സ്‌കിന്‍ വൈറ്റനിംഗ് ചര്‍മത്തിളക്കം കൂട്ടും

Posted By:
Subscribe to Boldsky

സ്‌കിന്‍ വൈറ്റനിംഗ് എന്നൊരു രീതിയുണ്ട്. മുഖം വെളുത്തു ചന്ദ്രനെപ്പോലെയാകും എന്നല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വരണ്ട ചര്‍മത്തെ കൂടുതല്‍ മൃദുവാക്കാനും മുഖത്തെ പാടുകള്‍ മായ്ക്കാനും ഇത് സഹായിക്കും. മുഖക്കുരുവിന്റെ പാടുകളും കുഴികളും മായ്ക്കാനും ഇത് നല്ലൊരു വഴിയാണ്.

Roma

വൈറ്റനിംഗ് നാല് ഘട്ടങ്ങളിലായാണ് ചെയ്യുക. പീലിംഗ്, മൈക്രോഡെര്‍മാബെറേഷന്‍, ഗാല്‍വാനിക്, സിറം തെറാപ്പി എന്നിങ്ങനെ നാല് ഘട്ടങ്ങളാണ് ഇതിലുള്ളത്.

ചര്‍മത്തിലെ മൃതകോശങ്ങളാണ് ചര്‍മം വരണ്ടതാകുന്നതിനും ചര്‍മത്തിളക്കം കുറയുന്നതിനുമുള്ള കാരണങ്ങള്‍. പീലിംഗ്, മൈക്രോഡെര്‍മാബെറേഷന്‍ എന്നിവ ഇത്തരം മൃതകോശങ്ങളെ അകറ്റാന്‍ വേണ്ടി ചെയ്യുന്നതാണ്.

ചര്‍മത്തിന് പുതുമ പകരാനാണ് ഗാല്‍വാനിക് ചെയ്യുന്നത്. ഇതിനു ശേഷം സിറം തെറാപ്പിയും ചെയ്യും. ചര്‍ത്തിന്റെ വരണ്ട സ്വാഭാവം മാറ്റുന്നതിന് സിറം തെറാപ്പി ഗുണം ചെയ്യും.

സ്‌കിന്‍ വൈറ്റനിംഗ് ചുരുങ്ങിയത് 3 തവണയെങ്കിലും അടുപ്പിച്ചു ചെയ്യണം. ചിലര്‍ക്കിത് അഞ്ച്, ആറു തവണ വേണ്ടിവരും.

സ്‌കിന്‍ വൈറ്റനിംഗ് ചെയ്താല്‍ സൂര്യപ്രകാശം നേരിട്ട് മുഖത്തു പതിക്കാന്‍ പാടില്ല. അല്‍പനാളത്തേക്ക് സോപ്പ്, ഫേസ് വാഷ് എന്നിവ ഉപയോഗിക്കരുത്. പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ ലോഷന്‍ പുരട്ടാനും മറക്കരുത്.

ഇതിനൊപ്പം ഓറഞ്ച്, ക്യാരറ്റ് തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതും ചര്‍മത്തിന്റെ നിറം വളരെ നല്ലതാക്കും.

Story first published: Friday, July 13, 2012, 12:31 [IST]
English summary

Skincare, Skin Whitening, Sunscreen Lotion, Soap, Food, ചര്‍മം, ചര്‍മസംരക്ഷണം, സ്‌കിന്‍ വൈറ്റനിംഗ്, സണ്‍സ്‌ക്രീന്‍ ലോഷന്‍, സോപ്പ്, ഭക്ഷണം

Skin Whitening gives glow to skin. It also remove black marks,
Please Wait while comments are loading...
Subscribe Newsletter