For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പതിവായി മേക്കപ്പ് ഉപയോഗിക്കരുത്,കാരണം?

By Sruthi K M
|

മേക്കപ്പ് ഉപയോഗിക്കാതെ പുറത്തിറങ്ങാന്‍ പറ്റില്ലെന്ന് അവസ്ഥയാണ് എല്ലാവര്‍ക്കും. മേക്കപ്പ് കുറച്ച് കുറഞ്ഞുപോയാല്‍ പിന്നെ സൗന്ദര്യം കുറഞ്ഞുപോയല്ലോ എന്ന ആദിയാണ് എല്ലാവര്‍ക്കും. നിങ്ങള്‍ക്ക് കൂടുതല്‍ സൗന്ദര്യം തരുന്നത് ചില സൗന്ദര്യവര്‍ദ്ധക വസ്തുക്കളായിരിക്കാം. നിങ്ങള്‍ എന്നും മേക്കപ്പ് ചെയ്യുന്നയാളാണോ..? എന്നാല്‍ ദിവസവും നിങ്ങള്‍ ചര്‍മത്തെ മോശമാക്കിക്കൊണ്ടിരിക്കയാണെന്ന് ഓര്‍ക്കുക.

മേക്കപ്പ് നിങ്ങള്‍ക്ക് കൂടുതല്‍ തിളക്കവും ആകര്‍ഷണവും തരുന്നുണ്ടെന്നത് ശരിയായിരിക്കാം. എന്നാല്‍ അതുപോലെ നിങ്ങള്‍ക്ക് ഇത് ദോഷവും തരുന്നുണ്ട്. തലവേദന, ശ്വാസകോശ പ്രശ്‌നങ്ങള്‍, ചര്‍മത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍, പ്രത്യുത്പാദന അവയവങ്ങള്‍ക്ക് കോടുപാടുണ്ടാക്കല്‍ എന്നിവയക്കെ ഉണ്ടാകാം. ആധുനിക ജീവിതത്തില്‍ ഇത്തരം സൗന്ദര്യ വസ്തുക്കള്‍ നിങ്ങള്‍ക്ക് വേണ്ടാന്നുവെക്കാന്‍ പറ്റാതെ വരാം.

കിടക്കുന്നുതിനുമുന്‍പ് മേക്കപ്പ് നന്നായി കഴുകി കളഞ്ഞ് കിടക്കുക. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരുപരിധിവരെ പ്രശ്‌നങ്ങള്‍ ഒവിവാക്കാം. എന്നാല്‍ നിങ്ങളുടെ ചര്‍മത്തില്‍ എന്തൊക്കെ പ്രശ്‌നങ്ങള്‍ ഇവ ഉണ്ടാക്കുന്നു എന്ന് അറിഞ്ഞിരിക്കുക. അതിനുള്ള പ്രതിവിധികളും തിരഞ്ഞെടുക്കുക....

ചര്‍മത്തിന് അലര്‍ജി

ചര്‍മത്തിന് അലര്‍ജി

സ്‌കിന്‍ മോയിസ്റ്ററൈസേഴ്‌സും ചില ക്രീമുകളും നിങ്ങള്‍ക്ക് അലര്‍ജിയുണ്ടാക്കാം. ഇതില്‍ കൂടിയ തോതില്‍ കെമിക്കല്‍സ് അടങ്ങിയിട്ടുണ്ട്. ദിവസവും മേക്കപ്പ് ഇട്ടാല്‍ ചര്‍മത്തില്‍ തടിപ്പ്, മുഖക്കുരു, കറുപ്പ്, അണുബാധ എന്നിവയൊക്കെ ഉണ്ടാകും.

തലോച്ചോറിന് കേട്

തലോച്ചോറിന് കേട്

മേക്കപ്പ് നിങ്ങളുടെ ചര്‍മത്തില്‍ മാത്രമല്ല ഫലം ഉണ്ടാക്കുന്നത്. അത് ശരീരത്തില്‍ മുഴുവന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് തലച്ചോര്‍ കേടാകാനും കാരണമാകും. ലിപ്സ്റ്റിക്കില്‍ അടങ്ങിയിരിക്കുന്ന മെറ്റല്‍സ് അതായത്, ഈയക്കട്ടി, കാഡ്മിയം, ക്രോമിയം, അലൂമിനിയം ഇതൊക്കെ അപകടകരമാണ്. എന്നും ലിപ്സ്റ്റിക് ഉപയോഗിക്കുമ്പോള്‍ ഇത് ശരീരത്തില്‍ കൂടിയ തോതില്‍ പ്രവര്‍ത്തിക്കുന്നു. ഇത് തലോച്ചോറിനെ വരെ കേടാക്കുന്നു.

കിഡ്‌നിക്ക് പ്രശ്‌നം

കിഡ്‌നിക്ക് പ്രശ്‌നം

ചര്‍മത്തിന് ഉപയോഗിക്കുന്ന ക്രീമുകള്‍, സോപ്പ്, ലോഷന്‍ എന്നിവ എന്നും ഉപയോഗിക്കുന്നത് നിങ്ങളുടെ ചര്‍മത്തിന് കൂടുതല്‍ ഭംഗി നല്‍കാം. എന്നാല്‍ ഇത് ശരീരത്തിനുണ്ടാക്കുന്ന ഫലം വിപരീതമാണ്. ചില ബ്ലീച്ചിംഗ് ക്രീമുകളില്‍ മെര്‍ക്കുറി, വിഷാംശം അടങ്ങിയ മെറ്റല്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കിഡ്‌നിക്കും നാഡീവ്യൂഹത്തിനും കേടുപാടുകള്‍ ഉണ്ടാക്കുന്നു.

ശ്വാസകോശ പ്രശ്‌നം

ശ്വാസകോശ പ്രശ്‌നം

ചില പൗഡറുകള്‍ എന്നും നിങ്ങള്‍ ഉപയോഗിക്കുന്നു. ഇതിന്റെ സുഗന്ധം എന്നും നിങ്ങള്‍ ശ്വസിക്കുന്നു. ഇത് നിങ്ങള്‍ക്ക് ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങല്‍ക്കും ഇടയാക്കും. ഇത്തരം സുഗന്ധങ്ങള്‍ നിങ്ങള്‍ക്ക് തലവേദനയും ഉണ്ടാക്കാം.

ക്യാന്‍സര്‍

ക്യാന്‍സര്‍

ചില സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എടുക്കുകയാണെങ്കില്‍ അതില്‍ എന്നും ഉപയോഗിക്കുന്ന ഷേവിങ് ക്രീം, മോയിസ്റ്ററിംഗ് ക്രീം ഇവയില്‍ കേടുവരാതെ സൂക്ഷിക്കുന്ന ചില പദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്. അതിനെ പാരാബെന്‍സ് എന്ന് വിളിക്കുന്നു. ഇത് നെഞ്ചിലെ ക്യാന്‍സറിന് കാരണമാക്കുന്നവയാണ്.

എയ്ജിങ്

എയ്ജിങ്

എന്നും മേക്കപ്പ് ഉപയോഗിക്കുന്നത് നിങ്ങളുടെ ചര്‍മത്തില്‍ പെട്ടെന്ന് ചുളിവു വരാന്‍ കാരണമാകുന്നു. നിങ്ങളുടെ ചര്‍മം കണ്ടാല്‍ പ്രായം തോന്നിക്കില്ല എന്നും പറഞ്ഞ് പല ആന്റി എയ്ജിങ് ക്രീമുകളും പുറത്തിറക്കുന്നുണ്ട്. ഇത്തരം ലോഷനുകള്‍ ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ഉള്ള ചര്‍മത്തെയും ഇല്ലാതാക്കുകയേയുള്ളൂ.

മുടിക്കും പ്രശ്‌നം

മുടിക്കും പ്രശ്‌നം

ചില ഷാമ്പൂകളും മുടിക്ക് കളര്‍ ചെയ്യുന്നതും, ഹെയര്‍ ക്രീമുകളുമെല്ലാം മുടി കൊഴിച്ചലിന് കാരണമാകും. ഇത്തരം ക്രീമുകള്‍ മുടി പൊട്ടിപോകാന്‍ കാരണമാകുന്നു. തലയിലെ താരനും കാരണമാകുന്നു. അതുകൊണ്ട് ഇതൊക്കെ വാങ്ങിച്ച് ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുക.

English summary

use makeup regularly its very danger

we will discuss some of the common side effects of makeup
X
Desktop Bottom Promotion