For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീകള്‍ അറിയേണ്ട സൗന്ദര്യരഹസ്യങ്ങള്‍

By Super
|

സൗന്ദര്യം സംരക്ഷിക്കാന്‍ ഇഷ്‌ടപെടാത്തവരായി ആരുമില്ല . നഖം, മുടി, ചര്‍മ്മം എന്നിങ്ങനെ ഓരോന്നിന്റെയും ഭംഗി നിലനിര്‍ത്തുന്നതിന്‌ വിവധ മാര്‍ഗങ്ങള്‍ നമ്മളിലേറെപേര്‍ക്കും അറിയുകയും ചെയ്യാം.

എന്നാല്‍, ഇവിയെല്ലാം ശരിയായ അറിവുകളാണോ എന്ന കാര്യത്തില്‍ നമുക്ക്‌ പലപ്പോഴും ഉറപ്പില്ല. സൗന്ദര്യം സംരക്ഷിക്കപ്പെടാന്‍ എന്തു ചെയ്യണമെന്ന്‌ അറിഞ്ഞിട്ട്‌ കാര്യമില്ല എങ്ങനെ ചെയ്യണം എന്നാണ്‌ അറിയേണ്ടത്‌. അതിനുള്ള ചില രഹസ്യങ്ങളിതാ

സ്ത്രീകള്‍ അറിയേണ്ട സൗന്ദര്യരഹസ്യങ്ങള്‍

സ്ത്രീകള്‍ അറിയേണ്ട സൗന്ദര്യരഹസ്യങ്ങള്‍

ചര്‍മ്മത്തിന്റെ യഥാര്‍ത്ഥ സ്വാഭാവം നിലനിര്‍ത്തി കൊണ്ട്‌ എണ്ണമയവും പൊടിയും നീക്കുന്ന ഗുണമേന്മയുള്ള ഉത്‌പന്നങ്ങള്‍ തിരഞ്ഞെടുക്കുക.

സ്ത്രീകള്‍ അറിയേണ്ട സൗന്ദര്യരഹസ്യങ്ങള്‍

സ്ത്രീകള്‍ അറിയേണ്ട സൗന്ദര്യരഹസ്യങ്ങള്‍

ക്രീമുകള്‍ ഫലപ്രദമായി പ്രവര്‍ത്തിച്ച്‌ ചര്‍മ്മത്തിന്‌ വേഗത്തില്‍ തിളക്കം ലഭിക്കുന്നതിന്‌ നശിച്ച ചര്‍മ്മ കോശങ്ങള്‍ ഇടയ്‌ക്കിടെ നീക്കം ചെയ്യുക. മുഖക്കുരു ഉള്ളവര്‍ സാലിസിലിക്‌ ആസിഡ്‌ മാത്രം ഇതിനായി ഉപയോഗിക്കുന്നതായിരിക്കും ഉചിതം. ഡെര്‍മ്മറ്റോളജിസ്റ്റിന്റെ നിര്‍ദ്ദേശവും തേടാം.

സ്ത്രീകള്‍ അറിയേണ്ട സൗന്ദര്യരഹസ്യങ്ങള്‍

സ്ത്രീകള്‍ അറിയേണ്ട സൗന്ദര്യരഹസ്യങ്ങള്‍

മുഖക്കുരുവിന്‌ പ്രതിവിധി നല്‍കുന്ന റെറ്റിനോയിഡുകള്‍ നശിച്ച ചര്‍മ്മ കോശങ്ങള്‍ നീക്കം ചെയ്യാനും മുഖ ചര്‍മ്മം മൃദുലമാകാനും പുറം തൊലിയുടെ കട്ടി കൂടാനും സഹായിക്കും. സൂര്യപ്രകാശത്തോട്‌ വേഗം പ്രതികരിക്കുന്നതിനാല്‍ രാത്രിയില്‍ ഉപയോഗിക്കുന്നതായിരിക്കും നല്ലത്‌.

സ്ത്രീകള്‍ അറിയേണ്ട സൗന്ദര്യരഹസ്യങ്ങള്‍

സ്ത്രീകള്‍ അറിയേണ്ട സൗന്ദര്യരഹസ്യങ്ങള്‍

ആരോഗ്യമുള്ള ചര്‍മ്മത്തിന്‌ സ്ഥിരമായ ഫേഷ്യല്‍ ആവശ്യമായതിനാല്‍ അടുക്കളയിലെ പഞ്ചസാര ഇതിനായി ഉപയോഗിക്കാം. മുഖത്ത്‌ തേച്ച്‌ പിടിപ്പിക്കുന്ന പഞ്ചസാര മിശ്രിതം ചൂടുവെള്ളത്തില്‍ വേണം കഴുകി കളയാന്‍. ഇതിന്‌ ശേഷം ചൂടുവെള്ളത്തില്‍ ചെറുതായൊന്നും ആവി പിടിക്കുക കൂടി ചെയയ്‌താല്‍ വീട്ടിലെ ഫേഷ്യല്‍ പൂര്‍ണമായി.

സ്ത്രീകള്‍ അറിയേണ്ട സൗന്ദര്യരഹസ്യങ്ങള്‍

സ്ത്രീകള്‍ അറിയേണ്ട സൗന്ദര്യരഹസ്യങ്ങള്‍

കൈകളിലെയും കാലുകളിലെയും വരണ്ട ചര്‍മ്മത്തിനുള്ള പരിഹാരവും അടുക്കളയില്‍ തന്നെ ഉണ്ട്‌. വെളിച്ചെണ്ണ, ഉപ്പ്‌ അല്ലെങ്കില്‍ പഞ്ചസാര എന്നിവ ചേര്‍ത്തിളക്കിയ മിശ്രിതം വരണ്ട ചര്‍മ്മത്തില്‍ തേച്ച്‌ പിടിപ്പിക്കുക ഇതിന്‌ ശഷം ആവിപിടിക്കുക. ഇത്‌ സ്ഥിരമായി ചെയ്യുന്നത്‌ ഫലം വേഗം കിട്ടാന്‍ സഹായിക്കും.

സ്ത്രീകള്‍ അറിയേണ്ട സൗന്ദര്യരഹസ്യങ്ങള്‍

സ്ത്രീകള്‍ അറിയേണ്ട സൗന്ദര്യരഹസ്യങ്ങള്‍

കൈ നഖകളുടെ കാന്തിയ്‌ക്കായി മാനിക്യൂറും

കാല്‍ പാദങ്ങളുടെ ഭംഗിക്കായി പെഡിക്യൂറും ചെയ്യുക. ചൂടു വെള്ളത്തില്‍ ഷവര്‍ ജെല്‍ കലര്‍ത്തി അഞ്ച്‌ മിനുട്ടോളം കൈകള്‍ ഈ മിശ്രിതത്തില്‍ മുക്കി വയ്‌ച്ചാല്‍ നഖങ്ങള്‍ കൂടുതല്‍ തിളക്കമുള്ളതും വൃത്തിയുള്ളതുമായി മാറും.

സ്ത്രീകള്‍ അറിയേണ്ട സൗന്ദര്യരഹസ്യങ്ങള്‍

സ്ത്രീകള്‍ അറിയേണ്ട സൗന്ദര്യരഹസ്യങ്ങള്‍

സാധാരണ പ്യൂമിക്‌ സ്റ്റോണിന്‌ എല്ലാ വരണ്ട കാല്‍ ചര്‍മ്മത്തിനും പരിഹാരം നല്‍കാനായി എന്നു വരില്ല. കുട്ടികളുടേതു പോലുള്ള ചര്‍മ്മം സ്വന്തമാക്കാന്‍ ദിവസേന പാദങ്ങളില്‍ പെട്രോളിയം ജല്ലി പുരട്ടി 15 മിനുട്ട്‌ നേരം മൂടികെട്ടിവയ്‌ക്കുന്നത്‌ സഹായിക്കും.

സ്ത്രീകള്‍ അറിയേണ്ട സൗന്ദര്യരഹസ്യങ്ങള്‍

സ്ത്രീകള്‍ അറിയേണ്ട സൗന്ദര്യരഹസ്യങ്ങള്‍

വരണ്ട മുടിയില്‍ നിന്നും രക്ഷ നേടുന്നതിന്‌ നല്ല കണ്ടീഷനിങ്‌ വളരെ അത്യാവശ്യമാണ്‌. ശരിയായ രീതിയിലാണ്‌ ഇവ ഉപയോഗിക്കുന്നതെന്ന്‌ ഉറപ്പു വരുത്തുക. മുടിയുടെ തുമ്പില്‍ നിന്നും വേണം കണ്ടീഷനര്‍ ഉപയോഗിച്ചു തുടങ്ങാന്‍. മധ്യഭാഗം വരെ തേച്ചു പിടിപ്പിക്കുക. എന്നാല്‍ മുടിയുടെ വേരുകളെ ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

സ്ത്രീകള്‍ അറിയേണ്ട സൗന്ദര്യരഹസ്യങ്ങള്‍

സ്ത്രീകള്‍ അറിയേണ്ട സൗന്ദര്യരഹസ്യങ്ങള്‍

തലമുടി ശരിയായ രീതിയില്‍ തേച്ച്‌ കഴുകാത്തതും നല്ല ഉത്‌പന്നങ്ങള്‍ ഉപയോഗിക്കാത്തതും മൂലമാണ്‌ താരന്‍ ഉണ്ടാകുന്നത്‌. താരന്‍ അകറ്റാന്‍ ഷാമ്പു നന്നായി തലയില്‍ തേച്ചു പിടിപ്പിച്ചിട്ടു വേണം കഴുകി കളയാന്‍ .ഗുണമേന്മ ഉള്ള ഉത്‌പന്നങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും ശ്രദ്ധ വേണം.

സ്ത്രീകള്‍ അറിയേണ്ട സൗന്ദര്യരഹസ്യങ്ങള്‍

സ്ത്രീകള്‍ അറിയേണ്ട സൗന്ദര്യരഹസ്യങ്ങള്‍

മുഖത്തിന്‌ ചേരുന്ന രീതിയില്‍ മുടിയുടെ നീളം കൂട്ടുകയോ കുറയ്‌ക്കുകയോ ചെയ്യുക. ചെവിയ്‌ക്ക്‌ പുറകില്‍ അല്‍പം മുടി കാണുന്നത്‌ കഴുത്തിനെ മൃദുവാക്കാനും പ്രായം കുറവ്‌ തോന്നിക്കാനും സഹായിക്കും.

English summary

Beauty, Skincare, Makeup, Dandruff, Shampoo, Conditioner, സൗന്ദര്യം, ചര്‍മസംരക്ഷണം, മേയ്ക്കപ്പ്, മുടി, താരന്‍, ഷാംപൂ, കണ്ടീഷണര്‍

Most people know how to treat their skin, hair and nails. But "knowing" in the beauty world is often a practice in misinformation or overly general advice. That is, we may know what to do, but we don't know how to do it. Or how to do it properly. It's time to finally know what you "know," with real secrets and actual truths about beauty maintenance. From skin irritants to mani-pedi prep to getting the most out of your hair, these are beauty secrets that every woman should know.
X
Desktop Bottom Promotion