Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

മുഖക്കുരു പാട് മായ്ക്കണോ, വഴിയുണ്ട്

Posted by:
Published: Thursday, June 21, 2012, 6:05 [IST]

06 21 Get Rid Off Acne Mark
 

മുഖക്കുരുവിനേക്കാള്‍ പ്രശ്‌നമാണ് ഇത് മുഖത്തുണ്ടാക്കുന്ന പാടുകള്‍. മുഖക്കുരു പൊട്ടിക്കുക കൂടി ചെയ്തിട്ടുണ്ടെങ്കില്‍ പറയുകയും വേണ്ട.

മുഖക്കുരുവിന്റെ പാടു കളയാന്‍ സഹായിക്കുന്ന ചില മാര്‍ഗങ്ങളുണ്ട്. വീട്ടില്‍ തന്നെ ചെയ്യാവുന്നവ.

ചന്ദനം, പ്രത്യേകിച്ച് രക്തചന്ദനം മുഖക്കുരുവിന്റെ പാടുകള്‍ മായ്ക്കാന്‍ നല്ലതാണ്. ചന്ദനമോ ചന്ദനപ്പൊടിയോ പാലില്‍ കലക്കി മുഖത്തു തേക്കാം.

ആര്യവേപ്പില അരച്ചതും ചന്ദനവും മുഖക്കുരുവിന്റെ പാട് എളുപ്പം മാറാന്‍ സഹായിക്കും. ആര്യവേപ്പിലയുടെ പൊടിയായാലും മതി.

മുഖക്കുരുവിന്റെ പാടുകള്‍ക്ക് മുകളില്‍ തേന്‍ പുരട്ടുന്നത് നല്ലതാണ്. തേനിന് ഔഷധഗുണവുമുണ്ട്. ഇതാണ് മുഖക്കുരു പാട് മായാന്‍ സഹായിക്കുന്നത്. അല്‍പം കഴിഞ്ഞ് കഴുകിക്കളയാം.

ഓട്‌സ് പൊടിച്ചത് പാലില്‍ ചേര്‍ത്ത് മുഖത്തു തേക്കുന്നതും മുഖക്കുരുവിന്റെ പാട് മായ്ക്കും.

മുട്ടയുടെ ഗന്ധം സഹിക്കാമെന്നുള്ളവര്‍ക്ക് മുട്ടവെള്ളയും ഉപയോഗിക്കാം. മുട്ടവെള്ള മുഖക്കുരുവിന്റെ പാടുള്ളിടങ്ങളില്‍ പുരട്ടുക. ഇത് 10 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയണം..

ഇത്തരം മാര്‍ഗങ്ങള്‍ അടുപ്പിച്ച് കുറച്ചു നാള്‍ ചെയ്താലേ വിചാരിച്ച പ്രയോജനം ലഭിക്കൂ.

ചിലരുടെ മുഖത്ത് മുഖക്കുരു വലിയ വടുക്കളും കുഴികളും അവശേഷിപ്പിക്കും. ഇതിന് ശാസ്ത്രീയ മാര്‍ഗങ്ങള്‍ പരീക്ഷിക്കുകയാണ് നല്ലത്. മൈക്രോഡെര്‍മാബറേഷന്‍, കെമിക്കല്‍ പീലിംഗ്, ലേസര്‍ ചികിത്സ എന്നിവ ഇതിന് ഉപയോഗിക്കാവുന്ന മാര്‍ഗങ്ങളാണ്.

English summary
Keep your skin clear of any make-up and wash your face with water as many times as possible to get rid of pimples.
Subscribe Newsletter