Latest Updates
-
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
കർക്കടകത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം, സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും! -
ശുക്രൻ കർക്കടകത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് ഭാഗ്യകാലം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ! -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: ശുക്ര-ഗുരു യുതിയും ആയുഷ്മാൻ യോഗവും; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടം! -
ജൂൺ 9: കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ 4 രാശിക്കാർക്ക് തൊഴിൽ നേട്ടങ്ങളുടെയും ഭാഗ്യത്തിന്റെയും സുവർണ്ണ ദിനം -
2026 ജൂൺ 9 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടങ്ങൾക്കും സാധ്യത! -
ചന്ദ്രന്റെ രാശിമാറ്റം: ഇന്ന് ഈ രാശിക്കാർക്ക് തൊഴിൽ നേട്ടവും ഭാഗ്യവും, അറിയാം ഇന്നത്തെ സമ്പൂർണ്ണ രാശിഫലം -
വണ്ണം കുറയ്ക്കാൻ GLP-1 മരുന്നുകൾക്ക് പിന്നാലെ പോകണോ? വൻ ചിലവും അപകടങ്ങളും ഒഴിവാക്കി ഈ വഴികൾ പരീക്ഷിക്കൂ -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം നിങ്ങളെ തേടിയെത്തും! -
കഠിനമായ ചൂടിൽ ചർമ്മം വാടിപ്പോകുമോ? തിളക്കം നിലനിർത്താൻ ഈ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ
സുന്ദരിയാക്കും ചില കാര്യങ്ങള്‍

മുഖചര്‍മം വൃത്തിയായി സൂക്ഷിക്കുകയെന്നത് പ്രധാനം. ദിവസവും മൂന്നോ നാലോ തവണ മുഖം കഴുകുക. ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് മുഖത്തെ മേക്കപ്പ് മുഴുവനായും മാറ്റിയിരിക്കണം. കിടക്കാന്‍ പോകുന്നതിന് മുന്‍പ് ഏതെങ്കിലും ക്രീം ഉപയോഗിച്ച് മുഖം മസാജ് ചെയ്യുന്നത് നന്നായിരിക്കും.
മുഖത്ത് ബ്ലാക്ഹെഡ്സ് വരുന്നത് തടയുന്നത് പ്രധാനം. പ്രധാനമായും മൂക്ക്, കവിള്, താടി എന്നിവിടങ്ങളിലാണ് ബ്ലാക്ഹെഡ്സ് വരുന്നത്. ഗുണമേന്മയുള്ള ഫേഷ്യല്‍ സ്ക്രബര്‍ ഉപയോഗിച്ച് ഈ ഭാഗങ്ങളുള്‍പ്പെടെ മൃദുവായി സ്ക്രബ് ചെയ്യുക. മുഖത്ത് ആവി പിടിക്കുന്നത് മുഖത്തെ സുഷിരങ്ങള്‍ തുറക്കാന്‍ സഹായിക്കും. ബ്ലാക്ഹെഡ്സ് പോലുള്ളവ ഒഴിവാക്കാനും ഇത് നല്ലതാണ്.
എണ്ണമയമുള്ള ചര്‍മത്തില്‍ മുഖക്കുരു, ബ്ലാക് ഹെഡ്സ് തുടങ്ങിയവ വരാനുള്ള സാധ്യത കൂടുതലാണ്. മുഖത്തു നിന്ന് എണ്ണമയം ഒഴിവാക്കുക. മുഖം ഇടയ്ക്കിടെ കഴുകുന്നത് നന്നായിരിക്കും. വേണമെങ്കില്‍ വീര്യം കുറഞ്ഞ ഫേസ് വാഷ് ഉപയോഗിക്കാം.
മുഖത്ത് പുരട്ടുന്ന ക്രീമുകളും ലോഷനുകളും എണ്ണമയം കുറഞ്ഞതായിരിക്കാന്‍ ശ്രദ്ധിക്കുക. എണ്ണമയം കൂടുതലുള്ള ക്രീമുകള്‍ ചര്‍മത്തില്‍ കൂടുതല്‍ അഴുക്കടിയാന്‍ കാരണമാകും. ഇത് ചര്‍മപ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.
കഴിവതും അല്പകാലത്തേക്കെങ്കിലും ഒരേ തരം ക്രീമുകള്‍ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. ഒരു മാസം ഒരു തരം, അടുത്ത മാസം മറ്റൊരു തരം എന്നിങ്ങനെ ക്രീമുകള്‍ ഉപയോഗിച്ചാല്‍ അത് ചര്‍മപ്രശ്നങ്ങളുണ്ടാക്കും.



Click it and Unblock the Notifications