Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

സൗന്ദര്യസംരക്ഷണത്തിന് മദ്യം

Posted by:
Published: Thursday, December 15, 2011, 13:29 [IST]

Alcoholic Beverages Face Skin Care Aid0200
 

മദ്യം ആരോഗ്യത്തിന് ഹാനികരമാണെങ്കിലും ചര്‍മലസംരക്ഷണത്തിന് ഗുണപ്രദമാണെന്നറിയാമോ. കിക്കാവാന്‍ ഉപയോഗിക്കുന്ന റമ്മും വിസ്‌കിയുമെല്ലാം സൗന്ദര്യസംരക്ഷണത്തിനും ഉപകരിക്കും.

ഫേസ് പാക്ക്, മാസ്‌ക്, സ്‌കിന്‍ ടോണര്‍, ക്ലെന്‍സര്‍, ആഫ്റ്റര്‍ ഷേവ് ലോഷന്‍ എന്നീ രീതികളില്‍ ആല്‍ക്കഹോള്‍ ഉപയോഗിക്കാം.

വൈന്‍ കുടിച്ചാല്‍ സൗന്ദര്യം വര്‍ദ്ധിക്കുമെന്ന് പറയും. വൈന്‍ ഉപയോഗിച്ച് ഫേഷ്യല്‍ ചെയ്യുന്നതും സൗന്ദര്യം വര്‍ദ്ധിപ്പിക്കും. ഇത് മൃതചര്‍മകോശങ്ങളെ അകറ്റുകയും രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ചര്‍മത്തിളത്തിനും വൈന്‍ ഫേഷ്യല്‍ സഹായിക്കും. റെഡ് വൈനിലേക്ക് അല്‍പം തേന്‍ ചേര്‍ത്ത് മുഖം മസാജ് ചെയ്താല്‍ പിഗമെന്റേഷന്‍, സണ്‍ ടാന്‍ എന്നിവ കുറയും.

മേക്കപ്പ് നീക്കം ചെയ്യാനും ചര്‍മം വൃത്തിയാക്കാനുമുള്ള നല്ലൊന്നാന്തരം സാധനമാണ് വോഡ്ക. വോഡ്കയും വെള്ളവും പാവയ്ക്കാ നീരിലോ തണ്ണിമത്തന്‍ ജ്യൂസിലോ ചേര്‍ത്ത് മുഖത്തു തേയ്്ക്കാം. ചര്‍മത്തിന് തിളക്കവും മാര്‍ദവവും ഏറും.

റം പാല്‍പ്പാടയുമായി ചേര്‍ത്ത് മുഖത്തു പുരട്ടിയാല്‍ മുഖക്കുരുവും പാടുകളും കുറയും. ഇതിന്റെ ആന്റി ബാക്ടീരിയല്‍ ഗുണണമാണ് കാരണം. ആഫ്റ്റര്‍ ഷേവ് ലോഷനായും ഇത് ഉപയോഗിക്കാം.

വിസ്‌കിയില്‍ മുട്ട, നാരങ്ങാനീര് എന്നിവ ചേര്‍ത്ത് മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ ചൂടുവെള്ളം കൊണ്ട് കഴുകിക്കളയാം. മുഖത്തെ ചുളിവുകളും ബ്ലാക് ഹെഡ്‌സും നീക്കാനുള്ള നല്ലൊരു മാര്‍ഗമാണിത്.

മദ്യം ആരോഗ്യത്തിന് ഹാനികരം, എന്നാല്‍ സൗന്ദര്യത്തിന് ഗുണകരം എന്നൊരു പുതിയ വാക്യമായില്ലേ?

English summary
Alcohol may be bad for health but does good for skin. Certain ingredients in these beverages clean up, soften skin, bring glow and maintain it youthful always. Take a look at the beauty recipes using alcoholic beverages for better and easy face skin care. We call it easy because of its availability.
Subscribe Newsletter