മേക്കപ്പില്ലാതെ സുന്ദരിയാവാന്‍ വഴി

മേക്കപ്പില്ലാതെ സുന്ദരിയാവാന്‍ ചില വഴികള്‍ ഉണ്ട്. അവ എന്തൊക്കെ നോക്കാം.

Posted By:
Subscribe to Boldsky

സൗന്ദര്യസംരക്ഷണത്തിനായി ദിവസവും മണിക്കൂറുകളും പമവും ചിലവിടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഈ മേക്കപ്പിന്റെയെല്ലാം അനന്തര ഫലം പലപ്പോഴും വളരെ വലുതാണ്. എന്നാല്‍ ഇനി മേക്കപ്പ് ഇല്ലാതെ ബ്യൂട്ടി പാര്‍ലറില്‍ പോയി പണം കളയാതെ നിങ്ങള്‍ക്കും സുന്ദരിയാവാം.

അതെങ്ങനെയെന്നതായിരിക്കും എല്ലാവരുടേയും ചിന്ത. നമ്മുടെ സ്ഥിരം സൗന്ദര്യസംരക്ഷണത്തില്‍ അല്‍പം ശ്രദ്ധ അധികം നല്‍കിയാല്‍ മതി. എങ്ങനെയെന്ന് നോക്കാം.

നിറം വര്‍ദ്ധിപ്പിക്കണോ?

നിറം വര്‍ദ്ധിപ്പിക്കാന്‍ ക്രീമും ഒന്നും വാരിത്തേക്കണ്ട. തുളസിയില ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ ആവി പിടിയ്ക്കുക.

കണ്‍ പീലി നീളമുള്ളതാക്കാന്‍

ആവണക്കെണ്ണയില്‍ ബദാം എണ്ണ എള്ളെണ്ണ എന്നിവ മിക്‌സ് ചെയ്ത് രാത്രി കിടക്കുന്നതിനു മുന്‍പ് കണ്‍പീലിയില്‍ തേച്ച് പിടിപ്പിച്ച് കിടക്കുക.

ചര്‍മ്മം മൃദുലമാകാന്‍

ഹാന്‍ഡ് ക്രീം വിനാഗിരി ചേര്‍ത്ത് കൈകളില്‍ നല്ലതു പോലെ തേച്ചു പിടിപ്പിക്കാം. ഇത് രണ്ടാഴ്ചയെങ്കിലും ചെയ്ത് നോക്കൂ. ഫലം നിശ്ചയം.

മുഖത്തെ കറുത്ത പാടുകള്‍

മുഖത്തെ കറുത്ത പാടുകളാണ് മറ്റൊരു പ്രശ്‌നം. ഇത് ഒഴിവാക്കാന്‍ ചെറുനാരങ്ങ മുറിച്ച് മുഖത്ത് മസ്സാജ് ചെയ്യുക. പിന്നീട് ചൂടുവെള്ളത്തില്‍ മുഖം കഴുകാം.

മുടിയ്ക്ക് തിളക്കം

മുടിയ്ക്ക് തിളക്കം ലഭിയ്ക്കാന്‍ ഏത്തപ്പഴം തൊലികളഞ്ഞ് ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ മിക്‌സ് ചെയ്ത് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് തേനും തൈരും ചേര്‍ത്ത് ഇളക്കി മുടിയില്‍ തേച്ച് പിടിപ്പിക്കുക. അരമണിക്കൂര്‍ ശേഷം കഴുകിക്കളയാം.

നഖത്തിന് തിളക്കം

നഖത്തില്‍ നാരങ്ങ നീര് കൊണ്ട് മസ്സാജ് ചെയ്യുക. ഇത് നഖത്തിന് തിളക്കം നല്‍കാന്‍ സഹായിക്കും.

കണ്‍തടങ്ങളിലെ കറുപ്പ്

പഞ്ഞി പാലില്‍ മുക്കി കണ്ണിനു താഴെ ഒട്ടിച്ചു വെയ്ക്കുക. ഇത് കറുപ്പിനെ ഇല്ലാതാക്കും.

English summary

How to look good without makeup

Here are some tips to look good without make up and without too much effort.
Please Wait while comments are loading...
Subscribe Newsletter