യാത്ര സൗന്ദര്യം കളയാതിരിക്കാന്‍

Posted By:
Subscribe to Boldsky

യാത്രകള്‍ ചെയ്യുമ്പോള്‍ സൗന്ദര്യസംരക്ഷണം വലിയൊരു പ്രശ്‌നം തന്നെയാണ്. പ്രത്യേകിച്ച് നിരന്തരം യാത്ര ചെയ്യേണ്ടി വരുന്നവര്‍ക്ക്. ചര്‍മവും മുടിയും വരളുക, കാലാവസ്ഥയിലും വെള്ളത്തിലും വരുന്ന മാറ്റങ്ങള്‍ കാരണം ചര്‍മത്തില്‍ കുരുക്കളും മറ്റുമുണ്ടാവുക തുടങ്ങിയ ധാരാളം പ്രശ്‌നങ്ങള്‍. യാത്ര ചെയ്യുമ്പോള്‍ സഹായിക്കുന്ന ചില സൗന്ദര്യസംരക്ഷണ മാര്‍ഗങ്ങളിതാ,

Skincare

ചുണ്ടുകള്‍ വരണ്ടു പൊട്ടുന്നത്, പ്രത്യേകിച്ച് വിമാനയാത്ര ചെയ്യുമ്പോള്‍, വലിയൊരു പ്രശ്‌നം തന്നെയാണ്. ലിപ്ബാം തന്നെയാണ് പരിഹാരം. ലിപ്ബാമിന് പകരം ബട്ടര്‍ പുരട്ടാം. ഉപ്പില്ലാത്ത ബട്ടര്‍ നോക്കി ഉപയോഗിക്കണമെന്നു മാത്രം. ചുണ്ടിലെ ഈര്‍പ്പം ദീര്‍ഘനേരം നില നിര്‍ത്താന്‍ ബട്ടറിന് കഴിയും.


വല്ലാതെ ചൂടുള്ള സ്ഥലത്തേക്കാണ് പോകുന്നതെങ്കില്‍ മുഖവും മേയ്ക്കപ്പും വിയര്‍ക്കുന്നത് സാധാരണം. ഇതിന് പരിഹാരമാണ് ഡിയോഡറന്റുകള്‍. നെറ്റി, മൂക്ക് തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും മുഖം അധികം വിയര്‍ക്കുക. അല്‍പം ഡിയോഡറന്റ് കൈവിരലില്‍ പുരട്ടി ഇത്തരം ഭാഗങ്ങളില്‍ പതുക്കെ തേയ്ക്കുക. ഇതിന് മുകളില്‍ മേയ്ക്കപ്പിടാം. മുഖത്തെ വിയര്‍പ്പ് ഡിയോഡറന്റ് വലിച്ചെടുക്കും. ജെല്‍ ഡിയോഡറന്റുകളാണ് ഇതിന് നല്ലത്.

എന്നാല്‍ ഈ മാര്‍ഗം എപ്പോഴും ഉപയോഗിക്കരുത്. വളരെ അത്യാവശ്യസന്ദര്‍ഭങ്ങളില്‍ മാത്രം ഉപയോഗിക്കുക. കാരണം ഡിയോഡറന്റ് മുഖത്തിന് നനല്ല.

യാത്ര പോകുന്നതിന് തലേ രാത്രി നല്ല ഏതെങ്കിലും മോയിസ്ചറൈസര്‍ മുഖത്തിടുക. ഇതിന്റെ ഗുണം പിറ്റേന്നും ലഭിക്കും. യാത്ര ചെയ്യുമ്പോള്‍ ചര്‍മം അധികം വരളാതിരിക്കും. ക്രീം മോയിസ്ചറൈസറുകളാണ് ഈ രീതിയില്‍ ഉപയോഗിക്കാന്‍ നല്ലത്.

യാത്ര ചെയ്യുമ്പോള്‍ എപ്പോഴും നനഞ്ഞ ടിഷ്യൂ ഉപയോഗിക്കുക. ഇതു കൊണ്ട് പതുക്കെ മുഖമൊപ്പുന്നത് നല്ലതാണ്. നീണ്ട യാത്രയാണെങ്കില്‍ ഇടയ്ക്ക് മുഖം കഴുകുന്നതും നന്നായിരിക്കും.

യാത്ര ചെയ്യുമ്പോള്‍ മുടി കെട്ടി വച്ചു മാത്രം യാത്ര ചെയ്യുക. അഴിച്ചിടുന്നത് മുടി വരളാനും പൊട്ടിപ്പോകാനും ഇട വരുത്തും.

Story first published: Saturday, July 14, 2012, 13:58 [IST]
English summary

Beauty, Skincare, Travel, Water, Makeup, Moisturizer, Hair,സൗന്ദര്യം, ചര്‍മസംരക്ഷണം, യാത്ര, വെള്ളം, കാലാവസ്ഥ, മേയ്ക്കപ്പ്, ഡിയോഡറന്റ്, മോയിസ്ചറൈസര്‍, മുടി,

Beauty care while traveling is a major problem for most of us. Here are some tips how to care your skin while travel
Please Wait while comments are loading...
Subscribe Newsletter