Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ചര്‍മം തിളങ്ങാന്‍ ബോഡി പോളിഷിംഗ്

Posted by:
Published: Friday, June 15, 2012, 12:39 [IST]

06 15 Body Polishing Home
 

മാര്‍ദവമുള്ള തിളങ്ങുന്ന ചര്‍മം എല്ലാവരുടേയും സ്വപ്‌നമായിരിക്കും. ഇതിനൊരു വഴിയുണ്ട്, ബോഡി പോളിഷിംഗ് അല്ലെങ്കില്‍ സ്‌കിന്‍ പോളിഷിംഗ്. ഇതിന് ബ്യൂട്ടി പാര്‍ലറില്‍ പോകണമെന്നുമില്ല. വീട്ടില്‍ തന്നെ ചെയ്യാവുന്നതേയുള്ളൂ.

പോളിഷ് ചെയ്യാന്‍ ചില സാധനങ്ങള്‍ വേണം. പോളിഷിംഗ് ക്ലോത്ത് എന്ന ഒരിനമുണ്ട്. ഇത് വേണം. പിന്നെ പ്യൂമിക് സ്റ്റോണ്‍, ഒലീവ് ഓയില്‍, ബോഡി സ്‌ക്രബ്. ബോഡി സ്‌ക്രബുകള്‍ വീട്ടിലും ഉണ്ടാക്കാം.

ആദ്യം പോളിഷ് ചെയ്യേണ്ടത് മുഖമാണ്. ഇതിന് മുഖം ആദ്യം ചെറുചൂടുവെള്ളം കൊണ്ട് കഴുകുക. പിന്നീട് സ്‌ക്രബര്‍ കൊണ്ട് വൃത്താകൃതിയില്‍ മസാജ് ചെയ്യുക. കണ്ണിനടിയിലും മുഖക്കുരുവുള്ള ഭാഗങ്ങളിലും സ്‌ക്രബ് ചെയ്യരുത്.

ബോഡി പോളിഷിംഗിന് മുന്നായി ശരീരത്തില്‍ ആവി കൊള്ളിക്കണം. കുളിമുറിയില്‍ ചൂടുവെള്ളത്തിന്റെ ടാപ്പ് തുറന്നിട്ടാല്‍ ആവി ലഭിക്കും. പിന്നീട് ഒലീവ് ഓയില്‍ കൊണ്ട് ദേഹത്ത് മസാജ് ചെയ്യണം.

പിന്നീട് സ്‌ക്രബര്‍ കൊണ്ട് പതുക്കെ ദേഹത്തു മുഴുവനും സ്‌ക്രബ് ചെയ്യണം. പഞ്ചസാരയും സ്‌ക്രബ് ആയി ഉപയോഗിക്കാം. ഇത് ബോഡി ക്ലോത്തില്‍ എടുത്താണ് സ്‌ക്രബ് ചെയ്യേണ്ടത്.

കാല്‍മുട്ട്, കൈമുട്ട്, ഉപ്പുറ്റി എന്നിവിടങ്ങളിലെ ചര്‍മത്തിന് മാര്‍ദ്ദവം കുറവാണ്. ഇവിടെ വേണമെങ്കില്‍ പ്യൂമിക് സ്‌റ്റോണ്‍ ഉപയോഗിക്കാം.

ദേഹവും മുഖവും ചെറുചൂടുവെള്ളത്തില്‍ കഴുകിയ ശേഷം മോയിസ്ചറൈസര്‍ പുരട്ടാം. പുറത്തു പോവുകയാണെങ്കില്‍ മുഖത്ത് സണ്‍സ്‌ക്രീന്‍ പുരട്ടാന്‍ മറക്കരുത്.

പോളിഷിംഗ് ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും ചെയ്യുന്നത് നന്നായിരിക്കും.

English summary
How about doing body polishing without spending thousands and even taking the treatment a step further from removing dead skin cells to even out your skin tone? Manual skin polishing can be done right in your home
Subscribe Newsletter