For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇനി താടിയുള്ളതാണോ പ്രശ്‌നം?

|

പ്രേമത്തിലെ ജോര്‍ജ്ജിന്റെ താടിയാണ് ഇപ്പോള്‍ യൂത്തിന്റെ പുതിയ ട്രെന്‍ഡ്. പ്രേമത്തെ എത്ര കുറ്റം പറഞ്ഞാലും ആ സിനിമയിലെ ഓരോ കാര്യങ്ങളും അനുകരിക്കാന്‍ ശ്രമിക്കുന്ന തലമുറ ഉണ്ടെന്നുള്ള കാര്യത്തില്‍ സംശയമില്ല. പുരുഷചര്‍മ്മത്തെക്കുറിച്ച് ഏഴ് കാര്യങ്ങള്‍

എന്നാല്‍ പലര്‍ക്കും ഒരു വിചാരമുണ്ട് താടി പഴയ ഫാഷനാണെന്ന്. 80കളിലാണ് താടി വളര്‍ത്തി ഫാഷനായി നടന്നിരുന്നതെന്ന്. പ്രേമത്തിലൂടെയാണെങ്കില്‍ പോലും വീണ്ടും താടി ഒരു ട്രെന്‍ഡാക്കി മാറ്റിയിരിക്കുകയാണ് നിവിന്‍പോളിയും കൂട്ടുകാരും. യൗവ്വനം നില നിര്‍ത്താന്‍ ചില പൊടിക്കൈകള്‍

എന്നാല്‍ അതല്ല ഇവിടുത്തെ ചര്‍ച്ചാ വിഷയം. താടി വളര്‍ത്തുന്നവര്‍ സൗന്ദര്യത്തില്‍ അങ്ങേയറ്റം ശ്രദ്ധാലുക്കളാണെന്നാണ് പറയപ്പെടുന്നത്. താടിക്കാരെക്കുറിച്ചുള്ള ചില കാര്യങ്ങള്‍....

താടി വടിയ്ക്കണോ?

താടി വടിയ്ക്കണോ?

എന്നന്നേക്കുമായി താടി വടിയ്ക്കുന്നത് നിര്‍ത്തിയാല്‍ അറിയാം വിവരം. താടിയുടെ വളര്‍ച്ച കണ്ട് നിങ്ങള്‍ അത്ഭുതപ്പെടും. കാരണം 8 അടി വരെ നീളത്തില്‍ താടി വളരുമെന്നാണ് പറയുന്നത്. ചിലപ്പോള്‍ അതിനേക്കാള്‍ കൂടുതല്‍.

 താടി വളര്‍ത്തുന്നവര്‍ ഭൂരിപക്ഷം

താടി വളര്‍ത്തുന്നവര്‍ ഭൂരിപക്ഷം

ലോകത്ത് 55 ശതമാനത്തിലധികം പുരുഷന്‍മാര്‍ താടി വളര്‍ത്തുന്നവരാണെന്നാണ് രസകരമായ പഠനത്തില്‍ നിന്നും വ്യക്തമായത്.

 തത്വ ചിന്തകനാണോ താടി വേണം

തത്വ ചിന്തകനാണോ താടി വേണം

പണ്ടത്തെ ചിന്തകന്‍മാരുടെ പ്രധാനപ്പെട്ട ലക്ഷണങ്ങളില്‍ ഒന്നായിരുന്നു താടി. ഇവരുടെ ഐഡന്റിറ്റി തന്നെ താടി ആയിരുന്നു എന്നുള്ളതാണ്.

പരമാധികാരം താടിയില്‍?

പരമാധികാരം താടിയില്‍?

ഈജിപ്തിലെ പല സമ്പന്നരും തങ്ങളുടെ താടി സ്വര്‍ണനൂലില്‍ കെട്ടിച്ചിരുന്നു എന്നതാണ്. അത് അവരുടെ പരമാധികാരത്തെയാണ് എടുത്തു കാണിച്ചിരുന്നത്.

തോമസ് മൂറിന്റെ താടി പ്രശസ്തം

തോമസ് മൂറിന്റെ താടി പ്രശസ്തം

പ്രശസ്ത നിയമഞ്ജനും രാജ്യതന്ത്രഞ്‌നുമായിരുന്ന തോമസ് മൂര്‍ ജയിലില്‍ അടയ്ക്കപ്പെട്ട അന്നുമുതല്‍ താടി വളര്‍ത്താന്‍ തുടങ്ങിയിരുന്നു. അതിനദ്ദേഹം പറഞ്ഞിരുന്ന കാരണം എന്താണെന്നു വെച്ചാല്‍ താടി വളര്‍ത്തുന്നതിന് ആര്‍ക്കും രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ പറ്റില്ലല്ലോ എന്നതാണ്.

താടിയും പേടിയും

താടിയും പേടിയും

അലക്‌സാണ്ടര്‍ ചക്രവര്‍ത്തി തന്റെ സൈനികരോടെല്ലാം യുദ്ധത്തില്‍ പങ്കെടുക്കുമ്പോള്‍ താടി വടിയ്ക്കാന്‍ നിര്‍ബന്ധമായും പറഞ്ഞിരുന്നു. എന്തുകൊണ്ടെന്നാല്‍ താടി ഉള്ളപ്പോള്‍ അവര്‍ക്കു മുഖത്തുള്ള ഭയം പുറത്ത് കാണില്ലെനന്തു കൊണ്ടു തന്നെ.

 താടിയുള്ളവര്‍ക്ക് വിജയം

താടിയുള്ളവര്‍ക്ക് വിജയം

പൊതുവേ ഉള്ള ഒരു ധാരണയാണ് താടി ഉള്ളവര്‍ എന്ത് മത്സരത്തിലും വിജയിക്കാനുള്ള സാധ്യത കൂടുതലാണെന്ന്.

താടിയുടെ വലിപ്പം

താടിയുടെ വലിപ്പം

ഷംസീര്‍ സിംഗ് എന്ന പഞ്ചാബുകാരന്റെ താടിയാണ് ഏറ്റവും നീളമുള്ള താടിയായി കണക്കാക്കുന്നത്. 1.83 മീറ്ററാണ് ഇദ്ദേഹത്തിന്റെ താടിയുടെ നീളം.

 എബ്രഹാം ലിങ്കന്റെ താടി

എബ്രഹാം ലിങ്കന്റെ താടി

1860-നുശേഷമാണ് എബ്രഹാം ലിങ്കണ്‍ താടി വളര്‍ത്താന്‍ തുടങ്ങിയത് അതും വെറും 11 വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ ഉപദേശപ്രകാരം.

താടിയെ പേടി

താടിയെ പേടി

താടിയെ പേടിക്കുന്ന ചിലരുമുണ്ട്. ഇതിനു പറയുന്ന പേരാണ് പോഗോനോഫോബിയ.

 ഷേവ് ചെയ്താല്‍ ഉടനെ വരില്ല

ഷേവ് ചെയ്താല്‍ ഉടനെ വരില്ല

എല്ലാവരുടേയും ഒരു മിഥ്യാ ധാരണയാണിത് താടി വടിച്ചാല്‍ ഉടന്‍ വളര്‍ന്നു വരുമെന്ന് എന്നാല്‍ അതിനു കുറച്ച് സമയമെടുക്കും.

ആരാധകര്‍ കൂടുതല്‍

ആരാധകര്‍ കൂടുതല്‍

താടിക്കാര്‍ക്കാണ് ആരാധകര്‍ കൂടുതലെന്നാണ് പറയുന്നത്. ക്ലീന്‍ഷേവിനേക്കാള്‍ പെണ്‍കുട്ടികള്‍ക്കിഷ്ടം താടിക്കാരെയാണു പോലും.

 ആരോഗ്യഗുണവും കൂടുതല്‍

ആരോഗ്യഗുണവും കൂടുതല്‍

ആരോഗ്യപരമായും താടിക്കാരാണ് മുന്നില്‍ നില്‍ക്കുന്നതെന്നാണ്. പുക മലിനീകരമത്തില്‍ നിന്നും മറ്റും മുഖത്തെ രക്ഷിക്കാന്‍ താടിയ്ക്ക് കഴിയും.

ഇത്രയും സമയം

ഇത്രയും സമയം

ഒരു മനുഷ്യന്‍ അയാളുടെ ജീവിതത്തില്‍ 3350 മണിക്കൂറാണ് താടി ഷേവ് ചെയ്യാല്‍ എടുക്കുന്നത്.

സമ്മര്‍ ഏറ്റും കൂടുതല്‍

സമ്മര്‍ ഏറ്റും കൂടുതല്‍

താടി ഏറ്റവും വളരുന്നത് സമ്മറില്‍ ആണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

English summary

15 Facts Every Man Should Know About Beards

Beards are fascinating whimsical even, something that unicorns will pledge by and elves will worship, but thank god for they are brazenly real.
Story first published: Wednesday, September 2, 2015, 15:58 [IST]
X
Desktop Bottom Promotion