For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിളങ്ങും ചര്‍മത്തിന് 20 വഴികള്‍

|

തിളങ്ങുന്ന ചര്‍മം ഒരു ഭാഗ്യമാണ്. വളരെ ചുരുക്കം പേര്‍ക്കു മാത്രം ലഭിയ്ക്കുന്ന ഒരു ഭാഗ്യം.

നല്ല ചര്‍മം ലഭിയ്ക്കുവാന്‍ ചര്‍മസംരക്ഷണത്തിനു മാത്രമല്ല, ഭക്ഷണത്തിനും വ്യായാമത്തിനും നമ്മുടെ ചില ശീലങ്ങള്‍ക്കുമെല്ലാം പ്രധാന പങ്കുണ്ട്.

ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ തിളങ്ങുന്ന ചര്‍മം നിങ്ങള്‍്ക്കും സ്വന്തമാക്കാം. ഇതിനുള്ള ചില വഴികളെക്കുറിച്ചറിയൂ,

നല്ല ചര്‍മത്തിനും ആരോഗ്യത്തിനും ഒരുപോലെ വേണ്ട ഒന്നാണ് വെള്ളം. ധാരാളം വെള്ളം കുടിയ്ക്കുക. ഇത് തിളങ്ങുന്ന ചര്‍മത്തിനു സഹായിക്കും.

ഫ്രഷ് ജ്യൂസ്

ഫ്രഷ് ജ്യൂസ്

ദിവസവും ഒരു ഗ്ലാസെങ്കിലും ഫ്രഷ് ജ്യൂസ് കുടിയ്ക്കുന്നത് നല്ല ചര്‍മത്തിന് സഹായിക്കും. പായ്ക്കറ്റിലുള്ള ജ്യൂസ് ഒഴിവാക്കുക.

വെള്ളം

വെള്ളം

നല്ല ചര്‍മത്തിനും ആരോഗ്യത്തിനും ഒരുപോലെ വേണ്ട ഒന്നാണ് വെള്ളം. ധാരാളം വെള്ളം കുടിയ്ക്കുക. ഇത് തിളങ്ങുന്ന ചര്‍മത്തിനു സഹായിക്കും.

ഉറക്കം

ഉറക്കം

നല്ല ഉറക്കം ചര്‍മത്തിന്റെ ക്ഷീണം മാറ്റാന്‍ പ്രധാനമാണ്. ദിവസവും എട്ടു മണിക്കൂര്‍ നേരമെങ്കിലും ഉറങ്ങാന്‍ ശ്രദ്ധിയ്ക്കുക.

ചെറുനാരങ്ങാനീര്

ചെറുനാരങ്ങാനീര്

ദിവസവും ചെറുനാരങ്ങാനീര് ഉള്ളില്‍ ചെല്ലുന്നത് നല്ല ചര്‍മത്തിന് സഹായിക്കും. ഇതിലെ വൈറ്റമിന്‍ സി, ആന്റിഓക്‌സിന്റുകള്‍ എന്നിവ ആരോഗ്യത്തിനും ഒപ്പം നല്ല ചര്‍മത്തിനും സഹായിക്കുന്ന ഒന്നാണ്. ഇത് ജ്യൂസായി കുടിയ്ക്കാം. ഭക്ഷണത്തില്‍ പിഴിഞ്ഞൊഴിയ്ക്കാം.

വാള്‍നട്ട്‌

വാള്‍നട്ട്‌

വാള്‍നട്ടിലെ ഒമേഗ ത്രീ ഫാറ്റി ആസിഡിന് ചര്‍മത്തില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിയ്ക്കാന്‍ കഴിയും. ഇത് കഴിയ്ക്കുന്നതും പൊടിച്ച് ഫേസ് മാസ്‌കായി ഉപയോഗിക്കുന്നതും നല്ലതു തന്നെ.

ഓറഞ്ച്

ഓറഞ്ച്

ഓറഞ്ച് നല്ല ചര്‍മത്തിന് നല്ലതാണ്. ഓറഞ്ച് കഴിയ്ക്കാം. ചര്‍മത്തില്‍ പുരട്ടാം. തിളങ്ങുന്ന ചര്‍മത്തിനുള്ള നല്ലൊരു വഴിയാണിത്.

പഴം

പഴം

തിളങ്ങുന്ന ചര്‍മത്തിന് പഴം കൊണ്ടുണ്ടാക്കുന്ന മാസ്‌കുകളും നല്ലതാണ്. പഴത്തില്‍ ചെറുനാരങ്ങാനീരും തേനും കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് അല്‍പം കഴിഞ്ഞ് കഴുകിക്കളയാം.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ദിവസവും ഒരു കപ്പ് ഗ്രീന്‍ ടീ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ചര്‍മത്തിളക്കത്തിന് സഹായിക്കും.

തക്കാളി

തക്കാളി

തക്കാളി കഴിയ്ക്കുന്നത് കോശനാശം തടയാന്‍ നല്താണ്. ഇത് നല്ല ചര്‍മത്തിന് സഹായിക്കും.

സാല്‍മണ്‍

സാല്‍മണ്‍

സാല്‍മണ്‍ പോലുള്ള മത്സ്യങ്ങള്‍ കഴിയ്ക്കുന്നത് ചര്‍മത്തില്‍ ചുളിവുകളുണ്ടാകുന്നത് തടയും. ചര്‍മത്തിന് പ്രായം തോന്നുന്നതു തടയാനുള്ള ഒരു വഴിയാണിത്.,

മുട്ട

മുട്ട

നല്ല ചര്‍മത്തിന് പ്രോട്ടീനും ഗുണകരമാണ്. ഇതുകൊണ്ടുതന്നെ മുട്ട ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.

പോംഗ്രനേറ്റ്

പോംഗ്രനേറ്റ്

പോംഗ്രനേറ്റ് ചര്‍മത്തിന് അത്യുത്തമമായ ഒരു ഫലവര്‍ഗമാണ്. ഇതിലെ ആന്റ്ിഓക്‌സിഡന്റുകളാണ് ഈ ഗുണം ചെയ്യുന്നത്.

 പയര്‍വര്‍ഗങ്ങള്‍

പയര്‍വര്‍ഗങ്ങള്‍

നല്ല ചര്‍മകോശങ്ങളുണ്ടാകുന്നതിന് പയര്‍വര്‍ഗങ്ങള്‍ സഹായിക്കും. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.

അവോക്കാഡോ

അവോക്കാഡോ

വരണ്ട ചര്‍മത്തിന് നല്ലൊരു പരിഹാരമാണ്. അവോക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ട്. ഇത് ചര്‍മത്തില്‍ ഈര്‍പ്പം നില നിര്‍ത്താന്‍ സഹായിക്കും.

ഐ ക്രീം

ഐ ക്രീം

കണ്ണുകള്‍ക്കടിയില്‍ നല്ല ഐ ക്രീം പുരട്ടാം. കണ്ണിനടിയിലെ ചര്‍മം സംരക്ഷിയ്ക്കാനുള്ള ഒരു വഴിയാണിത്.

സ്‌ക്രബ്

സ്‌ക്രബ്

ആഴ്ചയിലൊരിക്കലെങ്കിലും സ്‌ക്രബ് ചെയ്ത് മൃതകോശങ്ങള്‍ അകറ്റുക. ഇത് നല്ല ചര്‍മം ലഭിയ്ക്കാന്‍ സഹായിക്കും.

മോയിസ്ചറൈസര്‍

മോയിസ്ചറൈസര്‍

വരണ്ട ചര്‍മം സൗന്ദര്യത്തെ നശിപ്പിയ്ക്കുന്നൊരു ഘടകമാണ്. നല്ലൊരു മോയിസ്ചറൈസര്‍ ഉപയോഗിയ്ക്കുക. ഇതുപയോഗിച്ച് മുഖം മസാജ് ചെയ്യണം.

ഫേഷ്യല്‍

ഫേഷ്യല്‍

മാസത്തില്‍ ഒരിക്കല്‍ മുഖം ഫേഷ്യല്‍ ചെയ്യുന്നതും നല്ല ചര്‍മമുണ്ടാകാന്‍ സഹായിക്കും.

സണ്‍സ്‌ക്രീന്‍

സണ്‍സ്‌ക്രീന്‍

സണ്‍സ്‌ക്രീന്‍ പുരട്ടുക. സണ്‍ടാന്‍ ചര്‍മത്തെ ബാധിയ്ക്കുന്ന ഒരു ഘടകമാണ്.

Read more about: skin ചര്‍മം
English summary

20 Ways Get Glowing Skin

You see someone with a glowing skin and wonder how people get such beautiful skin! And you try to convince yourself thinking that they are lucky and born with such a wonderful skin. But it is not the truth. Anyone can get a glowing skin if they are determined and take proper care of their skin. There are many easy to follow skin glow tips that you can use to get a flawless skin.
 
 
Story first published: Monday, August 12, 2013, 12:24 [IST]
X
Desktop Bottom Promotion