Just In
- 4 hrs ago ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- 4 hrs ago ലോക മലേറിയ ദിനം 2024: മലേറിയ വരാതിരിക്കാന്‍ എന്തുചെയ്യണം, തുടക്കം വീട്ടില്‍ നിന്ന്
- 5 hrs ago മാസങ്ങളില്‍ അതിശ്രേഷ്ഠം വൈശാഖ മാസം; മഹാവിഷ്ണുവും ലക്ഷ്മീദേവിയും ഭൂമിയില്‍ അവതരിച്ച മാസം
- 6 hrs ago ആയുര്‍വ്വേദം ഉറപ്പ് നല്കുന്ന പരിഹാരം വായ്നാറ്റത്തിന്
Don't Miss
- News യുപിയില്‍ വന്‍ ട്വിസ്റ്റ്; അഖിലേഷ് യാദവ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും, കനോജില്‍ തീപ്പാറും
- Movies നായികമാര്‍ ഇല്ലാതാവുന്ന ഫഹദ് ചിത്രങ്ങള്‍? 'ആണ്-പെണ് ബന്ധം എക്സ്പ്ലോര്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്'
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
തമന്ന പറയാന്‍ ബാക്കിവെച്ചത്....
തമന്ന ഭാട്ടിയ എന്നു പറഞ്ഞാല്‍ എല്ലാവര്‍ക്കുമറിയാം എന്നാല്‍ ഇപ്പോള്‍ ഒരു പുതിയ പേരു കൂടി കിട്ടിയിരിക്കുന്നു അവന്തിക. ബാഹുബലി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന അവന്തിക. നായകനോടൊപ്പം തന്നെ മത്സരിച്ചു നില്ക്കുന്ന കഥാപാത്രം. അനുഷ്ക ആ രഹസ്യം വെളിപ്പെടുത്തി
എത് കഥാപാത്രമാണെങ്കിലും അതിനനുസരിച്ച് തന്നെ മാറ്റിയെടുക്കാന്‍ തമന്നയ്ക്കറിയാം. കുസൃതി ഒളിപ്പിച്ചു വെച്ചിരിയ്ക്കുന്ന കണ്ണുകളാണ് തമന്നയുടേയത്. ചന്ദ്രനെപ്പോലെ തിളങ്ങി നില്ക്കുന്ന മുഖമുള്ള തമന്നയെ ആര്‍ക്കും ഇഷ്ടമാവും. ചുരുണ്ട മുടിയിലാണ് കാര്യം
തമന്നയ്ക്ക എന്തൊക്കെയോ പറയാന്‍ ബാക്കിയുണ്ട്. എന്നാല്‍ അതെന്താണെന്ന് നമുക്ക് നോക്കാം. തന്റെ സൗന്ദര്യ രഹസ്യങ്ങള്‍ തമന്ന പുറത്തു വിട്ടിരിയ്ക്കുകയാണ്.
കോസ്മെറ്റിക്സിനോട് വിട
പല തരത്തിലുള്ള രാസവസ്തുക്കള്‍ അടങ്ങിയ കോസ്മെറ്റിക്കുകള്‍ ഉപയോഗിക്കാറില്ലെന്ന് തമന്ന. അതു തന്നെയാണ് തന്റെ സൗന്ദര്യത്തിന്റെ പ്രധാന രഹസ്യമെന്നും തമന്ന പറയുന്നു. കൂടെ അഭിനയിക്കുന്നവര്‍ വരെ തന്നോട് ചോദിച്ചിട്ടുണ്ട് എന്താണ് സൗന്ദര്യ രഹസ്യമെന്ന് എന്നാല്‍ എല്ലാവരോടും ഈ ഒരു ഉപദേശം മാത്രം നല്‍കാറുള്ളെന്നും തമന്ന.
ചര്‍മ്മ സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ
ചര്‍മ്മ സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ നല്‍കുമെന്ന് തമന്ന പറയുന്നു. ഫെയര്‍നെസ്സ് ക്രീമുകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് അമ്മ തന്നെ വിലക്കുമെന്ന് തമന്ന പറയുന്നു.
നിറം പാരമ്പര്യം
പാരമ്പര്യമായി തന്നെ കുടുംബത്തില്‍ എല്ലാവര്ക്കും നിറമുണ്ടെന്ന് തമന്ന പറയുന്നു. അതുകൊണ്ടു തന്നെ നിറം വര്‍ദ്ധിപ്പിക്കാനുള്ള യാതൊരു തരത്തിലുള്ള കാര്യവും ചെയ്യുന്നില്ലെന്നും തമന്ന വ്യക്തമാക്കുന്നു.
സസ്യഭുക്കല്ല എങ്കിലും
സസ്യഭുക്കല്ലെങ്കിലും എവിടെ ചെന്നാലും ആദ്യം കഴിക്കനാിഷ്ടപ്പെടുന്നതും കൂടുതല്‍ തിരഞ്ഞെടുക്കുന്നതും വെജിറ്റേറിയന്‍ ഭക്ഷണങ്ങളാണ്.
യോഗ ജീവിതത്തിന്റെ ഭാഗം
യോഗ ചെയ്യുന്നത് ജീവിതത്തിന്റെ ഒരു ഭാഗമാണെന്ന് തമന്ന വെളിപ്പെടുത്തുന്നു. യോഗയിലൂടെ തനിക്ക് ആത്മവിശ്വാസവും മനസ്സിന് സന്തോഷവും ലഭിക്കുമെന്ന് തമന്ന.
വറുത്തതും പൊരിച്ചതും ഇഷ്ടം
ഭക്ഷണകാര്യത്തില്‍ വറുത്തതിനോടും പൊരിച്ചതിനോടും ഇഷ്ടമാണെന്ന് തമന്ന പറയുന്നു. എന്നാല്‍ സൗന്ദര്യ സംരക്ഷണത്തില്‍ ആദ്യം ഒഴിവാക്കേണ്ടത് അതാണെന്ന് തമന്ന വ്യക്തമാക്കുന്നു.
വെള്ളം ധാരാളം
എല്ലാവരേയും പോലെ തന്നെ വെള്ളം കുടിയ്ക്കുന്ന കാര്യത്തില്‍ താനും മുന്‍പന്തിയിലാണ്. വെള്ളം കുടിയ്ക്കുന്നത് എപ്പോഴും നമ്മളെ ഫ്രഷ് ആക്കി നിര്‍ത്താന്‍ സഹായിക്കുന്നു.
ബദാം ഇഷ്ടതാരം
ഭക്ഷണമൊന്നും കഴിച്ചില്ലെങ്കിലും ബദാം ധാരാളം കഴിക്കുമെന്ന് തമന്ന. തേനും ബദാമും തന്റെ സൗന്ദര്യ സംരക്ഷണത്തില്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും തമന്ന പറയുന്നു.
മധുരം ഇഷ്ടമല്ല
മധുരവും മധുര പദാര്‍ത്ഥങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറില്ല.അതും തന്റെ തടി വര്ദ്ധിപ്പിക്കുമെന്നുള്ളതിനാലാണെന്ന് തമന്ന.
ജിമ്മില്‍ ധാരാളം സമയം
ജിമ്മില്‍ പോയി ധാരാളം സമയം ചിലവഴിക്കാറുണ്ടെന്ന് തമന്ന. എപ്പോഴും സൈസ് സീറോ ആയി ഇരിക്കാനാണ് ഇഷ്ടമെന്നും ഇവര്‍ പറയുന്നു.
ഫേസ്പാക്ക് നാച്ചുറല്‍ തന്നെ
ഫേസ്പാക്ക് ഉപയോഗിക്കും എന്നാല്‍ അവയും പ്രകൃതിദത്തമായത് മാത്രമേ ഉപയോഗിക്കൂ എന്ന് തമന്ന. കറ്റാര്‍വാഴ, മഞ്ഞള്‍ തുടങ്ങിയവയാണ് ഉപയോഗിക്കുക.
ഷാംമ്പൂ ഉപയോഗിക്കാറില്ല
മുടി സംരക്ഷണത്തില്‍ ഷാംമ്പൂ ഉപയോഗിക്കാറില്ലെന്ന് തമന്ന. അതും പ്രകൃതി ദത്തമായി മാത്രമേ ചെയ്യാറുള്ളൂ. ശിക്കക്കായ്, പപ്പായ, നെല്ലിക്ക എന്നിവയാണ് തലമുടി സംരക്ഷമത്തിനായി ഉപയോഗിക്കുകയെന്ന് തമ്നന് പറയുന്നു.
ഉറക്കത്തിനു മുന്‍പ് മേക്കപ്പിന് വിട
ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ് മേക്കപ് കളഞ്ഞതിനു ശേഷം മാത്രമേ ഉറങ്ങൂ എന്നും തമന്ന.
ചിരിയാണ് പ്രധാനം
ചിരിയാണ് തമന്നയുടെ മറ്റൊരു സൗന്ദര്യ രഹസ്യം. ഏത് സമയത്തും ചിരിക്കുക എന്നതാണ് ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ കാര്യവും.