For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മേയ്ക്കപ്പ് വേണം, എന്തിനെന്നോ?

|

മേയ്ക്കപ്പ് ഒരാള്‍ക്ക് കൂടുതല്‍ സൗന്ദര്യം നല്‍കാനുള്ള ഒരു വഴിയായാണ് കരുതപ്പെടുന്നത്. മേയ്ക്കപ്പ് ശരിയായ രീതിയില്‍ ഇട്ടാല്‍ സൗന്ദര്യം വര്‍ദ്ധിയ്ക്കും. അല്ലെങ്കില്‍ ഉള്ള സൗന്ദര്യം കളയും.

മേയ്ക്കപ്പിടുന്നതു കൊണ്ടു ചില പ്രത്യേക ഗുണങ്ങളുണ്ട്. ഇതു കൊണ്ടുതന്നെ മേയ്ക്കപ്പ് വേണമെന്നു വേണമെങ്കില്‍ പറയാം.

മേയ്ക്കപ്പു കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചറിയൂ,

ആത്മവിശ്വാസം വര്‍ദ്ധിപ്പിയ്ക്കാനുള്ള ഒരു വഴിയാണിത്. സൗന്ദര്യമില്ലെന്ന ചിന്ത നമ്മുടെ ആത്മവിശ്വാസം കെടുത്തും. മേയ്ക്കപ്പ് ഇതിനുള്ളൊരു പരിഹാരമാണ്.

ഫൗണ്ടേഷന്‍, മോയിസ്ചറൈസര്‍, സണ്‍സ്‌ക്രീന്‍ പോലുള്ളവ മുഖത്തിടുന്നത് അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും ചര്‍മത്തിന് സംരക്ഷണം നല്‍കും.

ലളിതമായ മേയ്ക്കപ്പു മതി, ഒരാളുടെ സൗന്ദര്യം കൂടുതല്‍ വര്‍ദ്ധിപ്പിയ്ക്കാന്‍. തുടക്കത്തില്‍ ബുദ്ധിമുട്ടുണ്ടാകുമെങ്കിലും ശീലിച്ചു കഴിഞ്ഞാല്‍ ഇത് ഏറെ എളുപ്പമാണ്. അധികം സമയമെടുക്കില്ല.

മേയ്ക്കപ്പ് നിങ്ങള്‍ക്ക് സന്തോഷത്തോടെ, മനസു തുറന്നു ചെയ്യാം. നിങ്ങള്‍ക്കിഷ്മുള്ള പരീക്ഷണങ്ങള്‍ നടത്താം. നല്ലതെങ്കില്‍ അഭിനന്ദനവും നേടാം.

നിങ്ങള്‍ക്കുള്ള സൗന്ദര്യം എടുത്തു കാണിയ്ക്കാന്‍ മേയ്ക്കപ്പ് സഹായിക്കും. ഉദാഹരണത്തിന് നല്ല ഭംഗിയുള്ള കണ്ണുകളുണ്ടെന്നിരിയ്ക്കട്ടെ, നന്നായി കണ്ണെഴുതിയാല്‍ ഇത് കണ്ണിന്റൈ സൗ്ന്ദര്യം എടുത്തു കാണിയ്ക്കും.

മുഖത്തെ അഭംഗി , മുഖക്കുരുവാകട്ടെ, കരുവാളിപ്പാകട്ടെ. വടുക്കളാകട്ടെ, മറയ്ക്കാന്‍ മേയ്ക്കപ്പ് സഹായിക്കും.

Make Up

നിങ്ങളെക്കുറിച്ച് മറ്റുള്ളവരില്‍ ഒരു മതിപ്പുണ്ടാകാന്‍ മേയ്ക്കപ്പ് സബഹായിക്കും.

English summary

Reasons Why Should You Wear Makeup

The following are few reasons to wear makeup and look your best all the time. Thanks to mother nature, every woman has been blessed with a few good feature and through make up, we can increase beauty,
Story first published: Monday, November 3, 2014, 13:55 [IST]
X
Desktop Bottom Promotion