധുവാകാം

By Super
|

ഏതൊരു സ്ത്രീയും ഏറ്റവും സുന്ദരിയായി കാണപ്പെടാൻ ആഗ്രഹിക്കുന്ന വേളയാണ് വിവാഹദിനം. ആരാധനയും അംഗീകാരവും ഏറ്റുവാങ്ങി ആൾക്കൂട്ടത്തിന്റെ ശ്രദ്ധാകേന്ദ്രമാകാൻ ഓരോ വധുവും കൊതിക്കും. ആടയാഭരണങ്ങളും വേഷഭൂഷാദികളുമൊക്കെ ഉണ്ടെങ്കിലും ശരീരഭംഗി തന്നെയാണ് ഇവയിൽ ഏറെ പ്രധാനം.

നിയന്ത്രിതമായ ഭക്ഷണക്രമവും പതിവായ ലഘുവ്യായാമവും സൌന്ദര്യവർദ്ധക വസ്തുക്കളുടെ പരിചരണവും കൊണ്ട് കുറെയൊക്കെ ഇത് സാദ്ധ്യമാണ്. കോസ്മെറ്റിക്സ് ഉപയോഗിക്കുമ്പോൾ വെളുക്കാൻ തേച്ചത് പാണ്ഡാവാതെ ശ്രദ്ധിക്കണം. വിവാഹത്തിന് കുറച്ച് നാൾ മുമ്പേ തന്നെ തയ്യാറെടുപ്പുകൾ തുടങ്ങുന്നതാണ് നല്ലത്.

Skincare

ചർമ്മകാന്തിയെ സംരക്ഷിക്കുന്ന ചില കാര്യങ്ങൾ അറിഞ്ഞുവെക്കുന്നത് അണിഞ്ഞൊരുങ്ങലുകൾക്ക് മുതല്ക്കൂട്ടാവും.

വരണ്ടചർമ്മം ശരീരഭംഗിയെ ഇല്ലാതാക്കും. ആൽഫ ഹൈഡ്രോക്സി ആസിഡുകൾ അടങ്ങിയ ഉത്പന്നങ്ങൾ ഉപയോഗിക്കുക വഴി ചർമ്മത്തിന് വൃത്തിയും മിനുസവും മാത്രമല്ല ചെറുപ്പവും തോന്നിക്കും. വിറ്റാമിൻ-എ, ഇ എന്നിവയടങ്ങിയ മോയിസ്ചറൈസറുകൾ ദിവസവും ശരീരത്തിൽ പുരട്ടാൻ മറക്കരുത്. തൊലിയുടെ സ്നിഗ്ദതയ്ക്കും മിനുസത്തിനും ഇത് ആവശ്യമാണ്. വരണ്ട ചർമ്മമുള്ളവർക്ക് കണ്ടുവരാറുള്ള മുഖക്കുരുവിനെയും ഇത് തടയും.

തടിച്ചുചുവന്ന മുഖക്കുരുവിനെ ഇല്ലാതാക്കുന്ന ഒരുപാട് ക്രീമുകൾ കടകളിൽ ലഭ്യമാണ്. റെറ്റിൻ-എ, ബെൻസോയിൽ പെറോക്സൈഡ്, സാലിസിലിൿ ആസിഡ്, സൾഫർ ക്ളിയോസിൽ-ടി എന്നിവ അടങ്ങിയ ലേപനങ്ങൾ മുഖക്കുരു മൂലമുണ്ടായ സുഷിരങ്ങളെ അടയ്ക്കാനും മുഖത്തെ ചോരനിറം കുറക്കാനും സഹായിക്കും.

പക്ഷെ ഇവയ്ക്കൊരു ദോഷമുണ്ട്. ചർമ്മത്തിന്റെ ഈർപ്പത്തെ ഇല്ലാതാക്കും. എണ്ണയുടെ അതിപ്രസരമില്ലാത്ത മോയിസ്ചറൈസറുകൾ ദിവസവും ഉപയോഗിക്കുകയാണെങ്കിൽ ഈ കുറവ് പരിഹരിക്കാം. എന്നിരുന്നാലും മുഖക്കുരു അധികമാണെങ്കിൽ ഒരു ത്വക്ക് രോഗ വിദഗ്ദനെ കാണിക്കുന്നതാണ് നല്ലത്.

കൺതടത്തിലെ കറുപ്പ് കണ്ണിന്റെ മനോഹാരിതയെ മാത്രമല്ല മുഖചാരുതയ്ക്ക് തന്നെ കോട്ടം വരുത്തും. മാനസിക പിരിമുറുക്കം, പോഷകങ്ങളുടെ കുറവ്, ഉറക്കമിളക്കൽ, വെയിൽ, അലർജി എന്നിങ്ങനെ കാരണങ്ങൾ പലതാണ്. വിറ്റാമിൻ-സി, കെ എന്നിവയടങ്ങിയ മുഖ ലേപനങ്ങളും അൽഫ ഹൈഡ്രോക്സി ആസിഡും കണ്ണിന് ചുറ്റുമുള്ള ഈ കറുത്ത വലയങ്ങളെ നീക്കാൻ പോന്നതാണ്.

ഇവ ഉപയോഗിച്ചിട്ടും കറുപ്പ് മാറുന്നില്ലെങ്കിൽ പരിഭ്രമിക്കേണ്ട. തൊലിയുടെ നിറവുമായി മാച്ച് ചെയ്യുന്ന കൺസീലറുകൾ ഉപയോഗിച്ച് ഭംഗിയായി ഇവയെ മറയ്ക്കാം.

കൺതടങ്ങളിൽ വീക്കം ഉണ്ടാകുന്നത് പലപ്പോഴും ആധിയും അലർജിയും ഉറക്കമില്ലായ്മയും കൊണ്ടാണ്. അലർജി കൊണ്ടുണ്ടാകുന്ന വീക്കത്തെ അതിനുള്ള മരുന്നുകൾ കൊണ്ട് ഭേദമാക്കാം. അല്ലാത്ത അവസരങ്ങളിൽ ഐ ക്രീമുകളും ഫേസ് മാസ്ക്കുകളും ഉപയോഗിക്കണം. കൂടാതെ തണുത്ത വെള്ളം ഉപയോഗിച്ച് അമർത്തി തടവുകയും വേണം.

വിറ്റാമിൻ-സിയോ ആന്റി ഓക്സിഡന്റുകളോ അടങ്ങിയ ക്രീമുകൾ ഇതിന് ഏറെ നല്ലതാണ്. ഇത് ചർമ്മത്തിന് ഈർപ്പവും നല്കും.

English summary

Beauty, Skincare, Marriage, Pimple, Acne, Eye, സൗന്ദര്യം, ചര്‍മസംരക്ഷണം, വിവാഹം, മുഖക്കുരു, കണ്ണ്‌

Every woman want to look perfect on her wedding day. Ranging from weight loss, skin to clothing in order to be the center of attraction. Getting desired body weight for the wedding is often a new problem in women.
X
Desktop Bottom Promotion