For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖക്കുരു നീക്കാന്‍ ചില വഴികള്‍

By Super
|

മുഖക്കുരു ഉണ്ടാകുന്നതിന് പല ഭാവനാസൃഷ്ടമായ കാരണങ്ങളും പറയാറുണ്ട്. എന്നാല്‍ അതിന്‍റെ പിന്നിലുള്ള യഥാര്‍ത്ഥ കാരണം വളരെ ലളിതമാണ്. രോമകൂപത്തില്‍ അമിതമായുണ്ടാകുന്ന സീബവും, നിര്‍ജ്ജീവകോശങ്ങളുമടിഞ്ഞ് സീബ ഗ്രന്ഥികള്‍ വികസിക്കുന്ന അവസ്ഥയാണ് മുഖക്കുരു എന്ന് പറയുന്നത്.

ഈ അവസ്ഥയില്‍ ഇവിടെ സാധാരണയായുണ്ടാകുന്ന ബാക്ടീരിയയായ (പ്രോപിയോണ്‍ ബാക്ടീരിയം) ബാധയുണ്ടാകുന്നു. ഇത് മൂലം പഴുപ്പ് ഉണ്ടാവുകയും ചെയ്യുന്നു. ഇതാണ് മുഖക്കുരുവിന് ചുവന്ന് വീര്‍ത്ത രൂപം നല്കുന്നത്.

കൗമാരക്കാരില്‍ മുഖക്കുരു ഉണ്ടാവുന്നത് സാധാരണമാണ്. ആന്‍ഡ്രജന്‍ ഹോര്‍മോണ്‍, ടെസ്റ്റോസ്റ്റീറോണ്‍, ഡൈഹൈഡ്രോടെസ്റ്റോസ്റ്റീറോ​ണ്‍(ഡി.എച്ച്.ടി), ഡിഹൈഡ്രോഎപിയന്‍ഡ്രോസ്റ്റീറോണ്‍ സള്‍ഫേറ്റ് എന്നിവ കൗമാരപ്രായത്തിലുള്ള ആണ്‍കുട്ടികളിലും, പെണ്‍കുട്ടികളിലുമുണ്ടാകുന്നത് സാധാരണമാണ്. ഈ ഹോര്‍മോണുകളെല്ലാം സീബഗ്രന്ഥികളില്‍ നിന്നുള്ള സീബം ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നവയാണ്.

മുഖക്കുരു ചെറുക്കാന്‍ സഹായിക്കുന്ന ഇരുപത് മാര്‍ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്. ഇവ പിന്തുടര്‍ന്നാല്‍ നിങ്ങളുടെ സൗന്ദര്യം മുഖക്കുരു കവര്‍ന്നെടുക്കുന്നത് തടയാം.

ചര്‍മ്മ സംരക്ഷണം

ചര്‍മ്മ സംരക്ഷണം

ചര്‍മ്മസംരക്ഷണം മുഖക്കുരുവിനെതിരായുള്ള പ്രതിരോധത്തില്‍ പ്രധാനമാണ്. ഒരു കടുപ്പം കുറഞ്ഞ ഫേസ് വാഷ് ഉപയോഗിച്ച് ദിവസവും മുഖം കഴുകുക. ആര്യവേപ്പിലയിട്ട വെള്ളവും ഉപയോഗിക്കാം. ഇതിന് ശേഷം മുഖത്ത് മോയ്സ്ചറൈസര്‍ ഉപയോഗിക്കുക. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മുഖം തിരുമ്മി മൃതകോശങ്ങളെ നീക്കം ചെയ്യണം.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡയും, വെള്ളവും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി അതില്‍ ഒരു ക്യു ടിപ് മുക്കി മുഖക്കുരുവുള്ള ഭാഗങ്ങളില്‍ തേക്കുക. പത്തുമിനുട്ടിന് ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. ഇത് ദിവസം രണ്ട് തവണ ചെയ്യുക. ചര്‍മ്മത്തിന് അസ്വസ്ഥതയോ, അമിതമായ എണ്ണമയമുള്ളപ്പോഴോ ഇത് ചെയ്യരുത്.

നാരങ്ങ നീര്

നാരങ്ങ നീര്

ഒരു നാരങ്ങ രണ്ടായി മുറിക്കുക. ഇതിന്‍റെ ഉള്‍ഭാഗം മുഖക്കുരുവില്‍ ഉരസുക. വേദന അനുഭവപ്പെട്ടാല്‍ ആശങ്കപ്പെടേണ്ടതില്ല, അത് അനുകൂലമായി പ്രവര്‍ത്തിക്കുന്നതിന്‍റെ ലക്ഷണമായി കണക്കാക്കിയാല്‍ മതി. നാരങ്ങയിലെ സിട്രിക് ആസിഡ് മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയയെ നീക്കാന്‍ സഹായിക്കും. ഇതിന് ശേഷം മുഖം നന്നായി കഴുകുക. പുറത്തേക്ക് പോകുമ്പോള്‍ സണ്‍സ്ക്രീന്‍ പുരട്ടുക. കാരണം സിട്രിക് ആസിഡിന്‍റെ അംശം മുഖത്തുണ്ടെങ്കില്‍ സൂര്യപ്രകാശമേല്‍ക്കുന്നത് കൂടുതല്‍ ദോഷകരമാകും.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് മുറിച്ച് മുഖക്കുരു ഉള്ളിടത്ത് വെയ്ക്കുക. ഉരുളക്കിഴങ്ങിന് വ്രണങ്ങളെ ഉണക്കാനുള്ള കഴിവുണ്ട്. ഉരുളക്കിഴങ്ങ് 5-10 മിനുട്ട് വെച്ച് തുടര്‍ന്ന് മുഖം പച്ചവെള്ളത്തില്‍ കഴുകുക.

തേയില എണ്ണ

തേയില എണ്ണ

തേയിലച്ചെടിയില്‍ നിന്നെടുക്കുന്ന എണ്ണ ബാക്ടീരിയകളെ ഇല്ലാതാക്കാന്‍ കഴിവുള്ളതാണ്. ദോഷവശങ്ങളില്ലാത്ത ഒന്നാണിത്. വിശദമായ വിവരങ്ങള്‍ക്ക് ഇതിന്‍റെ പാക്കിംഗിലെ നിര്‍ദ്ദേശങ്ങള്‍ വായിക്കുക.

ആസ്പിരിന്‍

ആസ്പിരിന്‍

രണ്ട് ആസ്പിരിന്‍ ഗുളിക പൊടിച്ച് വെള്ളത്തില്‍ കലക്കി മുഖക്കുരുവിന് മേല്‍ തേക്കുക. ആസ്പിരിനിലെ സാലിസിലിക് ആസിഡ് മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ഇല്ലാതാക്കാന്‍ കഴിവുള്ളതാണ്. മുഖക്കുരു ഉണങ്ങാനും ഇത് സഹായിക്കും.

സ്ഫടികക്കാരം (ആലം) -

സ്ഫടികക്കാരം (ആലം) -

ഒരു സ്വഭാവിക സ്തംഭനൗഷധവും, അണുനാശിനിയുമാണ് ഇത്. ഇത് മുഖക്കുരുവില്‍ തേക്കുക. എന്നാല്‍ ഉപയോഗത്തിന്‍റെ അളവ് അമിതമായാല്‍ സ്ഥിതി കൂടുതല്‍ വഷളാവാനിടയാകുമെന്ന് ഓര്‍മ്മിക്കുക.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

മൃതകോശങ്ങളെ നീക്കം ചെയ്യാനും, മുഖക്കുരു ഇല്ലാതാക്കാനും ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഉത്തമമാണ്. എന്നാല്‍ കൂടുതലായി ഉപയോഗിക്കുന്നത് ദോഷം ചെയ്യും. വെള്ളത്തില്‍ നേര്‍പ്പിച്ച വിനെഗര്‍ മുഖത്ത് പുരട്ടുക. പത്ത് മിനുട്ടിന് ശേഷം മുഖം പച്ചവെള്ളത്തില്‍ മുഖം കഴുകി വൃത്തിയാക്കുക.

ടൂത്ത്പേസ്റ്റ്

ടൂത്ത്പേസ്റ്റ്

ടൂത്ത്പേസ്റ്റില്‍ സിലിക്ക അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിലെ നനവ് നീക്കാന്‍ സഹായിക്കും. ഫലത്തില്‍ മുഖക്കുരു ഇല്ലാതാക്കാന്‍ ഇത് വഴി സാധിക്കും. എന്നാല്‍ സോഡിയം ലോറില്‍ സള്‍ഫേറ്റ് (എസ്‍.എല്‍.എസ്) അടങ്ങിയ ടൂത്ത് പേസ്റ്റ് ഉപയോഗിക്കരുത്. അത് ചര്‍മ്മത്തിന് ദോഷകരമാണ്.

ഐസ്

ഐസ്

മുഖത്തെ താപനില കുറയ്ക്കാന്‍ ഐസ് സഹായിക്കും. ഐസ് ഉപയോഗിക്കുന്നത് വഴി മുഖത്തെ രക്തക്കുഴലുകള്‍ സങ്കോചിക്കുകയും ചൂടും, മുഖക്കുരുവും കുറയ്ക്കുകയും ചെയ്യും.

തേന്‍

തേന്‍

ഒരു സ്വാഭാവിക ബാക്ടീരിയ നാശിനിയാണ് തേന്‍. തേന്‍ രാത്രി മുഖത്ത് തേച്ച് രാവിലെ പച്ചവെള്ളത്തില്‍ കഴുകുക. ഫേഷ്യല്‍ മാസ്കായും തേന്‍ ഉപയോഗിക്കാം.

ശര്‍ക്കര

ശര്‍ക്കര

മുഖത്തെ അമിതമായ എണ്ണമയം കുറയ്ക്കാനായി മുഖത്ത് ശര്‍ക്കര തേക്കാം. മാസത്തില്‍ രണ്ടോ മൂന്നോ തവണ ഇത് ഉപയോഗിക്കാം.

മുട്ട

മുട്ട

മുട്ടയുടെ വെള്ള മുഖത്ത് തേച്ചാല്‍ മുഖക്കുരുവിന് കാരണമാകുന്ന അമിതമായ എണ്ണമയം നീക്കം ചെയ്യാം. മുഖചര്‍മ്മത്തിലെ സുഷിരങ്ങളില്‍ അടിയുന്ന ബാക്ടീരിയകളെ നീക്കം ചെയ്യാനായി മുട്ടയുടെ മഞ്ഞക്കരുവും ഉപയോഗിക്കാവുന്നതാണ്. മുഖത്ത് മഞ്ഞക്കരു തേച്ച് 15-20 മിനുട്ട് കഴിഞ്ഞ് കഴുകിക്കളയുക. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഇത് ചെയ്യാം.

വെളുത്തുള്ളി

വെളുത്തുള്ളി

രണ്ട് വെളുത്തുള്ളി ഉടച്ച് നീരെടുത്ത് മുഖത്ത് തേക്കുക. പത്ത് മിനുട്ട് കഴിഞ്ഞ് കഴുകിക്കളയാം. വെളുത്തുള്ളി നീര് 15-20 മിനുട്ടില്‍ കൂടുതല്‍ നേരം മുഖത്ത് ഇരുന്നാല്‍ പൊളളലുണ്ടാകുമെന്നത് ഓര്‍മ്മിക്കുക.

പുതിന

പുതിന

പുതിന നീരോ, പുതിന എണ്ണയോ മുഖത്ത് തേച്ച് പത്തുമിനുട്ടിന് ശേഷം പച്ചവെള്ളത്തില്‍ കഴുകുക.

ഹോമിയോപ്പതി

ഹോമിയോപ്പതി

മുഖക്കുരുവിന് മികച്ച ചികിത്സ ഹോമിയോപ്പതിയില്‍ ലഭ്യമാണ്. ഇതിനായി ഒരു ഹോമിയോ ചികിത്സകനെ സമീപിക്കുക.

തേന്‍, കറുവപ്പട്ട, ജാതിക്ക

തേന്‍, കറുവപ്പട്ട, ജാതിക്ക

തേന്‍, കറുവപ്പട്ട, ജാതിക്ക എന്നിവ ചേര്‍ത്ത് കൊഴുത്ത പേസ്റ്റുണ്ടാക്കി മുഖത്ത് തേക്കുക. 1-2 മണിക്കൂര്‍ ഇത് മുഖത്ത് തേച്ച് ഇരിക്കണം. ഇങ്ങനെ ചെയ്ത് കഴിയുമ്പോള്‍ മുഖക്കുരു ചുരുങ്ങിയതായി കാണാനാവും. ഇത് ഒരു ഫേഷ്യല്‍ മാസ്കായും ഉപയോഗിക്കാം. പത്ത് മിനുട്ടിന് ശേഷം ഇത് കഴുകിക്കളയാം.

ഭക്ഷണക്രമം

ഭക്ഷണക്രമം

ശുദ്ധീകരിച്ച എണ്ണ, ധാന്യപ്പൊടി എന്നിവ ഒഴിവാക്കുക. പഞ്ചസാര ഉപയോഗം കുറയ്ക്കുക. പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ കൂടുതലായി ഉപയോഗിക്കുക. ഇത് വഴി പാടുകളില്ലാത്ത ആകര്‍ഷകമായ ചര്‍മ്മം നേടാനാവും. ധാരാളം വെള്ളം കുടിക്കുന്നത് വഴി ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യപ്പെടും.

വ്യായാമം

വ്യായാമം

ദിവസേനയുള്ള വ്യയാമം രക്തപ്രവാഹം സുഗമമാക്കും. ഇത് മുഖക്കുരുവിന് കാരണമാകുന്ന ശരീരതാപത്തിനും കുറവ് നല്‍കും.

മള്‍ട്ടിവിറ്റാമിന്‍

മള്‍ട്ടിവിറ്റാമിന്‍

ദിവസവും മള്‍ട്ടി വിറ്റാമിന്‍ സപ്ലിമെന്‍റും, വിറ്റാമിന്‍ എയും ഉപയോഗിക്കുക. ഇവ ചര്‍മ്മത്തിന്‍റെ പുനര്‍ നിര്‍മ്മിതി ശക്തിപ്പെടുത്തുകയും, ചുളിവുകള്‍ കുറയ്ക്കുകയും, മുഖത്തെ കലകളും, മുഖക്കുരുവും നീക്കം ചെയ്യുകയും ചെയ്യും. നിങ്ങള്‍ക്ക് യോജിച്ച ഫുഡ് സപ്ലിമെന്‍റ് കണ്ടെത്താനായി വൈദ്യസഹായം തേടുക.

English summary

20 Best ways to treat pimples

It is not uncommon to get a pimple or acne during our teenage years due to hormonal changes and imbalances. To get gorgeous looking skin follow these simple tips and remove pimples.
 
 
X
Desktop Bottom Promotion