For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ സൗന്ദര്യ രഹസ്യങ്ങള്‍

|

ഇന്ത്യന്‍ സ്ത്രീകള്‍ സൗന്ദര്യകാര്യങ്ങളില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കുന്നവരാണെന്നു പറഞ്ഞാലും തെറ്റില്ല. ബ്യൂട്ടിപാര്‍ലറുകളും മറ്റു കൃത്രിമ സൗന്ദര്യവര്‍ദ്ധക വസ്തുക്കളും വര്‍ദ്ധിച്ചു വരുമ്പോഴും ചില പാരമ്പര്യസൗന്ദര്യക്കൂട്ടുകളില്‍ ഇന്ത്യന്‍ സ്ത്രീകള്‍ കൂടുതല്‍ വിശ്വസിക്കുന്നു.

ഇത് നാട്ടിന്‍ പുറത്തെ സ്ത്രീകളാണെങ്കിലും മോഡേണ്‍ സ്ത്രീയാണെങ്കിലും. ഇത്തരം ചില സൗന്ദര്യക്കൂട്ടുകളെക്കുറിച്ച് അറിയൂ.

മഞ്ഞള്‍

മഞ്ഞള്‍

മഞ്ഞള്‍ ഇത്തരത്തിലുള്ള ഒരു സൗന്ദര്യവര്‍ദ്ധക വസ്തു തന്നെയാണ്. സൗന്ദര്യത്തിനും മാത്രമല്ല, പരമ്പരാഗതമായ ആചാരങ്ങള്‍ക്കും പാചകത്തിനും ഇത് ധാരാളം ഉപയോഗിച്ചു വരുന്നു. ചര്‍മകാന്തി വര്‍ദ്ധിപ്പിക്കുമെന്നതു മാത്രമല്ല, അണുബാധയ്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് മഞ്ഞള്‍. സ്ഥിരമായി മഞ്ഞള്‍ ചര്‍മത്തില്‍ പുരട്ടിയാല്‍ ചര്‍മത്തിന്റെ നിറം വര്‍ദ്ധിക്കും.

കുങ്കുമപ്പൂ

കുങ്കുമപ്പൂ

കുങ്കുമപ്പൂ മറ്റൊരു സൗന്ദര്യവര്‍ദ്ധക വസ്തുവാണ്. വില കൂടുതലാണെങ്കിലും ഇത് കഴിച്ചാല്‍ നിറം വര്‍ദ്ധിക്കുമെന്നാണ് പറയുന്നത്.

ഗര്‍ഭിണികളായ സ്ത്രീകള്‍ കുഞ്ഞിന് നിറം ലഭിയ്ക്കാനായി പാലില്‍ കലക്കി കുങ്കുമപ്പൂ കഴിയ്ക്കുന്ന ശീലം തന്നെ ഇതിന്റെ ഗുണത്തിന് തെളിവാണ്. ഇത് രക്തം ശുദ്ധീകരിക്കും. വരണ്ട ചര്‍മമടക്കമുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് കുങ്കുമപ്പൂ. ആദ്യരാത്രിയില്‍ വരനും വധുവും കുങ്കുമപ്പൂ കലര്‍ത്തിയ പാല്‍ കുടിയ്ക്കുന്ന ശീലം ചില സമുദായങ്ങള്‍ക്കിടയിലുണ്ട്.

പനിനീര്

പനിനീര്

പനിനീരും പ്രകൃതിദത്തമായ ഒരു സൗന്ദര്യവര്‍ദ്ധകവസ്തു തന്നെയാണ്. പഴയ കാലത്ത് രാജകുടുംബത്തിലെ സ്ത്രീകള്‍ വരെ ഉപയോഗിച്ചിരുന്ന സൗന്ദര്യവര്‍ദ്ധക മാര്‍ഗം. എല്ലാ തരം ചര്‍മത്തിനും പനിനീര് നല്ലതാണെന്നതാണ് ഒരു ഗുണം. കണ്ണിനടിയിലെ കറുത്ത കലകള്‍ നീക്കം ചെയ്യാനുള്ള മികച്ചൊരു സൗന്ദര്യവര്‍ദ്ധക മാര്‍ഗമാണ് പനിനീര്.

കടലമാവ്

കടലമാവ്

കടലമാവ് പ്രകൃതിദത്ത സോപ്പാണെന്നു വേണമെങ്കില്‍ പറയാം. ഇത് മുഖം വൃത്തിയാക്കാനും പ്രകൃതിദത്ത സ്‌ക്രബറുമായും ഉപയോഗിക്കാം. ചര്‍മത്തിലെ മൃതകോശങ്ങള്‍ അകറ്റാനും മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും കടലമാവ് നല്ലതാണ്.

ചന്ദനം

ചന്ദനം

ഇന്ത്യന്‍ സൗന്ദര്യസാധനങ്ങളിലെ പ്രധാന കൂട്ടാണ് ചന്ദനമെന്നു പറയാം. ചര്‍മത്തിലെ അലര്‍ജി പോലുള്ള പ്രശ്‌നങ്ങള്‍ മാറ്റുന്നതിനും ബ്ലാക് ഹെഡ്‌സ്, മുഖക്കുരു തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും ഉള്ള നല്ലൊരു മരുന്നു കൂടിയാണ് ചന്ദനം. ചര്‍മത്തിന് തണുപ്പു നല്‍കുന്ന ഒരു വസ്തു കൂടിയാണ് ചന്ദനം.

English summary

Beauty, Skincare, Fair, Sandal, Saffron, Turmeric, Gram flour, സൗന്ദര്യം, ചര്‍മസംരക്ഷണം, നിറം, പനിനീര്, കടലമാവ്, ചന്ദനം, കുങ്കുമപ്പൂ, മഞ്ഞള്‍,

Women's first jewellery is their beauty and they are always excited to know different beauty secrets. Concept of Indian beauty is essentially very simple
X
Desktop Bottom Promotion