Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

മഴക്കാലം ചര്‍മത്തിന് നന്നോ?

Posted by:
Published: Thursday, June 28, 2012, 14:36 [IST]

വേനല്‍ക്കാലത്തു മാത്രമല്ലാ, മഴക്കാലത്തും ചര്‍മസംരക്ഷണം വളരെ പ്രധാനമാണ്. കാലാവസ്ഥാ മാറ്റം ചര്‍മത്തെയും മുടിയേയും ബാധിക്കും. മഴക്കാലത്തുള്ള ചര്‍മസംരക്ഷണത്തെ പറ്റി അറിയേണ്ടേ,

06 28 monsoon skin care

മഴക്കാലത്ത് അമിതമായ മേക്കപ്പ് ഒഴിവാക്കുന്നതാണ് നല്ലത്. ഉപ.യോഗിക്കണമെങ്കില്‍ തന്നെ അധികം കടുത്ത നിറത്തിലുള്ള മേക്കപ്പും വേണ്ട. മഴ നനഞ്ഞാല്‍ മേക്കപ്പ് ഒഴുകിയിറങ്ങി വൃത്തികേടാകുകയും ചെയ്യും. മേക്കപ്പ് ഇടുകയാണെങ്കില്‍ ഇതിന് മുന്‍പ് മുഖത്ത് ലാക്ടോകലൈമൈന്‍ ലോഷന്‍ പുരട്ടുന്നതു നന്നായിരിക്കും.

മഞ്ഞുകാലം പോലെത്തന്നെ മഴക്കാലത്തും ചര്‍മം വരണ്ടതാകാന്‍ സാധ്യത കൂടുതലാണ്. മഴക്കാലത്തും മോയിസ്ചറൈസറുകള്‍ പുരട്ടണമെന്നര്‍ത്ഥം. രാത്രി കിടക്കാന്‍ നേരത്തും മോയിസ്ചറൈസര്‍ തേക്കാന്‍ മറക്കരുത്.

അധികം എണ്ണമയമുള്ള ക്രീമുകളും ലോഷനുകളും മഴക്കാലത്ത് ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്. ഇത് ചര്‍മത്തിന് നല്ലതല്ല.

മുഖത്ത് മണ്‍സൂണ്‍ കാലത്തും ഫേസ് പായ്ക്കുകള്‍ ഉപയോഗിക്കാം. ഫ്രൂട്‌സ് പായ്ക്കായിരിക്കും മണ്‍സൂണ്‍ സമയത്ത് കൂടുതല്‍ നല്ലത്. മാങ്ങ, സ്‌ട്രോബെറി, പപ്പായ എന്നിവ നല്ല ഫേസ് പായ്്ക്കുകളാണ്. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഫേസ് പായ്ക്കുകള്‍ ഉപയോഗിക്കുന്നത് നന്നായിരിക്കും.

മഴക്കാലത്ത് ദാഹം കുറവായിരിക്കും. എങ്കിലും ദിവസം ഏഴ്, എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കണം. ശരീരത്തിനു മാത്രമല്ലാ, ചര്‍മത്തിന്റെ ആരോഗ്യത്തിനും ഇത് അത്യാവശ്യമാണ്. ചര്‍മത്തില്‍ ചുളിവു വീഴാന്‍ വെള്ളത്തിന്റെ കുറവ് വഴിയൊരുക്കും.

ഭക്ഷണക്കാര്യത്തിലും ശ്രദ്ധിക്കുക. മഴ പെയ്യുമ്പോള്‍ വറുത്തതും പൊരിച്ചതുമെല്ലാം കഴിയ്ക്കാന്‍ പൊതുവെ താല്‍പര്യമേറും. ഇത്തരം ഭക്ഷണം ചര്‍മത്തിനും ദോഷം വരുത്തും. സൂപ്പ്, പച്ചക്കറികള്‍, ഇലക്കറികള്‍ എന്നിവ ശീലമാക്കുക.

English summary
Your hard efforts to control hair loss, maintaining the glow of your skin and similar attempts go in vein.
Subscribe Newsletter