For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസവും ഫൗണ്ടേഷന്‍ ഉപയോഗിയ്ക്കുമ്പോള്‍.....

By Super
|

അനേകം സ്ത്രീകള്‍ മെയ്ക്കപ്പ് ചെയ്യുന്നത് ഒരു പ്രധാന കാര്യമായി കണക്കാക്കുന്നവരാണ്. അവരെ സംബന്ധിച്ച് മെയ്ക്കപ്പ് ഇല്ലാതെ വീടിന് പുറത്ത് പോകുന്നത് അസാധ്യമാണ്.

മെയ്ക്കപ്പില്‍ ഏറെയാളുകളും ആശ്രയിക്കുന്ന ഒന്നാണ് ഫൗണ്ടേഷന്‍. പേര് സൂചിപ്പിക്കുന്നത് പോലെ ഇത് മെയ്ക്കപ്പിലെ ഒരു അടിസ്ഥാന കാര്യമാണ്. ഫൗണ്ടേഷന്‍റെ ഒരു പാളി മുഖത്തെ പാടുകള്‍ മറയ്ക്കുകയും നിറം വര്‍ദ്ധിപ്പിച്ച് ആകര്‍ഷകത്വം നല്കുകയും ചെയ്യും.

ഫൗണ്ടേഷന്‍ അമിതമായി ഉപയോഗിച്ചാല്‍ എന്ത് സംഭവിക്കും എന്ന് നിങ്ങള്‍ക്ക് അറിയാമോ? ഫൗണ്ടേഷന്‍റെ അമിതോപയോഗം ശാരീരികവും മാനസികവുമായ സ്വാധീനമുണ്ടാക്കുന്നതാണ്. ചെറുപ്പമായിരിക്കുമ്പോള്‍ അത് നിങ്ങള്‍ക്ക് തിരിച്ചറിയാനാവില്ല. എന്നാല്‍ കാലം ചെല്ലുമ്പോള്‍ പല പ്രശ്നങ്ങളും നേരിടേണ്ടി വരും.

1. മുഖത്തെ സുഷിരങ്ങള്‍ അടയുന്നു

1. മുഖത്തെ സുഷിരങ്ങള്‍ അടയുന്നു

പല ആളുകളും നേരിടുന്ന ഒരു പ്രശ്നമാണിത്. ചര്‍മ്മ സുഷിരങ്ങള്‍ വലുതാകുന്നതും വായു മലിനീകരണവും ഇതിന് കാരണമാണ്. ഇതിനൊപ്പം നിങ്ങള്‍ അമിതമായി ഫൗണ്ടേഷന്‍ ഉപയോഗിച്ചാല്‍ സുഷിരങ്ങളില്‍ അടയാന്‍ ഇടയാകും. ഇത് വഴി ചര്‍മ്മത്തിന്‍റെ ശ്വസനം വിഷമകരമാവുകയും മറ്റ് പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.

2. മുഖക്കുരു

2. മുഖക്കുരു

ചര്‍മ്മ സുഷിരങ്ങള്‍ അടയുമ്പോള്‍ ചളിയും അഴുക്കും അതില്‍ കുടുങ്ങി കിടക്കും. ഫൗണ്ടേഷന്‍ ദിവസവും ഉപയോഗിക്കുമ്പോള്‍ ഇത് വലിയ കുഴപ്പങ്ങളുണ്ടാക്കും. മുഖക്കുരു, തിണര്‍പ്പുകള്‍, ചൊറിച്ചില്‍ എന്നിവ ഉണ്ടാകാവുന്ന ചില പ്രശ്നങ്ങളാണ്. ഇത് വേദനയും കാഴ്ചക്ക് അനാകര്‍ഷകത്വവും ഉണ്ടാക്കും. ഇത് സ്ഥിരമായുണ്ടാകുന്നത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കും.

3. വരള്‍ച്ച

3. വരള്‍ച്ച

രാസവസ്തുക്കളാലാണ് ഫൗണ്ടേഷനുകള്‍ നിര്‍മ്മിക്കപ്പെടുന്നത് എന്നതിനാല്‍ അതിന്‍റെ അമിതോപയോഗം ദോഷകരമാകും. എല്ലാ വസ്തുക്കളും ചര്‍മ്മത്തിലെ ഉപയോഗത്തിന് അനുയോജ്യമല്ല. സംവേദനത്വം കൂടിയ ചര്‍മ്മമുള്ളവരില്‍ ഇത് ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. രാസവസ്തുക്കള്‍ ചര്‍മ്മത്തെ വരള്‍ച്ചയുള്ളതാക്കും. ജലാംശം നഷ്ടപ്പെടുന്നത് ചര്‍മ്മത്തെ അനാകര്‍ഷകമാക്കും. ഈ വരള്‍ച്ച മായ്ക്കുന്നതിന് കൂടുതല്‍ ഫൗണ്ടേഷന്‍ ഉപയോഗിക്കേണ്ടി വരും.

4. അലര്‍ജികള്‍

4. അലര്‍ജികള്‍

ഫൗണ്ടേഷനുകളുടെ നിര്‍മ്മാണത്തില്‍ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതിനാല്‍ അവ ചര്‍മ്മത്തിന് ദേഷകരമാകും. സംവേദനത്വം കൂടിയ ചര്‍മ്മമുള്ളവരില്‍ വേഗത്തില്‍ ദോഷഫലം അനുഭവപ്പെടുമ്പോള്‍ അല്ലാത്തവരില്‍ ദോഷങ്ങള്‍ വൈകിയാവും തിരിച്ചറിയുക.

5. എണ്ണമയം

5. എണ്ണമയം

ഏറെയാളുകള്‍ ചര്‍മ്മത്തിന്‍റെ വരള്‍ച്ച അനുഭവിക്കുമ്പോള്‍ ഫൗണ്ടേഷന്‍റെ പതിവ് ഉപയോഗം കൂടുതല്‍ എണ്ണമയം തോന്നിപ്പിക്കാനും കാരണമാകാം. എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ ഓയില്‍ അടിസ്ഥാനമായ ഫൗണ്ടേഷനുകള്‍ ഉപയോഗിക്കുന്നത് ഇതിനുള്ള ഒരു പ്രധാനപ്പെട്ട കാരണമാണ്. ഈ സാഹചര്യത്തില്‍ ഫൗണ്ടേഷന്‍ ഉപയോഗം ചര്‍മ്മത്തിന് ആകര്‍ഷകത്വം നല്കുന്നതിന് പകരം ദോഷമാകും ഉണ്ടാകുക.

6. വ്യക്തിത്വത്തെ ബാധിക്കുന്നു

6. വ്യക്തിത്വത്തെ ബാധിക്കുന്നു

എല്ലാ ദിവസവും ഫൗണ്ടേഷന്‍ ഉപയോഗിച്ചാല്‍ എന്താണ് സംഭവിക്കുക? അത് നിങ്ങളുടെ വ്യക്തിത്വത്തെ ബാധിക്കുമോ? എല്ലാ ദിവസവും നിങ്ങള്‍ ഫൗണ്ടേഷന്‍ ഉപയോഗിക്കുകയും ഒരു ദിവസം ഉപയോഗിക്കാതിരിക്കുകയും ചെയ്താല്‍ നിങ്ങളുടെ മുഖത്തുള്ള വ്യത്യാസം ആളുകള്‍ എളുപ്പത്തില്‍ തിരിച്ചറിയും. ഇത് നിങ്ങളുടെ ആത്മവീര്യം കെടുത്തുകയും മറ്റ് കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാതെ വരുകയും ചെയ്യും.

English summary

Effects Of Using Foundation Every Day

Applying foundation is good. But what happens if you use foundtion everyday? There are many side effects of using foundation everyday.
Story first published: Sunday, January 3, 2016, 16:52 [IST]
X
Desktop Bottom Promotion