For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മേയക്കപ്പ് ബ്രഷ് വൃത്തിയാക്കാന്‍

|

മേയ്ക്കപ്പ് ചെയ്യുന്ന ശീലമുള്ളവരില്‍ മേയക്കപ്പ് ബ്രഷ് സാധാരണയായിരിയ്ക്കും. വൃത്തിയായി മേയ്ക്കപ്പ് ചെയ്യാന്‍ ഇത് അത്യാവശ്യവുമാണ്.

മേയ്ക്കപ്പിനു ശേഷം മേയക്കപ്പ് ബ്രഷും വൃത്തിയാക്കുക തന്നെ വേണം. അല്ലെങ്കില്‍ ബ്രഷ് കേടാവുക മാത്രമല്ല, ചര്‍മപ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്യും.

മേയ്ക്കപ്പ് ബ്രഷ് വൃത്തിയാക്കാനുള്ള ചില വഴികളെക്കുറിച്ചറിഞ്ഞിരിയ്ക്കൂ,

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒരു സ്പൂണ്‍ ഡിഷ് സോപ്പ്, ഒലീവ് ഓയില്‍ എന്നിവ നാല് ടീസ്പൂണ്‍ വെള്ളത്തില്‍ കലര്‍ത്തി ബ്രഷ് ഇതിലിട്ടു വയ്ക്കുക. അല്‍പം കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകി തുടച്ചു വയ്ക്കാം.

ബേബി ഷാംപൂ

ബേബി ഷാംപൂ

അല്‍പം ബേബി ഷാംപൂ ചൂടുവെള്ളത്തില്‍ കലര്‍ത്തി മേയക്കപ്പ് ബ്രഷ് ഇതിലിട്ടു വയ്ക്കാം. പിന്നീട് കഴുകിയെടുക്കാം.

വിനെഗര്‍

വിനെഗര്‍

ഒരു ബൗള്‍ ചൂടുവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ വിനെഗര്‍ കലര്‍ത്തി മേയക്കപ്പ് ബ്രഷ് ഇതിലിട്ടു വയ്ക്കുക. പിന്നീട് പുറത്തെടുത്തു കഴുകാം.

ബ്രഷ്

ബ്രഷ്

ബ്രഷ് കഴുകിയ ശേഷം നല്ലപോലെ ഉണക്കാനും ശ്രദ്ധിയ്ക്കുക. അല്ലെങ്കില്‍ ബ്രഷിലെ നാരുകള്‍ ആകൃതിയില്ലാതെ വരികയും പെട്ടെന്നു കേടാകുകയും ചെയ്യും.

English summary

Tips To Clean Make Up Brush

If you look around the house you will find small insignificant items that serve as excellent cleaning agents. They not only keep the brushes bright, shiny, in-shape and soft but also keep dirt and germs at bay.
 
Story first published: Friday, August 8, 2014, 20:08 [IST]
X
Desktop Bottom Promotion