Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

പഴങ്ങള്‍ കൊണ്ട് ചര്‍മം നന്നാക്കാം

Posted by:
Published: Tuesday, May 29, 2012, 16:33 [IST]

05 29 Fruits Skin Beauty
 

പഴവര്‍ഗങ്ങള്‍ ആരോഗ്യത്തിന് മാത്രമല്ലാ, ചര്‍മത്തിനും സൗന്ദര്യത്തിനും എന്തിന്, മുടിക്കു വരെ ഏറെ ഗുണം ചെയ്യും. പ്രകൃതിദത്ത സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്നു വേണമെങ്കില്‍ ഇവയെ വിളിയ്ക്കുകയും ചെയ്യാം. പണം ചിലവാക്കി ഇവ വാങ്ങിയാലും ഒന്നല്ല, രണ്ടുണ്ട് കാര്യം, സൗന്ദര്യം, ഒപ്പം, ആരോഗ്യവും.

പഴം ഏതു കാലത്തും ലഭിക്കുന്ന ഒന്നാണ്. ഇതില്‍ പൊട്ടാസ്യം, വൈറ്റമിന്‍ എ, സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ എ ചര്‍മം വരളാതെ നോക്കും. വൈറ്റമിന്‍ ഇ ചര്‍മത്തിലെ കുത്തുകളും പാടുകളും കുറയ്ക്കും. വൈറ്റമിന്‍ സി മുഖത്തു ചുളിവുകള്‍ വീഴ്ത്താതെ തടയും.

ആപ്പിള്‍ ആരോഗ്യത്തിന് മാത്രമല്ലാ, ചര്‍മസംരക്ഷണത്തിനും നല്ലതാണ്. തലയോടില്‍ ആപ്പിള്‍ ജ്യൂസ് പുരട്ടിയാല്‍ താരന്‍ കുറയും. മുഖത്തെ പാടുകളും വടുക്കളും കുറയുന്നതിന് ആപ്പിള്‍ ജ്യൂസ് നല്ലതാണ്.

പൈനാപ്പിള്‍ ചര്‍മസംരക്ഷണത്തിന് ഉപയോഗിക്കാം.സാധാരണയായി കൈമുട്ടുകള്‍, കാല്‍മുട്ടുകള്‍ എന്നിവിടങ്ങളിലെ ചര്‍മം കറുത്തു വരണ്ടതായിരിക്കും. ഈ ഭാഗങ്ങളില്‍ ഒരു കഷ്ണം പൈനാപ്പിള്‍ കൊണ്ട് മസാജ് ചെയ്യുന്നത് ചര്‍മം കൂടുതല്‍ മൃദുവാക്കും.

മുടിയ്ക്കും മുഖത്തിനും ചെറുനാരങ്ങ ഉപകാരപ്രദമാണ്. തലയില്‍ താരനുണ്ടെങ്കില്‍ ഒരു കഷണം ചെറുനാരങ്ങ കൊണ്ട് ഉരസുക. കുളിയ്ക്കാനുള്ള വെള്ളത്തില്‍ ഒന്നോ രണ്ടോ തുള്ളി ചെറുനാരങ്ങാ നീര് ഒഴിക്കുന്നത് വിയര്‍പ്പുനാറ്റം അകറ്റും. ശരീരം അധികം വിയര്‍ക്കാതിരിക്കുകയും ചെയ്യും. മുഖത്ത് പുരട്ടാനും ചെറുനാരങ്ങാനീര് നല്ലതാണ്. ഇത് നല്ലൊരു ബ്ലീച്ചിന്റെ ഗുണമാണ് ചെയ്യുന്നത്.

ചര്‍മസൗന്ദര്യത്തിന് പപ്പായ വളരെ നല്ലതാണ്. പപ്പായ കൊണ്ടുള്ള ഫേഷ്യല്‍ സണ്‍ ടാന്‍ അകറ്റാന്‍ നല്ലതാണ്. ഇത് തേന്‍ ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് നിറം വര്‍ദ്ധിപ്പിക്കും. ചര്‍മത്തിളക്കം കൂട്ടുകയും ചെയ്യും.


English summary
No matter which beauty product rules the market, a fact that nobody can deny, is that fruits are nature's most valuable beauty enhancers.
Subscribe Newsletter