ബ്യൂട്ടി പാര്‍ലറില്‍ പോയി ബ്ലീച്ചിട്ട് പോക്കറ്റ് വെളുപ്പിക്കണ്ട. ബ്ലീച്ച് വാങ്ങി തനിയെ ഇട്ട് ചര്‍മം പൊള്ളിക്കുകയും വേണ്ട. അല്‍പം ക്ഷമയുണ്ടെങ്കില്‍ ബ്ലീച്ച് വീട്ടില്‍ തന്നെ തയ്യാറാക്കാം, അതും തികച്ചും പ്രകൃതിദത്തമായ രീതിയില്‍.
ഒരു സ്പൂണ്‍ തേനെടുക്കുക. ഇതില്‍ അര സ്പൂണ്‍ പാല്‍പ്പാടയും ഒരു സ്പൂണ്‍ നാരങ്ങാനീരും ചേര്‍ക്കുക. ഇത് മുഖത്തു പുരട്ടി അരമണിക്കൂര്‍ കഴിയുമ്പോള്‍ ഇളം ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയാം.
അല്‍പം പനിനീര്, നാരങ്ങാനീര് എന്നിവയില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് ബ്ലീച്ചായി ഉപയോഗിക്കാം.
രണ്ട് സ്പൂണ്‍ പാല്‍, ഒരു സ്പൂണ്‍ നാരങ്ങാനീര് എന്നിവ കൂട്ടിച്ചേര്‍ത്ത് മുഖത്തിടാം. ഉണങ്ങിക്കഴിഞ്ഞ് കഴുകിക്കളയാം.
ചന്ദനപ്പൊടി, മഞ്ഞള്‍, ചെറുനാരങ്ങാനീര്, തക്കാളി നീര്, വെള്ളരി നീര് എന്നിവ കൂട്ടിച്ചേര്‍ത്താല്‍ നല്ലൊന്നാന്തരം ബ്ലീച്ചായി. ഇത് മുഖത്തിട്ട് ഉണങ്ങുമ്പോള്‍ ചെറുചൂടുള്ള വെള്ളത്തില്‍ കഴുകിക്കളയാം.
ഇവയ്ക്കു പുറമെ പുളിച്ച തൈര് മുഖത്തു പുരട്ടുന്നതും നല്ലൊരു ബ്ലീച്ചിന്റെ ഗുണം തരും.
തികച്ചും പ്രകൃതിദത്ത മാര്‍ഗങ്ങളായതു കൊണ്ട് ഇവ ചര്‍മത്തിന് ദോഷം ചെയ്യില്ലെന്ന ഗുണം കൂടിയുണ്ട്.