For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഫീസിലേക്ക് ഉന്മേഷത്തോടെ പോകാന്‍

By Super
|

ഓഫീസില്‍ ഏറ്റവും വൃത്തിയായും ഭംഗിയായും എത്തണം എന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും.എന്നാല്‍, സാധാരണ പോലെ കുളിക്കുകയും പല്ല് തേയ്ക്കുകയും ഷേവ് ചെയ്യുകയും നല്ല വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്താലും പലപ്പോഴും മുഖത്ത് തലേദിവസത്തെ ഉറക്കച്ചടവും പാര്‍ട്ടിയുടെ ക്ഷീണവും മറ്റും മായാതെ നില്‍ക്കും. മുടി സംരക്ഷണം അപകടത്തിലാവുന്നതെപ്പോള്‍?

ലളിതമായ ചില കാര്യങ്ങളില്‍ ശ്രദ്ധ നല്‍കിയാല്‍ ഇതിനെയെല്ലാം മറികടന്ന് നല്ല ഉന്മേഷത്തോടെയും വ്യക്തിത്വത്തോടെയും ഓഫീസില്‍ എത്താന്‍ നിങ്ങള്‍ക്ക് കഴിയും. അത്തരത്തില്‍ സഹായിക്കുന്ന ചില കാര്യങ്ങളിതാ....

മുഖം നന്നായി കഴുകുക

മുഖം നന്നായി കഴുകുക

മികച്ച ഗുണനിലവാരമുള്ള ഫേസ് വാഷ് ഉപയോഗിച്ച് മുഖം നന്നായി തേച്ച് കഴുകുന്നത് ചര്‍മ്മത്തിന് പെട്ടെന്ന് തെളിച്ചം നല്‍കാന്‍ സഹായിക്കും. രാവിലെ സമയത്ത് കണ്ണാടിക്കു മുമ്പില്‍ ചെലവഴിക്കാന്‍ അരമണിക്കൂര്‍ പോലും ലഭിക്കില്ല എന്നത് കൊണ്ട് സമയം ലാഭിക്കാന്‍ കുളിക്കുന്ന സമയത്ത് ഇങ്ങനെ ചെയ്യുക.രണ്ട് ശതമാനം സാലിസിലിക്കാസിഡോടു കൂടിയതും നശിച്ച ചര്‍മ്മകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നതുമായ ഏതെങ്കിലും ക്ലീന്‍സര്‍ ഉപയോഗിക്കുക. മുഖത്തെ അഴുക്കും പൊടിയും നീക്കം ചെയ്യാന്‍ ഇത് സഹായിക്കും. രാവിലത്തെ ഷേവിങിന് മുഖം അനുയോജ്യമാവുകയും ചെയ്യും. മുഖത്ത് പെട്ടെന്ന് തെളിച്ചം വരാന്‍ തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.

മികച്ച പ്രഭാതഭക്ഷണം

മികച്ച പ്രഭാതഭക്ഷണം

ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഹാരമാണ് പ്രഭാത ഭക്ഷണം എങ്കിലും പലരും ശരിയായ രീതിയില്‍ അത് കഴിക്കാറില്ല. ഉച്ച ഭക്ഷണം കഴിക്കുന്നത് വരെ ശരീരത്തിന് ഊര്‍ജം ലഭിക്കാന്‍ സഹായിക്കുന്നതരത്തിലുള്ള പ്രഭാത ഭക്ഷണം തിരഞ്ഞെടുക്കുക. ആരോഗ്യദായകമായ മികച്ച പ്രഭാത ഭക്ഷണത്തില്‍ പ്രോട്ടീനും എളുപ്പത്തില്‍ ദഹിക്കാത്ത കാര്‍ബോ ഹൈഡ്രേറ്റുകളും അടങ്ങിയിരിക്കണം.പഴം, പാല്‍, തൈര് എന്നിവയ്‌ക്കൊപ്പം ഓട്‌സ്, പുഴുങ്ങിയ മുട്ട( ഒലിവ് ഓയിലില്‍ ) പൊരിച്ച ബ്രൗണ്‍ ബ്രഡ്്, ചെറുതായി പൊരിച്ച കൊഴിയിറച്ചി, എന്നിവയെല്ലാം പ്രഭാത ഭക്ഷണത്തിന് തിരഞ്ഞെടുക്കാവുന്നതാണ്. സമയം വളരെ കുറവാണെങ്കില്‍ പാലില്‍ കുറച്ച് പഴങ്ങള്‍ ചേര്‍ത്ത് പ്രോട്ടീന്‍ പൗഡര്‍ ഇട്ട് ഇളക്കി കഴിക്കുന്നത് നല്ലതാണ്.

കണ്ണിന് താഴെ തണുപ്പ് വയ്ക്കുക

കണ്ണിന് താഴെ തണുപ്പ് വയ്ക്കുക

മുത്തശ്ശികഥ പോലെ തോന്നാം എങ്കിലും ഏറെ പ്രയോജനപ്പെടുന്ന ഒരു പോംവഴിയാണിത്. രാത്രിയില്‍ നന്നായി മദ്യപിച്ചിട്ടുണ്ടെങ്കില്‍ പിറ്റെ ദിവസം രാവിലെ നല്ല തലവേദന അനുഭവപ്പെടുക സ്വാഭാവികമാണ്. കൂടാതെ കണ്ണുകള്‍ക്ക് താഴെയുള്ള ചര്‍മ്മം കറുത്ത് തൂങ്ങി പാണ്ഡയുടേത് പോലെ ആയിരിക്കും. തണുത്ത വെള്ളത്തില്‍ ഉള്ള കുളിയും നല്ല പ്രഭാത ഭക്ഷണവും തലവേദന മാറാന്‍ സഹായിക്കും. തൂങ്ങിയ ചര്‍മ്മവും കറുപ്പും മാറ്റുന്നതിന് കണ്ണിന് താഴെ ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച ലോഹ സ്പ്പൂണ്‍ 30 സെക്കന്‍ഡ് നേരം വയ്ക്കുക. വളരെ പെട്ടന്ന് ഫലം ഉണ്ടാകുന്നത് കാണാം. ഒട്ടും ചെലവില്ലാതെ ചെയ്യാവുന്ന ഒന്നാണിത്

വസ്ത്രധാരണം

വസ്ത്രധാരണം

എന്ത് വസ്ത്രം ധരിച്ച് പോകണം എന്ന് മുന്‍ കൂട്ടി തീരുമാനിക്കുക. രാത്രിയില്‍ തന്നെ ഇക്കാര്യം തീരുമാനം ആയാല്‍ രാവിലെ ധാരാളം സമയം ലാഭിക്കാന്‍ കഴിയും. വസ്ത്രത്തിന്റെ നിറം ചേരുന്നതാണോ എന്നതല്ല മറിച്ച് ജോലിക്ക് പോകുമ്പോള്‍ നിങ്ങളുടെ രൂപത്തിന് അനുയോജ്യമാണോ എന്ന കാര്യത്തില്‍ ശ്രദ്ധ നല്‍കുക. മുഷിഞ്ഞ മണവും ചുളിവുമില്ലാത്ത വൃത്തി തോന്നിപ്പിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുക. നല്ല സുഗന്ധലേപനങ്ങള്‍ വേണമെങ്കില്‍ ഉപയോഗിക്കാം.

പുഷ്അപ് എടുക്കുന്നതും വ്യായാമം ചെയ്യുന്നതും ശീലമാക്കുക

പുഷ്അപ് എടുക്കുന്നതും വ്യായാമം ചെയ്യുന്നതും ശീലമാക്കുക

രാവിലെ കുറച്ച് പുഷ്അപ് എടുക്കുന്നതും വ്യായാമം ചെയ്യുന്നതും ശീലമാക്കുന്നത് നല്ലതാണ്. എന്നാല്‍ പലപ്പോഴും ഇതിന് സമയം ലഭിച്ചു എന്ന വരില്ല. അതിനാല്‍ പോകാന്‍ തയ്യാറാകുന്നതിന് ഒപ്പം ഇഷ്ടമുള്ള പാട്ടുകള്‍ കേട്ട് നൃത്തം ചെയ്യുന്നത് മികച്ച തുടക്കം നല്‍കാന്‍ സഹായിക്കും. കൂടാതെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനൊപ്പം ഹൃദയമിടുപ്പ് ഉയരാനും സഹായിക്കും. നാഡികളിലേക്കും ചര്‍മ്മത്തിലേക്കുമുള്ള രക്തയോട്ടം മെച്ചപ്പെടാനും ഇതിലൂടെ കഴിയും. ചര്‍മ്മത്തിന് തെളിച്ചം ലഭിക്കാനും പെട്ടെന്ന് ഉന്മേഷം തോന്നാനും ഇത് നല്ലതാണ്.

 മോയ്‌സ്ച്യൂറൈസര്‍

മോയ്‌സ്ച്യൂറൈസര്‍

ചര്‍മ്മത്തിന്റെ മങ്ങല്‍ അകറ്റാന്‍ കുളിച്ചതിന് ശേഷം ഉടന്‍ തന്നെ മോയ്‌സ്ച്യുറൈസര്‍ പുരട്ടുക. കുറച്ച് നേരത്തേക്ക് മാത്രമല്ല മോയ്‌സ്ച്യുറൈസര്‍ ഗുണം ചെയ്യുന്നത് ദീര്‍ഘനാള്‍ ആരോഗ്യമുള്ള ചര്‍മ്മമാണന്ന് തോന്നിപ്പിക്കാനും സഹായിക്കും. മുഖക്കുരു വരാന്‍ സാധ്യത ഉള്ള എണ്ണ മയമുള്ള ചര്‍മ്മം ആണെങ്കില്‍ എണ്ണയില്ലാത്ത മോയ്ച്യുറൈസര്‍ ഉപയോഗിക്കുക. സൂര്യപ്രകാശത്തില്‍ നിന്നും സംരക്ഷിക്കാന്‍ ശേഷിയുള്ള ഘടകങ്ങള്‍ അടങ്ങിയ ക്രീമുകളും ഇതോടൊപ്പം ഉപയോഗിക്കുന്നത് ചര്‍മ്മത്തിന്റെ തെളിച്ചം കൂടുതല്‍ നേരം നിലനിലര്‍ത്താന്‍ സഹായിക്കും.

English summary

Morning makeup rituals

It’s 7.00 or 8.00 AM. You look as if you’ve been run over by a tank. Your face looks bad, you’re rough around the edges, you smell and that stubble on your face is doing nothing to hide the debauchery from the night before.
Story first published: Friday, May 27, 2016, 15:32 [IST]
X
Desktop Bottom Promotion